2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും യുവജനങ്ങളും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും

(ദൈവസഭയും യുവജനങ്ങളും)

ഇവാ: അജു അലക്സ്

(പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്)

നാളെയെ കുറിച്ചുള്ള നല്ല പ്രതീക്ഷകളാണ് ഒരു മനുഷ്യ ജീവിതത്തെ മുൻപോട്ട് നയിക്കുവാൻ പ്രേരിപ്പിക്കുന്നത്. ഈ പ്രതീക്ഷകൾ അറ്റ് പോകുമ്പോഴാണ് ഒരുവന്റെ ജീവിതത്തിൽ വിഷാദങ്ങൾക്ക് അടിമപ്പെടുകയും അവസാനം അത് അവനെ ഒടുക്കുന്നതിലേക്കു കൊണ്ടെത്തിക്കുകയും ചെയുന്നത്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ പ്രതീക്ഷകൾ നല്ലൊരു ഭാവിയാണ്, ഒരു യുവാവിനെയോ യുവതിയെ സംബന്ധിച്ചിടത്തോളം അവരുടെ ഉറപ്പുള്ള ജീവിതവും നല്ലൊരു സുരക്ഷിത്വവുമുള്ള ജോലിയുമാണ് അവരുടെ പ്രതീക്ഷ. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കെട്ടുറപ്പുള്ള കുടുംബമാണ് അവരുടെ പ്രതീക്ഷ.

എന്നാൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അതിനെ തരണം ചെയ്യുവാൻ കഴിയാതെ പലപ്പോഴും നാളെയെ ക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിക്കുകയോ കൈവിടപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ പലപ്പോഴും ജീവിതത്തിനു വിരാമം കുറിക്കുക എന്ന എളുപ്പ വഴിയിലേക്കു പലരും എത്തപെടാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് ചില ദിവസങ്ങൾക്കു മുൻപിൽ തന്റെ ബിസിനസ് മേഖലയിൽ തനിക്ക് സംഭവിച്ച ചില അപ്രതീക്ഷിതമായ പ്രതിസന്ധികൾ ഭാവിയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും എന്ന് മനസിലാക്കിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബിസിനസ്സ് സംഭകരിൽ ഒരാളായിരുന്ന കഫെ കോഫി ഡേ എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ആരംഭകനായ വി. ജി. സിദ്ധാർത്ഥയുടെ അന്ത്യം. എന്നാൽ ജീവിതത്തിൽ കടന്നു വന്ന അപ്രതീക്ഷിതമായ പ്രതിസന്ധികളെ തരണം ചെയത് നാളെയെ കുറിച്ചുള്ള നല്ല പ്രതീക്ഷകൾ കൈ വിടാതെ ജീവിതത്തെ പടുത്തുയർത്തിയ അനേകരും നമുക്ക് ചുറ്റുമുള്ള സമൂഹത്തിൽ ഉണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന എ പി ജെ. അബ്ദുൾ കലാമിന്റെ ജീവിതം. ഒരു പാവപെട്ട വീട്ടിൽ ജനിച്ചു വളർത്തപ്പെട്ട കലാം ദാരിദ്ര്യത്തോട് പടവെട്ടി പ്രതിസന്ധികളെ തരണം ചെയത് ഇന്ത്യയുടെ മിസൈൽ മാനെന്നും ഒന്നാം പൗരൻ എന്നുമുള്ള പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ്.

നാം ജീവിക്കുന്ന ഈ കാലഘട്ടം മനുഷ്യജീവിതത്തെ വളരെ ഭയാനകവും ഭീതികരവുമായ അവസ്ഥയിലേക്ക് കൊണ്ടുപോയി ക്കൊണ്ടിരിക്കുകയാണ്. ആണവ കൂട്ടക്കൊലയെക്കുറിച്ചുള്ള ഭയം, സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ഭയം, എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളെക്കുറിച്ചുള്ള ഭയം, ഭീകരതയെക്കുറിച്ചുള്ള ഭയം, യുദ്ധഭയം – തീർച്ചയായും മനുഷ്യൻ  ജീവിതത്തെയും മരണത്തെയും ഭയപ്പെടുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് നമ്മുടെ രാജ്യത്തിന് അതിന്റെ ഭരണാധികാരികൾക്ക് ഭാവിയെക്കുറിച്ചുള്ള പുത്തൻ  പ്രതീക്ഷകൾ ആവശ്യമാണ്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ തകരുന്നു, ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നു. നിരവധി ആളുകൾ അവരുടെ ജീവിതത്തിൽ ആദ്യമായി പ്രതിസന്ധികളുടെ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്നു.

എല്ലായിടത്തും ആളുകൾ തങ്ങളുടെ പ്രതിസന്ധികളെ മറികടക്കുവാൻ പുതുവഴികളെ തേടിയുള്ള ഓട്ടപാച്ചിലിലാണ്. എന്നാൽ ഒരു ക്രിസ്തുഭക്തനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുടെ ഘട്ടങ്ങളിലും അവന്റെ പ്രത്യാശയുടെ ഉറവിടവും ലക്ഷ്യവുമാണ് യേശുക്രിസ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്പോലും ഒരുവനെ പിടിച്ചു നിർത്തുന്നതും അതിനെ തരണം ചെയ്യുവാൻ ഒരു വ്യക്തിയെ പ്രാപ്തനാകുന്നത് മരണത്തെ പരാജയപ്പെടുത്തിയ ശേഷം സ്വർഗ്ഗത്തിലേക്ക് എടുക്കപെടുന്നതിനു മുൻപ് ക്രിസ്തു പകർന്നു നൽകിയ ആ  വാഗ്ദത്തം ആണ് പ്രതിസന്ധിഘട്ടങ്ങളിലും ഒരുവനെ പ്രത്യാശയോടെ നിലനിർത്താൻ സജ്ജമാക്കുന്നത്.  ലോകാവസാനത്തോളം എല്ലാനാളും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടെന്ന ക്രിസ്തുവിന്റെ വാക്കുകൾ ഏതൊരു വ്യക്തിയെയും അവരുടെ പ്രതിസന്ധിഘട്ടത്തിൽ നിലർത്താൻ പ്രേരിതമാക്കുന്ന ആശ്വാസ വചനങ്ങൾ ആണ്.  ഒരു ക്രിസ്തുഭക്തനെ സംബന്ധിച്ചിടത്തോളം എപ്പോഴും ക്രിസ്തുവിൽ പ്രത്യാശിക്കുവാൻ സാധിക്കണം അത് നമ്മെ ശാന്തതയിലേക്കും മാത്രമല്ല നമുക്ക് ചുറ്റുമുള്ള പ്രതിസന്ധികളെ തരണം ചെയ്യിക്കുവാൻ ക്രിസ്തുവിന്റെ സാന്നിധ്യത്തിന് സാധിക്കും.

പ്രതിസന്ധിഘട്ടങ്ങളിൽ നാം ബലഹീനരാകുമ്പോൾ നമ്മുടെ ദൈവം ശക്തനാണ്. നാം നമ്മുടെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലായിരിക്കുമ്പോൾ ജീവിതത്തിൽ ഭാവിയെ ക്കുറിച്ചുള്ള പുത്തൻ പ്രതീക്ഷകൾ പകർന്നു നൽകി നമ്മെ നയിക്കുന്നവനാണ് നമ്മുടെ ദൈവം. പഴയ നിയമത്തിൽ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപെട്ട മോശയെയാണ് ദൈവം ഇസ്രായേല്യർക്ക് ഭാവിയെ കുറിച്ചുള്ള പുത്തൻ പ്രതീക്ഷകൾ കാണാൻ ദൈവം ഉപയോഗിച്ചത്. ശക്തനായ ഗോലിയാത്തിന്റെ മുൻപിൽ എല്ലാ പ്രതീക്ഷകളും അറ്റ് പോയി ഭാവി പ്രതിന്ധിയിലായ ഇസ്രായേൽ മക്കൾക്ക് ഒരു പുത്തനുണർവ് പകർന്നു നൽകിയത് കുടുംബക്കാർ മാറ്റി നിർത്തിയ യാതൊരു പ്രതീക്ഷയും ഇല്ലെന്നു സമൂഹം ഉപേക്ഷിച്ച യുവാവായ ദാവീദിനെയാണ്. നമ്മുടെ ഈ ചെറുജീവിതത്തിലെ കഷ്ടതയുടെയും പ്രതിസന്ധികളുടെയും കാലഘട്ടത്തിലേക്ക് നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ, നമ്മെ നിലനിർത്തിയതും, പ്രത്യശയോടെ ഭാവിയെ നോക്കി കാണാൻ നമ്മെ സഹായിച്ചത് ദൈവീക കൃപയാണ്. ഒരു പുതിയ വീക്ഷണകോണിലൂടെ – ദൈവത്തിന്റെ വീക്ഷണ കോണിലേക്ക് തിരിഞ്ഞു നോക്കുവാൻ നമുക്ക് സാധിച്ചാൽ ദൈവം എത്ര വിശ്വസ്തനാണെന്ന് നമുക്ക് മനസിലാക്കുവാൻ സാധിക്കും.

നമ്മുടെ ജീവിതത്തിലെ കഷ്ടതകളും പ്രതിസന്ധികളും നമ്മെ തന്റെ സ്വരൂപത്തിലേക്ക് രൂപപ്പെടുത്തുന്നതിനും നമ്മോടുള്ള അവന്റെ വലിയ സ്നേഹത്തെക്കുറിച്ചും വിശ്വസ്തതയെക്കുറിച്ചും നമ്മെ പഠിപ്പിക്കുവാനും മാത്രമല്ല പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് ഒരു പ്രതീക്ഷ നൽകുവാനുള്ള ഒരു പാഠവും കൂടെയാണ് ദൈവം നമുക്ക് പകർന്നു നൽകുന്നത്.

നമ്മുടെ ഭാവിയെ ക്കുറിച്ചുള്ള നാം കാണുന്ന സ്വപ്നങ്ങൾ അസ്തമിക്കുമ്പോൾ, ദൈവം നമുക്ക് വേണ്ടി നമ്മുടെ പ്രതിസന്ധികളിൽ ഒരുക്കുന്ന ഒരു പുതിയ പാത. ഒരുപക്ഷേ ഒരു പുതിയ ശുശ്രൂഷ അല്ലെങ്കിൽ സന്ദേശം. ഒരു പുതിയ തുടക്കം നമ്മെ കാത്തിരിക്കുന്നു. നിങ്ങളുടെ നഷ്ടം എന്തു തന്നെയായാലും, നിങ്ങളുടെ പ്രതിസന്ധികളുടെ മധ്യത്തിലും നിങ്ങളിലൂടെയും പുതിയ എന്തെങ്കിലും ചെയ്യാൻ ദൈവത്തിന് സാധിക്കും. അത് അനേകർക്ക് പുത്തൻ പ്രതീക്ഷകളും പ്രത്യാശയും നൽകുന്നതായിരിക്കും.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

twelve − 6 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5453545
Total Visitors
error: Content is protected !!