മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (49)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (49)
പാ. വീയപുരം ജോർജ്കുട്ടി

ഒരിക്കൽ യേശുക്രിസ്തുവിന്റെ അടുക്കൽ ഒരു പിതാവ് ഊമനായ ആത്മാവുള്ള തന്റെ മകനുമായി സൗഖ്യത്തിന് വന്നു. അവൻ പറഞ്ഞു: ‘ഗുരോ, നിന്റെ ശിഷ്യന്മാർക്ക് ആ ദുരാത്മാവിനെ അവനിൽ നിന്ന് പുറത്താക്കുവാൻ കഴിഞ്ഞില്ല. എന്നാൽ നിന്നാൽ വലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്ന് പറഞ്ഞു’ ഉടനെ യേശു അവനോട്, ‘നിന്നാൽ കഴിയും എങ്കിൽ എന്നോ; വിശ്വസിക്കുന്നവന് സകലവും കഴിയും’ എന്ന് പറഞ്ഞു (മാർക്കോസ് : 9:14-27) നാമും പലപ്പോഴും, വിശ്വാസം ഉണ്ടെങ്കിലും ദൈവീക പ്രവർത്തനത്തിന് പരിധി വയ്ക്കാറുണ്ട്. അങ്ങനെയുള്ളയിടത്ത് ദൈവത്തിന് പ്രവർത്തിക്കുവാൻ കഴിയുകയില്ല.

നമ്മുടെ ദൈവം ആരാണ് ? ചില ഉദാഹരണങ്ങൾ മാത്രം താഴെ കുറിക്കുന്നു :
1) അവൻ സർവ്വശക്തനായ ദൈവമാണ് (ഏൽശദായി) (ഉല്പത്തി : 17:1)
2) അവൻ അത്യുന്നതനായ ദൈവമാണ് (ഏൽ എല്ല്യോൺ) (ഉല്പത്തി : 14:18-24)
3) അവൻ നിത്യ ദൈവമാണ് (ഏൽഓല) (ഉല്പത്തി : 21:33)

സങ്കീ : 57:2 എനിക്ക് വേണ്ടി സകലവും നിർവഹിക്കുന്ന ദൈവം
എഫേ : 3:20 നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവൻ.
റോമർ : 4:21 വാഗ്ദത്തം ചെയ്‌തത്‌ പ്രവർത്തിപ്പാൻ ശക്തൻ.
റോമർ : 8:28 സകലവും നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കാൻ കഴിയുന്നവൻ.
വെളി : 3:7 ആരും അടയ്ക്കാതവണ്ണം തുറക്കുന്നവൻ
യെശ : 51:10 ചെങ്കടലിലും യോർദാന്റെ ആഴങ്ങളിലും വഴി ഒരുക്കുന്നവൻ
സെഖ : 4:7 മഹാപർവ്വതത്തെ കൃപ കൃപ എന്ന ആണിക്കല്ലിനാൽ സമഭൂമിയാക്കി മാറ്റുവാൻ കഴിയുന്നവൻ.
യെശ : 14:24 വിചാരിച്ചത് പോലെയും നിർണ്ണയിച്ചത് പോലെയും നിവർത്തിക്കുവാൻ കഴിയുന്നവൻ.
എബ്രാ : 1:3 സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ.
1 ദിന 29:20 സകലത്തെയും വലുതാക്കുന്നവനും ശക്തികരിക്കുന്നവനുമായവൻ.
നെഹ : 13:2 എന്റെ ശാപത്തെ അനുഗ്രഹമാക്കി മാറ്റുന്നവൻ.
സങ്കീ : 30:11 എന്റെ വിലാപത്തെ നൃത്തമാക്കിത്തീർക്കുന്നവൻ.
റോമർ : 4:17 മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തതിനെ ഉള്ളതിനെ പോലെ വിളിക്കുകയും ചെയ്യുന്നവൻ.
സങ്കീ : 103:3 നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നവൻ.
2 കോരി :9:8 നമ്മിൽ സകല കൃപയും പെരുക്കുവാൻ ശക്തനായവൻ.
സങ്കീ : 78:19 മരുഭൂമിയിൽ മേശ ഒരുക്കുന്നവൻ.
യെഹെ : 36:29 ധാന്യം വിളിച്ചുവരുത്തി വർദ്ധിപ്പിക്കുന്നവൻ.
ഫിലി : 4:19 നമ്മുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം പൂർണ്ണമായി തീർത്തുതരുന്നവൻ.
യെശ : 45:2,3 താമ്രവാതിലുകളെ തകർത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരുവാൻ കഴിയുന്നവൻ.
തീയുടെ നടുവിലും (ദാനി : 3:25) സിംഹഗുഹയിലും (ദാനി : 6:22) കാരാഗൃഹത്തിലും (അപ്പൊ : 12:7) അലറുന്ന കടലിലും (മാർക്കോസ് : 6:48) പത്മോസിന്റെ ഏകാന്തതയിലും (വെളി : 1:12-17) കൂരിരുൾ താഴ്വരയിലും (മരണ നിഴലിൽ) (സങ്കീ : 23:4) ഇറങ്ങി വരുന്നവൻ. കാട്ടു പോത്തുകളുടെ കൊമ്പുകളുടെ ഇടയിലും ഉത്തരം തരുന്നവൻ (സങ്കീ : 22:21)
യോവേൽ : 2:25 വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നു കളഞ്ഞ സംവത്സരങ്ങൾക്ക് വേണ്ടി പകരം തരുവാൻ കഴിയുന്നവൻ.
ഇയ്യോബ് : 30:4 കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ.
2 ദിന :14:11 ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ ഇറങ്ങി വരുന്നവൻ.
പുറ : 15:25 എന്റെ മാറായെ മധുരമാക്കുന്നവൻ.
2 സമു :22:29 എന്റെ അന്ധകാരത്തെ പ്രകാശമാക്കുന്നവൻ.
സങ്കീ : 103:3 എന്റെ അകൃത്യം ഒക്കെയും മോചിക്കുന്നവൻ.
മത്തായി : 28:20 ലോകാവസാനത്തോളം കൂടെയിരിക്കുന്നവൻ.
യെശ : 46:4 വാർദ്ധക്യവും നരയും ഉള്ള കാലത്തും ഉപേക്ഷിക്കാത്തവൻ.
യെശ : 35:1-7 നമ്മുടെ മരുഭൂമികളെ മലർവാടിയാക്കുന്നവൻ.
ഫിലി : 3:21 സകലവും തനിക്ക് കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാര ശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തുവാൻ കഴിയുന്നവൻ.
വെളി : 1:18 മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശം ഉള്ളവൻ.
യൂദാ : 24 വീഴാത്തവണ്ണം നമ്മെ സൂക്ഷിച്ചു തന്റെ മഹിമാ സന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിർത്തുവാൻ ശക്തിയുള്ളവൻ.
കോലോ : 3:25 മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്നവൻ.
എബ്രാ : 12:29 ദൈവം ദഹിപ്പിക്കുന്ന അഗ്നിയും ആണ്.

Leave a Comment

Your email address will not be published. Required fields are marked *

5 × 4 =

error: Content is protected !!