2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രിസ്തീയ ജീവിതവും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും

(ദൈവസഭയും ക്രിസ്തീയ ജീവിതവും)

പാ. ഡോ. പി. എസ്. ഫിലിപ്പ്

(സൂപ്രണ്ട്, ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ)

പ്രതിസന്ധികൾ അഭിമുഖീകരിക്കാത്ത വ്യക്തികളും സഭകളും ഇല്ല. പ്രതിസന്ധികളെ എപ്രകാരം നേരിടുന്നു എന്ന മനോഭാവത്തിന്റെയും പ്രവർത്തികളുടെയും അടിസ്ഥാനത്തിലാണ്, ജീവിതത്തിന്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്. 2019 ലെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. കർത്താവിന്റെ രണ്ടാം വരവിന് കാലതാമസം നേരിട്ടാലും, ദൈവം നിങ്ങളുടെ ആയുസ്സ് നീട്ടിയാലും 2020 ലേക്ക് പ്രവേശിക്കുവാൻ ആവേശത്തോടെ കാത്തിരിക്കുന്നവരാണ് ഈ വാക്കുകൾ വായിക്കുന്നത്. എനിക്ക് പ്രതിസന്ധികൾ നേരിടുകയില്ല എന്നാർകെങ്കിലും പറയുവാൻ സാധ്യമല്ല.

2020 ൽ നേരിടുവാൻ സാധ്യതയുള്ള പ്രതിസന്ധികൾ എന്തെല്ലാമാണ് ?

യേശുക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു, “ലോകത്തിൽ നിങ്ങൾക്ക് കഷ്ട്ടമുണ്ട്, എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” ജീവിതത്തിൽ പ്രതിസന്ധി നേരിട്ട ഒരനുഭവം ശ്രദ്ധിക്കുക :

വർഷങ്ങൾക്ക് മുൻപ് ഷിക്കാഗോ (USA) പട്ടണത്തിൽ ഭയങ്കരമായ ഒരു അഗ്നിബാധയുണ്ടായി. അനേക ഭവനങ്ങളും വ്യാപാര സമുച്ചയങ്ങളും കത്തി ചാമ്പലായി. കോടിക്കണക്കിന് ഡോളറിന്റെ നഷ്ട്ടം സംഭവിച്ചു. അക്കൂട്ടത്തിൽ തന്റെ കട കത്തി നശിച്ച അവൻ, കടയുടെ സ്ഥാനത്തെ ചാരവും നഷ്ട്ടവശിഷ്ടങ്ങളും നീക്കം ചെയ്താനന്തരം, ഒരു കസേരയും മേശയും ആ സ്ഥലത്ത് വച്ച്, അതിന്റെ മുൻപിൽ ഒരു പരസ്യ ബോർഡും തൂക്കിയിട്ടു. “കട കത്തി ചാമ്പലായി, എങ്കിലും എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ പ്രത്യാശ ഇവ നശിച്ചിട്ടില്ല. ഇന്നലത്തേത്ത് പോലെ ഇന്നും കട തുറന്ന് പ്രവർത്തിക്കുന്നതാണ്” ഈ വാക്കുകൾ, നിങ്ങളിൽ പ്രത്യാശ വർദ്ധിപ്പിക്കട്ടെ. പ്രതിസന്ധികളിൽ തളർന്ന് പോകരുത്.

പ്രതിസന്ധികളും പ്രതീക്ഷകളും നമ്മുടെ ചിന്താഗതികളുമായി ബന്ധപ്പെട്ടിരിക്കുന്നു

ആരാധനയ്ക്കായി വരുന്ന എല്ലാ വ്യക്തികളുടെയും ചിന്താഗതികൾ, മനോഭാവങ്ങൾ ഇവ വ്യത്യസ്തമാണ്. അവരുടെ പഴയ ചിന്താഗതികൾക്കനുസരിച്ച് സഭയിൽ വന്നാൽ സഭയിൽ പ്രതിസന്ധികൾ നേരിടുവാൻ സാധ്യതയുണ്ട്. തിരുവചനാടിസ്‌ഥാനത്തിൽ കാലാനുസൃതമായി മാറ്റങ്ങൾക്ക് ശുശ്രുഷകന്മാരും വിശ്വാസികളും തയ്യാറാകണം. യേശു പറഞ്ഞു, പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നാൽ, തുരുത്തിയും വീഞ്ഞും നശിച്ചു പോകും.

പുറമെ നിന്നുള്ള വെല്ലുവിളികളെക്കാൾ ആന്തരിക വെല്ലുവിളികളാണ് ജീവിതത്തെ തകർച്ചയിലേക്ക് നയിക്കുന്നത്. തിരുവചന പ്രമാണങ്ങൾക്ക് വിരുദ്ധമായ പാരമ്പര്യങ്ങളും ആചാരങ്ങളുമാണ് അനേക വ്യക്തികളുടെയും സഭകളുടെയും മുന്നേറ്റത്തിന് തടസ്സമായി നില കൊള്ളുന്നത്.

സഭ നേരിടുന്ന ബാഹ്യവും ആന്തരികവുമായ പ്രതിസന്ധികൾ

ലോകം, ജഡം, പിശാച് എന്നീ മൂന്ന് ശക്തികൾ എക്കാലത്തും ദൈവമക്കൾക്ക് എതിരായി നിലകൊള്ളുന്നു. ദൈവത്തെ നിഷേധിക്കുകയും ദൈവസഭയെ നശിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും വ്യവസ്ഥിതികളുമാണ് അനേക രാജ്യങ്ങളിലും രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് സുവിശേഷീകരണത്തിനും സഭാസ്ഥാപനത്തിനും തടസ്സങ്ങളായി നില കൊള്ളുന്നു. ദൈവവിശ്വാസികളെ ഭീഷണിപ്പെടുത്തി, നിഷ്ക്രിയരാക്കുവാൻ പിശാച് തന്ത്രങ്ങളും പ്രവർത്തനപദ്ധതികളും എക്കാലത്തും നടപ്പിലാക്കിയിട്ടുണ്ട്. ദൈവദൂഷണം, ദൈവദാസന്മാർക്കും സഭകൾക്കെതിരെയുള്ള പീഢകൾ, അപവാദങ്ങൾ, രോഗങ്ങളാലും വ്യാധികളാലും ദൈവമക്കളെ കഷ്ട്ടപെടുത്തുക എന്നീ ആക്രമണങ്ങളും അഴിച്ചു വിടാറുണ്ട്. ഇത് വായിക്കുന്ന ചിലർ മേല്പറഞ്ഞ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരായിരിക്കാം, എങ്കിലും ഭയപ്പെട്ടും നിരാശപ്പെട്ടും പരാജയപ്പെടരുത്. കഷ്ടതയും ക്രൂശും സഹിച്ച യേശു നിങ്ങൾക്ക് ജയം നൽകും. ദൈവസഭ നേരിടുന്ന ഏറ്റവും ശക്തമായ പ്രതിസന്ധി, സഭയ്ക്കകത്തുള്ള ഭിന്നതകൾ, ദുരുപദേശങ്ങൾ, ജീവിത വിശുദ്ധിയില്ലാതെ, അനാത്മീകമായി ജീവിക്കുന്ന സഭാംഗങ്ങൾ, ശുശ്രുഷകന്മാർ തുടങ്ങിയവരാണ്.

വെളിപ്പാട് പുസ്തകത്തിൽ സഭയിൽ നടമാടിയിരുന്ന ഇപ്രകാരമുള്ള വിഷയങ്ങളെ യേശു കുറ്റപെടുത്തിയിരുന്നത് ശ്രദ്ധിക്കുക :

“നിന്റെ ആദ്യസ്‌നേഹം വിട്ട് കളഞ്ഞിരിക്കുന്നു, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണം പിശാച് ചിലരെ തടവിൽ ആക്കും, ബിലയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ സഭയിലുണ്ട്, പ്രവാചകി (പ്രവാചകൻ), എന്ന് പറഞ്ഞു മാതൃകയില്ലാത്ത ജീവിതം നയിച്ച്‌ പ്രവചിച്ച്, മറ്റുള്ളവരെ വഴി തെറ്റിക്കുന്നവർ, ജീവനുള്ളവൻ എങ്കിലും മരിച്ചവൻ, സ്വയ സംതൃപ്തിയിൽ കഴിയുന്നവർ” മേല്പറഞ്ഞ വസ്തുക്കളല്ലേ, ദൈവസഭയുടെ വളർച്ചയ്ക്ക് പ്രതിസന്ധികളായി നിലകൊള്ളുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു.

വിജയിപ്പാൻ നാം എന്ത് ചെയ്യണം ?

2020 ലേക്കുള്ള വിശ്വാസത്തിന്റെ പ്രതീക്ഷകൾ നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന ഓരോ പ്രതിസന്ധികളെയും ദൈവ പ്രവർത്തനത്തിന്റെ അവസരങ്ങളായി മാറ്റണം. കർത്താവ് അരുളിച്ചെയ്തു, “ഞാൻ എന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല”

ഭാവി ഇരുളടഞ്ഞതായിരിക്കും എന്നുള്ള നിരാശയിൽ കഴിഞ്ഞ പ്രവാസികളോടുള്ള ദൈവീക അരുളപ്പാട്, ഇത് വായിക്കുന്ന ഏവർക്കും 2020 ലേക്കുള്ള ദൈവീകാലോചനയായി തീരട്ടെ.

“നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെ കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്ന് ഞാൻ അറിയുന്നു. അവ തിന്മക്കായിട്ടല്ല, നന്മയ്ക്കത്രെ, നിങ്ങൾ എന്റെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കും; ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും”. (യിര : 29:11,12)

ആദിമസഭയെ ഉന്മൂലനം ചെയ്യുവാൻ ഭീഷണികളും ആക്രമണങ്ങളും, പീഡകളും അഴിച്ചു വിട്ടപ്പോൾ അവയെ ദൈവസഭ എങ്ങനെ നേരിട്ട്, വിജയം വരിച്ചു ?

1) ഐക്യമത്യത്താലും പ്രാർത്ഥനയാലും

ഭിന്നിച്ചിരുന്നാൽ തകർന്ന് പോകും. ഒരുമനപ്പെട്ട് പ്രാർത്ഥിച്ചാൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സ്ഥലം മാത്രമല്ല, വിശ്വാസിയെ ചങ്ങലയിട്ട് പൂട്ടിയിടുന്ന കാരാഗ്രഹങ്ങളും ഇളകി മാറും. ആത്മശക്തിയിലും ഐക്യമത്യത്തിലുമുള്ള പ്രാർത്ഥനയ്ക്കായി ദൈവമക്കളും ദൈവദാസന്മാരും ഉണർന്ന് എഴുന്നേല്ക്കട്ടെ.

2) പരിശുദ്ധാത്മ നിറവിലും ജീവിത വിശുദ്ധിയിലും

ഉപദേശ വിശുദ്ധിയുള്ള ആരാധനയും, മാതൃകാ ജീവിതവും സഭകളിൽ വെളിപ്പെടേണം.

3) ഓരോ വിശ്വാസിയും യേശുവിന്റെ ഉത്തമ ശിഷ്യനായിരിക്കണം

മറ്റുള്ളവരോട് സുവിശേഷം അറിയിക്കുവാൻ ഓരോ വിശ്വാസിയും യേശുവിന്റെ ഉത്തമ ശിഷ്യനായി തയ്യാറായി പുറപ്പെടേണം. നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡീകങ്ങളല്ല, പിന്നെയോ ആത്മീക ആയുധങ്ങളാണ്. അത് പ്രതിസന്ധികളായി മുൻപിൽ നിലകൊള്ളുന്ന കോട്ടകളെ തകർക്കുവാൻ ശക്തിയുള്ളവയാണ്.

യേശുക്രിസ്തുവാകുന്ന, ദൈവകുഞ്ഞാടിന്റെ രക്തത്താലും, സാക്ഷ്യവചനത്താലും, ദൈവത്തിലുള്ള വിശ്വാസത്തിലും, 2020 ൽ വിജയം വരിക്കുന്നവരായി മുന്നേറുവാൻ കർത്താവ് ഏവരെയും ശക്തീകരിക്കട്ടെ.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

19 + 8 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5640189
Total Visitors
error: Content is protected !!