മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50)
പാ. വീയപുരം ജോർജ്കുട്ടി

3) ഒരു വിശുദ്ധന്റെ ശരീരം ദൈവത്തിന്റെ മാണി`മന്ദിരമാണെന്നുള്ള അറിവ്
“ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ ? ആകയാൽ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവീൻ” (1 കോരി :6:19,20)
നമ്മുടെ ശരീരം ദൈവത്തിന്റെ മന്ദിരം ആകുന്നു എന്നുള്ള അറിവ് എല്ലായ്പ്പോഴും നമ്മെ ഭരിക്കുന്നുവെങ്കിൽ, ജീവിതത്തിൽ പാപസ്വഭാവങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുവാനും ഒരു വിജയജീവിതം നയിക്കുവാനും അത് നമ്മെ സഹായിക്കും.
ഒരിക്കൽ പള്ളിമുറ്റത്ത് നിന്ന് കള്ളം പറഞ്ഞവനോട് തന്റെ സ്നേഹിതൻ ചോദിച്ചു, ‘എടാ, പള്ളിമുറ്റത്ത് നിന്നാണോ കള്ളം പറയുന്നത്’ എന്ന്. അപ്പോൾ അവന്റെ മനസ്സാക്ഷി പറഞ്ഞു, വെളിയിൽ കള്ളം പറഞ്ഞാലും ദൈവസാന്നിധ്യത്തിൽ കള്ളം പറയരുത്. അപ്പോൾ നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണെങ്കിൽ, എങ്ങനെ കള്ളം പറയുവാൻ കഴിയും ? മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവർ പള്ളിക്കകത്ത് കയറി അത് ചെയ്യുകയില്ല. കാരണം മനസാക്ഷി കുറ്റപ്പെടുത്തും. ശരീരം ദൈവത്തിന്റെ ആലയമാണെന്നുള്ള അറിവ് ലഭിക്കുന്ന ഏത് വ്യക്തിക്ക് മദ്യപിക്കുവാനും പുകവലിക്കുവാനും കഴിയും ?
നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന് അറിയുന്നില്ലയോ ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്ത് വേശ്യയുടെ അവയവങ്ങൾ ആക്കാമോ ? ഒരുനാളും അരുത്. വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ ? ഇരുവരും ഒരു ദേഹമായി തീരും എന്നുണ്ടല്ലോ” (1 കോരി :6:15,16)

1 കോരി :6:13 ശരീരമോ ദുർന്നടപ്പിനല്ല കർത്താവിനത്രെ; കർത്താവ് ശരീരത്തിനും.
1 കോരി :3:16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ?
റോമർ : 6:12,13 ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളേ അനുസരിക്കുമാറ് ഇനി വാഴരുത്. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കുകയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചു കൊൾവീൻ.
റോമർ : 6:19 നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചത് പോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമർപ്പിപ്പിൻ.
റോമർ : 13 : 14 മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.
1 തെസ്സ :5:23 സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ. നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

10 + seven =

error: Content is protected !!