‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

യേശുകർത്താവ് ഇതിന് ഒരു മാതൃകയാണ്. (മത്തായി : 26:39, മാർക്കോസ് :14:36) റോമാ സന്ദർശിക്കാൻ താൻ പലപ്പോഴും ആഗ്രഹിച്ചു എങ്കിലും സാധിച്ചില്ല. എന്നാലും അവരെ കാണാനുള്ള വ്യഗ്രത ഇവിടെ വ്യക്തമായി കാണാം. താൻ അവർക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു എന്നതിന് ദൈവത്തെ സാക്ഷിയാക്കുന്നു.
ഇത് പോലെ അപ്പോസ്തോലൻ എഫെസ്യർക്ക് വേണ്ടിയും (1:15,16) ഫിലിപ്യർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. ആത്മാവിൽ ആരാധിക്കുന്ന ദൈവം താൻ ദൈവത്തെ ആരാധിച്ചത് സുവിശേഷഘോഷണമാകുന്ന സേവനത്തിൽ കൂടെയാണ്. സേവനം ആത്മാവിൽ ചെയ്യെണ്ടതാണ്. മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടി സേവ പാടില്ല. ആരാധന ആത്മാവിൽ (ഫിലി : 33), ആത്മാവിലും സത്യത്തിലും (യോഹ : 4:23,24) നിർമ്മല മനഃസാക്ഷിയോടെ (2 തിമോ :1:4) ദൈവം സാക്ഷി (9:1,2)

പൗലോസ് ഒരു മിഷനറി എന്ന നിലയിൽ പല കാര്യങ്ങൾക്കായി ദൈവത്തെ സാക്ഷി നിർത്തുന്നു.
1) പ്രാർത്ഥനയ്ക്ക് സാക്ഷി (റോമർ : 1:9,10)
2) തെറ്റിദ്ധാരണയ്ക്ക് ഇട നൽകാതെ സൂക്ഷിച്ചു എന്നതിന് (2 കോരി :1)
3) തന്റെ എഴുത്തു ഭോഷ്കല്ല എന്നതിന് (ഗലാ : 1:20)
4) തന്റെ വേലയിലുള്ള നിഷ്കളങ്കതയ്ക്ക് (2 തെസ്സ :2:5)
5) നിരാക്ഷേപമായ തന്റെ ജീവിതത്തിന് (1 തെസ്സ :2:10)
6) ഫിലിപ്പ്യരെ കാണുന്നതിനുള്ള വാഞ്ചയ്ക്ക് (ഫിലി : 1:8)

പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു.
പ്രാർത്ഥന കാര്യങ്ങളെ വ്യതാസപ്പെടുത്തുന്നു. തീക്ഷ്‌ണമായ പ്രാർത്ഥനയ്ക്ക് തീർച്ചയായും മറുപടി ലഭിക്കും. 1:11,12. താൻ റോമയിലേക്ക് പോകുവാൻ ആഗ്രഹിച്ചതിന്റെ കാരണങ്ങൾ ഇവിടെ വിവരിക്കുന്നു. പൗലോസ് ‘കൊള്ളാനും കൊടുക്കാനും’ സന്മനസ്സുള്ളവനായിരുന്നു. ഈ ‘ആദാന പ്രദാന’ പ്രക്രിയ സഭയിൽ ഇന്നും ആവശ്യമാണ്. ദൈവം ഒരാൾക്ക് എന്തെങ്കിലും കൃപാവരം നൽകുന്നത് മറ്റുള്ളവരുടെ അഭിവൃദ്ധിക്കായിട്ടാണ്. മാനുഷിക ഉപകരണങ്ങളെ ഉപയോഗപ്പെടുത്തുന്നത് മൂലം ദൈവത്തിന്റെ മഹത്വം കുറയുന്നില്ല. ഒന്നാമത്, താൻ മുഖാന്തരം അവർക്ക് ആത്മികാനുഗ്രഹം ലഭിക്കണം. കാരണം, താൻ ദൈവത്തിന്റെ അനുഗ്രഹപൂർത്തിയുള്ളവനായിരുന്നു. രണ്ടാമത്, അവരിൽ നിന്ന് ആത്മീയാനുഗ്രഹം തനിക്ക് ലഭിക്കുകയും ചെയ്യണം. ഇത് തന്റെ താഴ്മയെ കാണിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

nineteen − 12 =

error: Content is protected !!