ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്ഘാടനം ചെയ്തു
“വിശ്വാസത്തിനായി പോരാടുവാൻ ദൈവസഭ ആത്മീകമായി മാത്രമല്ല ധാർമികമായും തയ്യാറാകണം”, പാ. ജോൺ തോമസ്
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്ഘാടനം ചെയ്തു. വിശ്വാസത്തിനായി പോരാടുവാൻ ദൈവസഭ ആത്മീകമായി മാത്രമല്ല, ധാർമികമായും തയ്യാറാകണമെന്ന് ഉത്ഘാടന സന്ദേശത്തിൽ പാ. ജോൺ തോമസ് ഓർമിപ്പിച്ചു. ‘സവിശേഷതയുള്ള പെന്തെക്കോസ്ത് സമൂഹത്തിന് അധാർമ്മികത്വം ചെയ്യുവാൻ കഴിയില്ല’, അദ്ദേഹം തുടർന്നു. തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ, പാ. കെ. ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട ഉത്ഘാടനയോഗത്തിൽ പാ. സാജു ചാത്തന്നൂർ മുഖ്യ പ്രസംഗകനായിരുന്നു. പാ. ജോൺ വർഗ്ഗീസ് സങ്കീർത്തന ശുശ്രുഷ നിർവഹിച്ചു. പാ. ജോൺ കെ. മാത്യു, പാ. സാം കോശി, കുഞ്ഞച്ചൻ വർഗ്ഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നൽകി.
ഡിസംബർ 1 ന്, ഞാറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കുന്ന മഹാസമ്മേളനത്തിൽ പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ജേക്കബ് തോമസ് (ഇറ്റാർസി), സാം. ടി. മുഖത്തല, റോയി ചെറിയാൻ, ഫിന്നി എബ്രഹാം (ഡിട്രോയിറ്റ്), എസ്. ക്രാന്തികുമാർ (തെലങ്കാനാ), സാം തോമസ് (ദോഹ), ജേക്കബ് ജോർജ് (UAE), ദാനിയേൽ വില്യംസ് (UAE), ഫിന്നി ജേക്കബ്, വർഗീസ് ജോഷുവ എന്നിവരാണ് മറ്റ് മുഖ്യ പ്രസംഗകർ.
‘വിശ്വാസത്തിനായി പോരാടുക’ (യൂദാ 3), എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താ വിഷയം. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ സമ്മേളനം,SBC അലുമിനി സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, സി.ഇ.എം., സൺഡേ സ്കൂൾ, വനിതാ സമാജം വാർഷിക സമ്മേളനങ്ങൾ തുടങ്ങി വിവിധ യോഗങ്ങൾ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. ‘ശാരോൻ വോയിസ്’ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
മഹാസമ്മേളനം ‘sabhavarthakal.com‘ ൽ തത്സമയം വീക്ഷിക്കാവുന്നതാണ്.