മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52)
പാ. വീയപുരം ജോർജ്കുട്ടി

5) എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്നുള്ള അറിവ്

വിശുദ്ധ പത്രോസ് തന്റെ മരണത്തെക്കുറിച്ച് പറയുന്നു : “നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവ് തന്നത് പോലെ എന്റെ കൂടാരം പൊളിഞ്ഞു പോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ …” (2 പത്രോസ് : 1:13)
യേശുക്രിസ്തു പറഞ്ഞ ഉപമയിൽ, ഒരു ധനവാന്റെ കൃഷിഭൂമി നന്നായി വിളഞ്ഞപ്പോൾ അവൻ ചിന്തിച്ചു :”എന്റെ വിളവ് കൂട്ടിവയ്പ്പാൻ സ്ഥലം പോരാ. ഞാൻ എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിയുകയും വിളവും വസ്തുവകയും അതിൽ കൂട്ടിവയ്ക്കുകയും ഏറിയ ആണ്ടുകൾക്ക് മതിയായവ സ്വരൂപിച്ചു വച്ചിരിക്കുന്നതിനാൽ ‘ആശ്വസിക്ക, തിന്നുക, കുടിക്കുക, ആനന്ദിക്കുക’ എന്ന് പറയും” ദൈവമോ അവനോട് :”മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആർക്കാകും ?” (ലൂക്കോസ് : 12:16-20)
വിശുദ്ധ യാക്കോബ് പറയുന്നത് (4:13-16), “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ട് കഴിച്ചു വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കും എന്ന് പറയുന്നവരെ, കേൾപ്പിൻ : നാളത്തേത് നിങ്ങൾ അറിയുന്നില്ലയോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത് ? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. കർത്താവിന് ഇഷ്ട്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നല്ലയോ പറയേണ്ടത്” ഭക്തനായ ഇയ്യോബ് പറയുന്നത് (14:1-2), “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ട്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂ പോലെ വിടർന്ന് പൊഴിഞ്ഞു പോകുന്നു; നിലനില്കാതെ നിഴൽപോലെ ഓടിപ്പോകുന്നു” ഇയ്യോബ് : 9:25 – “എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു” ഇയ്യോബ് : 7:7 – “എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ” ഇയ്യോബ് : 7:6 – “എന്റെ നാളുകൾ നെയ്തോടത്തിലും വേഗതയുള്ളത്” ഇയ്യോബ് : 8:9 – “നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴൽ അത്രേ” എന്ന് ബിൽദാദും പറയുന്നു.
യെശയ്യാവ്‌ വിളിച്ചുപറയുന്നത് (യെശ : 40:6-8), “കേട്ടോ, വിളിച്ചു പറക, എന്ന് ഒരുത്തൻ പറയുന്നു; എന്ത് വിളിച്ചു പറയേണ്ടു എന്ന് ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ, ജനം പുല്ലു തന്നെ. പുല്ലുണങ്ങുന്നു, പൂ വാടുന്നു”
പഴയനിയമത്തിന്റെ മദ്ധ്യസ്ഥനായ മോശ പറയുന്നത് (സങ്കീ : 90:3) “നീ മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു ; മനുഷ്യ പുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു”
സങ്കീ : 90:5,6 – “നീ അവരെ ഒഴുക്കി കളയുന്നു; അവർ ഉറക്കം പോലെ അത്രേ; അവർ രാവിലെ മുളച്ചുവരുന്ന പുല്ല് പോലെ ആകുന്നു. അത് രാവിലെ തഴച്ചു വളരുന്നു; വൈകുന്നേരം അത് അരിഞ്ഞു വാടിപ്പോകുന്നു”
സങ്കീ : 90:10 – “ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം; ഏറെ ആയാൽ എൺപത് സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രെ; അത് വേഗം തീരുകയും ഞങ്ങൾ പറന്ന് പോകുകയും ചെയ്യുന്നു”
സങ്കീ : 90:12 – “ഞങ്ങൾ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ”

Leave a Comment

Your email address will not be published. Required fields are marked *

4 × one =

error: Content is protected !!