ശാരോൻ ജനറൽ കൺവൻഷൻ അഞ്ചാം ദിന യോഗങ്ങൾ സമാപിച്ചു
“പ്രാർത്ഥനയിലൂടെ നഷ്ട്ടപെട്ട നാളുകളെ വിശ്വാസികൾ നേടിയെടുക്കുവാൻ പോരാടേണം”, പാ. ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്)
“ഭവന പ്രാർത്ഥന നഷ്ടപ്പെട്ടാൽ മോശയുടെ കാലഘട്ടം പോലെ ഭവനത്തിൽ നിന്നും കാളകുട്ടി പുറത്ത് വരുവാൻ ഇടയാകും”, പാ. ദാനിയേൽ വില്യംസ് (UAE)
തിരുവല്ല : ‘വിശ്വാസത്തിനായി പോരാടുക’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നവംബർ 25 ന് ആരംഭിച്ച ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, ന്റെ അഞ്ചാം ദിന യോഗങ്ങൾ സമാപിച്ചു. പാ. എബ്രഹാം ദാനിയേൽ (ഫരീദാബാദ്) ന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ പാസ്റ്റർമാരായ ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), ദാനിയേൽ വില്യംസ് (UAE) എന്നിവർ മുഖ്യ പ്രസംഗകരായിരുന്നു. പാസ്റ്റർമാരായ ടി. ഐ. എബ്രഹാം (ശൂരനാട്), എം. ജെ. ജോൺ, സി. ഏലിയാസ്, കുഞ്ഞച്ചൻ വർഗീസ്, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഉച്ചയ്ക്ക് ശേഷം ബാഹ്യ കേരള ശുശ്രുഷകന്മാരുടെ സമ്മേളനത്തിൽ പാ. ഫിന്നി ജേക്കബ് നേതൃത്വം നൽകി. ശാരോൻ ഓഡിറ്റോറിയത്തിൽ ശാരോൻ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടത്തപ്പെട്ടു.
രാവിലെ ശുശ്രുഷകന്മാരുടെ കുടുംബ സമ്മേളനത്തിൽ പാ. ജേക്കബ് തോമസ് (ഇറ്റാർസി), പാ. തോമസ് ചാക്കോ (ചെന്നൈ) എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. പാ. സാമുവേൽ എഡിസൺ അധ്യക്ഷനായിരുന്നു.
പ്രഭാതത്തിൽ നടത്തപ്പെട്ട വചന പഠനത്തിൽ പാ. എം. പി. ജോസഫ് (തിരുവനന്തപുരം) നേതൃത്വം നൽകി.
മഹായോഗം ഡിസംബർ 1 ന് നടത്തപ്പെട്ട സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൂടി സമാപിക്കും. മഹാസമ്മേളനം ‘sabhavarthakal.com‘ തത്സമയം പ്രക്ഷേപണം ചെയ്യുന്നു.