‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

‘സ്ഥിരീകരണം’ എന്നതിന് ഉറപ്പിക്കൽ എന്നാണർത്ഥം. ഈ ഉറപ്പിക്കൽ ക്രിസ്തീയ ഉപദേഷങ്ങളിലല്ല, ക്രിസ്തീയ സ്വഭാവഗുണങ്ങളിലത്രേ. രണ്ടാമത്തെ ഉദ്ദേശം ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ ആശ്വാസം ലഭിക്കുക.

1:13-15
തന്റെ റോമൻ സന്ദർശനത്തിന്റെ മൂന്നാമത്തെ ഉദ്ദേശം അവരിൽ വല്ല ഫലവും ഉണ്ടാകേണം എന്നതാണ്. നാലാമത്തെ ലക്ഷ്യം അവരോടും സുവിശേഷം അറിയിക്കുക എന്നതും (വാ. 15). റോമാ സന്ദർശിക്കാൻ പലപ്പോഴും ആഗ്രഹിച്ചു എങ്കിലും മുടക്കം വന്നു. അതിന് കാരണം, മറ്റ് സ്ഥലങ്ങളിലെ ശുശ്രുഷയുടെ ആധിക്യമോ (റോമർ : 15:22-24). ഈ ലോകത്തിന്റെ ദൈവമായ സാത്താൻ എതിർപ്പോ തടസ്സമോ സൃഷ്ടിച്ചതോ (1 തെസ്സ :2:18) ആകാം.
യവനന്മാർ എന്നതിന് ഗ്രീക്ക് ഭാഷ അറിയാവുന്നരോട് പരിഷ്‌കൃതർ എന്നും, ബർബരന്മാർ എന്നതിന് ഗ്രീക്ക് ഭാഷ വശമില്ലാത്തവർ, അപരിഷ്‌കൃത ജാതികൾ എന്നും അർത്ഥമാണ്.

യവന്മാർക്കും ബർബരന്മാർക്കും മുഴു മാനവ ജാതിക്കും
ഇത് കർത്താവിന്റെ മഹാനിയോഗത്തെ അനുസ്മരിപ്പിക്കുന്നു. (മത്തായി :28:19,20) ഈ രണ്ട് വാക്കുകളും ചേർന്ന് വരുന്ന പുതിയനിയമ ഭാഗങ്ങൾ നോക്കുക. (അപ്പൊ : 18:4, 1 കോരി :14:11, കോലോ :3:11) യവനന്മാർ മറ്റെല്ലാവരെയും ബർബരന്മാർ എന്നും യഹൂദന്മാർ മറ്റെല്ലാവരെയും പുറജാതികൾ എന്നും വിളിച്ചുവന്നു. ഈ വാചകം, ദേശീയമോ സാമൂഹികമോ ബൗദ്ധികമോയായ അതിർത്തികൾ തന്റെ സുവിശേഷ ഘോഷണത്തിന് ബാധകമായിരുന്നില്ല എന്ന് തെളിയിക്കുന്നു.
ഇവിടെ യഹൂദന്മാരുടെ കാര്യം എടുത്ത് പറയുന്നില്ല. കാരണം, അവരിൽ താൻ വളരെ താല്പര്യമുള്ളവനാണെങ്കിലും ‘ജാതികളുടെ കണ്ണ് തുറക്കാൻ അവരുടെ അടുക്കലേക്ക് പ്രത്യേകമായി അയയ്ക്കപ്പെട്ടവനായിരുന്നു പൗലോസ്. (അപ്പൊ : 26:17-18) ഇവിടെ പൗലോസിന്റെ ആത്മാവ്, മരുഭൂമിയിൽ പിറുപിറുക്കുന്ന ജനത്തിന്റെ മദ്ധ്യത്തിലുള്ള മോശയുടെ ആത്മാവിനേക്കാൾ എന്ന് വ്യത്യസ്തമായിരിക്കുന്നു. (സംഖ്യാ : 11:11-15) എന്ന് നോക്കുക.

നിങ്ങൾ അറിയാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു
നിങ്ങൾ അറിയണമെന്നാണെന്റെ ആഗ്രഹം എന്ന അർത്ഥത്തിൽ പൗലോസിന്റെ ഒരു സാധാരണ ശൈലി (11:25, 1 കോരി :10:5, 12:1; 2 കോരി 1:8; 1 തെസ്സ 4:13)

Leave a Comment

Your email address will not be published. Required fields are marked *

twenty − one =

error: Content is protected !!