ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം

തിരുവല്ല : അന്ത്യത്തോളം വിശ്വാസത്തിനായി പോരാടാം എന്ന ആഹ്വാനത്തോടെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019 ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ തിരശീല വീണു. സമാപന സമ്മേളനത്തിൽ പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ഡോ. ടി. ജി. കോശി എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. സ്വദേശത്തും നിന്നും വിദേശത്തും നിന്നും അനേക ദൈവദാസന്മാർ ആശംസ അറിയിച്ചു. സഭാ ട്രഷറർ ബ്രദർ. എബ്രഹാം വർഗീസ് നന്ദി അറിയിച്ചു. പാ. പി. എം. ജോണിന്റെ പ്രാർത്ഥനയോടെ മഹാ സമ്മേളനം സമാപിച്ചു.
രാവിലെ പാ. എബ്രഹാം ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംയുക്ത ആരാധനയിൽ പാ. ജേക്കബ് തോമസ് (ഇറ്റാർസി) മുഖ്യ സന്ദേശം നൽകി. കർത്തൃമേശയ്ക്ക് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് നേതൃത്വം നൽകി. പാസ്റ്റർമാരായ ജോൺ തോമസ് (ഡൽഹി), സാം ഫിലിപ്പ്, കെ. ആർ. ജോസ് (പാലക്കാട്), ബ്രദർ കെ. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

20191201_08363620191201_08373820191201_083617പ്രഭാതത്തിൽ നടത്തപ്പെട്ട സ്നാന ശുശ്രുഷയിൽ പാ. പി. വി. ചെറിയാൻ (അടിമാലി) നേതൃത്വം നൽകി. പാസ്റ്റർമാരായ ലാലു ഈപ്പൻ (തിരുവല്ല), എബ്രഹാം മന്ദമരുതി എന്നിവർ ബൈബിൾ ക്ലാസ്സുകൾ നയിച്ചു.
നവംബർ 25 ന് തിരുവല്ല ‘ശാരോൻ’ സ്റ്റേഡിയത്തിൽ ആരംഭിച്ച മഹാസമ്മേളനത്തിൽ പാസ്റ്റർമാരായ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്), പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ജേക്കബ് തോമസ് (ഇറ്റാർസി), സാജു ചാത്തന്നൂർ, സാം. ടി. മുഖത്തല, റോയി ചെറിയാൻ, ഫിന്നി എബ്രഹാം (ഡിട്രോയിറ്റ്), എസ്. ക്രാന്തികുമാർ (തെലങ്കാനാ), സാം തോമസ് (ദോഹ), ജേക്കബ് ജോർജ് (UAE), ദാനിയേൽ വില്യംസ് (UAE), ഫിന്നി ജേക്കബ്, വർഗീസ് ജോഷുവ എന്നിവർ മുഖ്യ പ്രസംഗരായിരിന്നു.

20191201_08344420191201_083543‘വിശ്വാസത്തിനായി പോരാടുക’ (യൂദാ 3), എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷൻ ചിന്താ വിഷയം. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ സമ്മേളനം,SBC അലുമിനി സമ്മേളനം, റൈറ്റേഴ്‌സ് ഫോറം സെമിനാർ, സി.ഇ.എം., സൺഡേ സ്കൂൾ, വനിതാ സമാജം വാർഷിക സമ്മേളനങ്ങൾ തുടങ്ങി വിവിധ യോഗങ്ങൾ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിക്കപ്പെട്ടു. കൺവൻഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
sabhavarthakal.com‘ മഹാസമ്മേളനം ഔദ്യോഗികമായി തത്സമയം പ്രക്ഷേപണം ചെയ്തു.
പാസ്റ്റർമാരായ വി. എം. ജേക്കബ്, കെ. ജോണിക്കുട്ടി, ടി. വി. ജോൺസൺ, ബ്രദർ സി. തര്യൻ (പ്രാർത്ഥന), പാസ്റ്റർമാരായ എബ്രഹാം മന്ദമരുതി, ജോർജ് മുണ്ടകൻ, സാംസൺ തോമസ്, ബ്രദർ എബ്രഹാം വർഗീസ് (പബ്ലിസിറ്റി), പാസ്റ്റർമാരായ സാം കെ. ജേക്കബ്, വർഗീസ് ജോഷുവ, സഹോദരന്മായ ജെയിംസ് ജോൺ, എബ്രഹാം ഉമ്മൻ, കെ. ഇ. ജോർജ്കുട്ടി (ഫിനാൻസ്), പാസ്റ്റർമാരായ സാം ഫിലിപ്പ്, എ. വി. ജോസ്, ലാലു ഈപ്പൻ (ഫുഡ്), എം. എം. ജോൺ, ടി. എം. വർഗീസ്, ബ്രദർ എബ്രഹാം ഉമ്മൻ (അറേഞ്ച്മെന്റ്സ്), പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാംസൺ തോമസ്, ടി. വി. ജോൺസൺ, ടി, എം, ഫിലിപ് ബ്രദർ എം. കെ. കുര്യൻ (താമസം), പാസ്റ്റർമാരായ ജോസഫ് സക്കറിയ, റെജി പി. സാമുവേൽ, ടി. എം. വർഗീസ് (വോളന്റിയേഴ്‌സ്), ബിജു ജോസഫ്, സോവി മാത്യു, കുര്യൻ മാത്യു (സംഗീതം), സഹോദരന്മാരായ ടി. സി. മാത്യു, കുഞ്ഞച്ചൻ വർഗീസ് (ഓഡിറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

5 × three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5610009
Total Visitors
error: Content is protected !!