ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ
RB ഫ്ലോറിഡ : പ്രമുഖ ജർമ്മൻ പെന്തക്കോസ്തു സുവിശേഷകനും ‘Christ for all Nations’ (CfaN) സ്ഥാപകനുമായ റെയ്നാൾഡ് ബോങ്കെ (79) ഡിസംബർ 7 ന് നിത്യതയിൽ പ്രവേശിച്ചു. ലോകമെമ്പാടും ദശലക്ഷകണക്കിന് വ്യക്തികൾ ബൊങ്കെയുടെ ക്രൂസേഡുകൾ മുഖാന്തരം സുവിശേഷം അറിഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തെ കുറിച്ച് വിശേഷാൽ നൈജീരിയയിൽ സുവിശേഷ പ്രവർത്തനം നടത്തിയ ബോങ്കെ, 1940 ൽ ജർമനിയിലാണ് ജനിച്ചത്. ബൈബിൾ കോളേജ് ഓഫ് വെയ്ൽസിൽ നിന്നും പഠനം പൂർത്തീകരിച്ചതിന് ശേഷം 1967 ലാണ് ലെസോത്തോയിൽ ആദ്യമായി ആഫ്രിക്കയിൽ ബൊങ്കെ സുവിശേഷം പ്രസംഗിക്കുന്നത്.
ആദ്യം ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച CfaN, പിന്നീട് 1986 ൽ ഫ്രാങ്ക്ഫർട്ടിലേക്ക് അതിന്റെ തലസ്ഥാനം മാറ്റി. ഇന്ന് CfaN ന് അഞ്ച് ഭൂഖണ്ഡങ്ങളിലായി 9 ഓഫിസുകൾ പ്രവർത്തിക്കുന്നു. CfaN കണക്കുകൾ പ്രകാരം ഏകദേശം 75 ദശലക്ഷം ആളുകൾ ബൊങ്കെയുടെ സുവിശേഷ യാത്രയുടെ ഭാഗമായി.
1964ൽ ആനി സൂസെയെ വിവാഹം കഴിച്ചു. 3 കുട്ടികളും 8 പേരക്കുട്ടികളും അടങ്ങുന്നതാണ് റെയ്‌നാർഡ് ബൊങ്കെയുടെ കുടുംബം.’Living a Life of Fire’ എന്ന പ്രസിദ്ധമായ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തന്റെ മിഷനറി യാത്രയിൽ 2008 ൽ കൊച്ചിയിലും ബൊങ്കെ ക്രൂസേഡിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

5 − 5 =

error: Content is protected !!