മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (54)
പാ. വീയപുരം ജോർജ്കുട്ടി

6) കർത്താവ് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റെന്നും മടങ്ങി വരുമെന്നും ഉള്ള അറിവ്
ഇയ്യോബ് : 19:25,26 – “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ (ഭൂമിമേൽ) നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും”
മരണത്തോട് കൂടെ യേശുക്രിസ്തുവിന്റെ കഥ കഴിഞ്ഞു എന്ന് സാത്താനും ലോകവും വിചാരിച്ചു. യേശുക്രിസ്തു ഉയിർത്തെഴുനേല്കാതിരിക്കേണ്ടതിന് റോമാ ഗവൺമെന്റും യഹൂദ പ്രമാണികളും അവിടുത്തെ കല്ലറ എത്രയും ഉറപ്പാക്കാമോ അത്രയും ഉറപ്പാക്കി, ഭാരമുള്ള വലിയ കല്ല് കൊണ്ടുവന്ന് വാതിൽ അടച്ച്, റോമാ ഗവൺമെന്റിന്റെ ഇമ്പീരിയൽ മുദ്രയും അതിൽ പതിക്കുകയും കാവൽകൂട്ടത്തെ കാവൽ നിർത്തുകയും ചെയ്തു (മത്തായി : 27:62-66)
യേശുക്രിസ്തുവിന്റെ മരണാനന്തരം പത്മൊസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട തന്റെ അരുമശിഷ്യനായ യോഹന്നാന് അവിടുന്ന് തേജസ്സിന്റെ ശരീരത്തോട് കൂടി പ്രത്യക്ഷപെട്ടിട്ട പറയുന്നത് (വെളി :1:18) “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്”
എല്ലാ അവതാരപുരുഷന്മാരുടെയും ചരിത്രം മരണംകൊണ്ട് അവസാനിക്കുമ്പോൾ മരണത്തിന് ശേഷവും ചരിത്രമുള്ളത് യേശുക്രിസ്തുവിന്റേത് മാത്രമാണ്.
ദൈവം യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ കുറിച്ച് പഴയനിയമ ദാസന്മാർക്ക് വെളിപ്പെടുത്തികൊടിത്തിരുന്നു. (1 പത്രോസ് :1:10-12) അവർ ഈ കാര്യം എഴുതി വച്ചിരുന്നു എങ്കിലും അവർക്ക് അത് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. (സങ്കീ :16:10)
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം എമ്മവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുകയും, മോശ തുടങ്ങി സകല പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിൽ തന്നെ കുറിച്ചുള്ളത് അവർക്ക് വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്‌തു. (ലൂക്കോസ് :24:13-31)
യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ ദാവീദ് രണ്ടാം സങ്കീർത്തനത്തിൽ പ്രവചിച്ചു പറഞ്ഞിരുന്നു. “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു. യഹോവ എന്നോട് അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” (സങ്കീ : 2:7, എബ്രാ : 1:5; അപ്പൊ :13:33)
പതിനൊന്ന് അപ്പോസ്തോലന്മാരോട് കൂടെ പെന്തെക്കോസ്ത് നാളിൽ പത്രോസ് ചെയ്ത പ്രസംഗത്തിൽ (അപ്പൊ :2:23,24), “നിങ്ങൾ അവനെ അധർമ്മികളുടെ കൈയ്യാൽ തറപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുനേൽപ്പിച്ചു. മരണം അവനെ പിടിച്ചു വയ്ക്കുന്നത് അസാദ്ധ്യമായിരുന്നു” അപ്പൊ : 5:30 – “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.” 1 പത്രോസ് :1:21 – “നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ച് കൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽപ്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു” അപ്പൊ : 10:39,40 – “അവനെ (യേശുവിനെ) അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുനേൽപ്പിച്ചു” അപ്പൊ : 3:15 – “അവനെ (യേശുവിനെ) ദൈവം മരിച്ചവരിൽ നിന്ന് എഴുന്നേൽപ്പിച്ചു; അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു”

“അവർ അവനെ (യേശുവിനെ) മരത്തിൽ നിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു. ദൈവമോ അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു” (അപ്പൊ : 13:29,30). നമ്മുടെ നീതികരണത്തിനും (റോമർ : 4:24) രക്ഷയ്ക്കും (റോമർ : 10:9) സ്നാനത്തിനും (റോമർ : 6:3) സുവിശേഷീകരണത്തിനും (2 തിമോത്തി :2:8) ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്.
യേശുക്രിസ്തുവിന്റെ മരണത്തിന് മുൻപായി അവിടുന്ന് തന്നെ തന്റെ മരണത്തെക്കുറിച്ച് ശിഷ്യന്മാരോട് അറിയിച്ചു (മത്തായി : 17:22,23), “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപെടുവാറായിരിക്കുന്നു. അവൻ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുനേൽക്കുകയും ചെയ്യും എന്ന് പറഞ്ഞു; അവരോ ഏറ്റവും ദുഖിച്ചു”

Leave a Comment

Your email address will not be published. Required fields are marked *

one × 5 =

error: Content is protected !!