മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (58)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (58)
പാ. വീയപുരം ജോർജ്കുട്ടി

8) എന്റെ മർത്യമായ ശരീരം നശിച്ചു പോയാൽ തേജസ്സിന്റെ ശരീരം എനിക്ക് ലഭിക്കും എന്നുള്ള അറിവ്

“കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞു പോയാൽ കൈപണിയില്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്ക് സ്വർഗ്ഗത്തിലുണ്ടെന്ന് അറിയുന്നു” (2 കോരി :5:1)
മരണത്തോട് കൂടെ മണ്ണിൽ നിന്നെടുത്ത ശരീരത്തെ മണ്ണിലേക്ക് തിരികെ ഏല്പിക്കയും തത്‌ഫലമായി ശരീരം ദ്രവത്വത്തെ പ്രാപിക്കുകയും ചെയ്യും. എന്നാൽ ഉയിർത്തെഴുനേൽപ്പിൽ തേജസ്സിന്റെ ശരീരമായിരിക്കും വിശുദ്ധന്മാർക്ക്.
ഇയ്യോബ് പറയുന്നത്, “എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും” എന്നാണ് (ഇയ്യോബ് 19:25,26)

അപമാനത്തിൽ വിതയ്ക്കപ്പെടുന്നു – തേജസ്സിൽ ഉയിർക്കുന്നു
ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു – ശക്തിയിൽ ഉയിർക്കുന്നു
പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു – ആത്മീയശരീരം ഉയിർക്കുന്നു
ദ്രവത്വമുള്ളത് – അദ്രവത്വത്തെയും
മർത്യമായത് – അമർത്യത്തെയും ധരിക്കും

വിശുദ്ധ പൗലോസ് വിശുദ്ധന്മാരുടെ ഉയിർത്തെഴുനേൽപ്പിനെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ (1 കോരി :15:41,42). “സൂര്യന്റെ തേജസ്സ് വേറെ, ചന്ദ്രന്റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ, നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സ് കൊണ്ട് ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണം തന്നെ”
മത്തായി : 13:43 – നീതിമാന്മാർ സൂര്യനെ പോലെ പ്രകാശിക്കും.

ദാനി : 12:3 – “എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേക്കും പ്രകാശിക്കും”
റോമർ : 8:18 – “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് ഞാൻ എണ്ണുന്നു”
2 കോരി :4:17 – “നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഖുവായ കഷ്ട്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്ക് കിട്ടുവാൻ ഹേതുവാകുന്നു”
എബ്രാ : 11:35 – “മറ്റ് ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പ് ലഭിക്കേണ്ടതിന് ഉദ്ധാരണം കൈകൊള്ളാതെ ഭേദ്യം ഏറ്റു.”

Leave a Comment

Your email address will not be published. Required fields are marked *

14 + 20 =

error: Content is protected !!