ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു
(പാ. വൈ. റെജി ഒന്നാമത്, പാ. പി. സി. ചെറിയാൻ രണ്ടാമത്)
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ തിരെഞ്ഞെടുപ്പിൽ പാ. വൈ. റെജി ഒന്നാമതെത്തി. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി സേവനാമനിഷ്ഠിക്കുകയിരുന്നു പാ. റെജി. പാ. പി. സി. ചെറിയാൻ രണ്ടാമതെത്തി. ആകെ 15 കൗൺസിൽ അംഗങ്ങളുടെ തിരെഞ്ഞെടുപ്പിൽ, 33 പേരാണ് മത്സരിച്ചത്. 2020 – 2022 വർഷത്തേക്കുള്ള ഭരണസമിതിയാണ് നിലവിൽ വന്നത്. ജനുവരി 7 ന് നടന്ന ഓവർസിയർ തിരെഞ്ഞെടുപ്പിൽ പാ. സി. സി. തോമസ് വീണ്ടും പദവിയിൽ തുടരുവാൻ ശുശ്രുഷകന്മാർ വിധിയെഴുതി.
തിരഞ്ഞെടുക്കപ്പെട്ട ശുശ്രുഷകന്മാരും ലഭിച്ച വോട്ടും :
പാ. വൈ. റെജി – 565
പാ. പി. സി. ചെറിയാൻ – 511
പാ. പി. എ. ജെറാൾഡ് – 509
പാ. ടി. എം. മാമച്ചൻ – 505
പാ. ബെൻസ് എബ്രഹാം – 495
പാ. വൈ. ജോസ് – 462
പാ. ടി. എ. ജോർജ് – 449
പാ. കെ. ജി. ജോൺ – 442
പാ. സജി ജോർജ് – 441
പാ. ബാബു ചെറിയാൻ – 430
പാ. ഷിജു മാത്യു – 395
പാ. വി. പി. തോമസ് – 393
പാ. എം. ജോൺസൺ – 379
പാ. വൈ. മോനി – 366
പാ. അഭിലാഷ് എ. പി. – 361
ജനുവരിയിൽ നടത്തപെടുന്ന ജനറൽ കൺവൻഷനിൽ നിയുക്ത കൗൺസിൽ അംഗങ്ങൾ സ്ഥാനമേൽക്കും.
(വാർത്ത : ടോം ടി. ജോർജ്)