പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും

പാ. സി. സി. തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ഓവർസിയറായി തുടരും

IMG-20200106-WA0245

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റിന്റെ ഓവർസിയറായി പാ. സി. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020 – ’24 കാലയിളവിലേക്കാണ് പാ. സി. സി. തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. മുളകുഴയിൽ ഇന്ന് (ജനുവരി 7 ന്) നടത്തപ്പെട്ട ഹിതപരിശോധനയിൽ നിലവിലുള്ള ഓവർസിയർ പാ. സി. സി. തോമസ് തുടരണം എന്ന് വിധി നിർണ്ണയിക്കപ്പെടുകയായിരുന്നു. ചർച്ച് ഓഫ് ഗോഡിന്റെ നിയമ പ്രകാരം നടത്തപ്പെട്ട പ്രിഫറൻസ് ബാലറ്റിൽ, നിലവിലുള്ള ഓവർസിയർ തുടരുവാൻ വേണ്ട 66 % വോട്ടിൽ, സാധുവായ 899 വോട്ടിൽ, പാ. സി. സി. തോമസിന് 74% വോട്ടുകൾ നേടുവാൻ സാധിച്ചു.
ചെങ്ങന്നൂർ നെഞ്ചകം സ്വദേശിയായ തോമസ് ചാക്കോ എന്ന പാ. സി. സി. തോമസിന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയറായി ഇത് രണ്ടാമൂഴമാണ്.
ഇന്ന് നടന്ന സ്റ്റേറ്റ് കൗൺസിൽ തിരെഞ്ഞെടുപ്പിൽ 33 സ്ഥാനാർത്ഥികൾ മത്സരിച്ചു. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 ശുശ്രുഷകന്മാർ ഈ മാസം നടത്തപെടുന്ന ജനറൽ കൺവൻഷനിൽ സ്ഥാനമേൽക്കും.

(വാർത്ത : ടോം ടി. ജോർജ്)

Leave a Comment

Your email address will not be published. Required fields are marked *

11 − 6 =

error: Content is protected !!