‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (23)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (23)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

രക്ഷ വിവിധ അർത്ഥത്തിൽ

1) അപകടത്തിൽ നിന്നുള്ള വിടുതൽ – പുറ : 14:13
2) ശത്രുക്കളുടെ മേലുള്ള വിജയം – 1 സാമു : 14:6
3) ശരീര സൗഖ്യം – അപ്പൊ : 3:6, 4:10-12
4) പാപക്ഷമ – ലുക്കോ : 19:9
5) തടവിൽ നിന്നുള്ള വിടുതൽ – ഫിലി : 1:19
6) അടിമത്വത്തിൽ നിന്നുള്ള വിടുതൽ – സങ്കീ : 14:7
7) കോപത്തിൽ നിന്നുള്ള വിടുതൽ – 1 തെസ്സ :1:9, 5:10

ഈ ലേഖനത്തിന്റെ മുഖ്യ വിഷയം ‘വിശ്വസിക്കുന്ന ഏവനും രക്ഷ’ എന്നുള്ളതാണ്. ഈ രക്ഷ വ്യാപ്തിയിൽ സാർവത്രികമാണെങ്കിലും അതിന്റെ രക്ഷണ്യ ശക്തി, വിശ്വസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വിശ്വസിക്കുന്ന ഏവനും ഒന്നാമത്. ഒരു സമൂഹത്തിനോ ഒരു ജനതയ്‌ക്കോ അല്ല, പിന്നെയോ പ്രത്യേകം, പ്രത്യേകമായി വ്യക്തിപരമായി എന്നർത്ഥം. വ്യക്തിപരമായ ഉത്തരവാദിത്വം ഊന്നിപ്പറയുന്നു. രണ്ടാമത്, സുവിശേഷത്തിന്റെ വിശ്വാസത്തിന്റെ സാർവത്രികത – വിശ്വാസത്താൽ ആർക്കും, എല്ലാവർക്കും, ഓരോരുത്തർക്കും രക്ഷ മൂന്നാമത്, എല്ലാ പാപികളുടെയും തുല്യത വെളിവാകുന്നു. വിശ്വസിക്കുന്ന ഓരോരുത്തർക്കും പ്രത്യേകമായി, എന്നാൽ എല്ലാവർക്കും ഒരുപോലെയുള്ള രക്ഷ; ചുരുക്കത്തിൽ, ഏവനും എന്ന പ്രയോഗം, വ്യക്തിപരത, സാർവത്രികത, തുല്യത, ഇവയെ കാണിക്കുന്നു.
സുവിശേഷം ശക്തിയുടെ അടിസ്ഥാനത്തിലാണ് വ്യവഹരിച്ചിരുന്നത്. അത് ഒരു രസിപ്പിക്കുന്ന കഥയോ തത്വജ്ഞാനമോ അല്ല. അത് ദൈവത്തിന്റെ ശക്തിയാണ്. നഷ്ട്ടപെട്ട പാപിക്കുള്ള സന്ദേശമാണ് രക്ഷ. രക്ഷിക്കപെടുന്നവരും നശിക്കുന്നവരും ഇങ്ങനെ ലോകത്തെ രണ്ടായി തിരിക്കുന്നു. (ഫിലി : 1:28)

Leave a Comment

Your email address will not be published. Required fields are marked *

two + 20 =

error: Content is protected !!