97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

97 – മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷന് തിരുവല്ല രാമൻച്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ അനുഗ്രഹീത സമാപനം. ഇന്ന് (ജനുവരി 26 ന്) സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമാപന സമ്മേളനത്തിൽ പുതിയ കൗൺസിൽ അംഗങ്ങളുടെ ഭാരവാഹിത്വം പ്രഖ്യാപിക്കപ്പെട്ടു. പാ. സി. സി. തോമസ് സമാപന സന്ദേശം നൽകി. ജോസഫ് മറ്റത്തുകാല നന്ദി പ്രകാശിപ്പിച്ചു.ആയിരങ്ങൾ പങ്കെടുത്ത കർത്തൃമേശ ശുശ്രുഷയ്ക്ക് പാ. എം. കുഞ്ഞപ്പി നേതൃത്വം നൽകി. പാ. തോമസ് എം. പുളിവേലിൽ സങ്കീർത്തന ശുശ്രുഷയും പാ. രാജൻ പി. സ്കറിയ വചന ശുശ്രുഷയും നിർവഹിച്ചു. നേരത്തെ നടന്ന സംയുക്ത ആരാധനയിൽ പാ. ജെ. ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജനുവരി 20 ന് സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്ത മഹാസമ്മേളനത്തിന്റെ ചിന്താവിഷയം ‘വിശ്വാസത്തിൽ നിലനില്പിൻ’ എന്നതായിരുന്നു. പാസ്റ്റർമാരായ വി. ഒ. വർഗീസ്, ജോൺ തോമസ്, ഡാനി ജോസഫ്, ജെയ്‌സ് പാണ്ടനാട്, ജോ കുര്യൻ, കാനം അച്ചൻ, പി. സി. ചെറിയാൻ, ജോൺസൺ സ്കറിയ, അനീഷ് ഏലപ്പാറ, എ. ടി. ജോസഫ്, പി. ആർ. ബേബി, ഡോ. ഒലിവർ സുബ്രവോ, ഡോ. ഷിബു കെ. മാത്യു, റെജി ശാസ്താംകോട്ട, എന്നിവരായിരുന്നു മറ്റ് മുഖ്യ പ്രസംഗകർ.കൺവൻഷന് മുന്നോടിയായി ശുശ്രുഷക സമ്മേളനം നടത്തപ്പെട്ടു. പവ്വർ കോൺഫറൻസ്, സഹോദരീ സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദദാനസമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ്വ് യോഗം, സണ്ടേസ്കൂൾ യുവജന വാർഷിക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിക്കപ്പെട്ടു. പതിനൊന്ന് പേർ സ്നാനപ്പെട്ടു.ജനറൽ കൺവൻഷന് റവ. സി. സി. തോമസ് ജനറൽ കൺവീനറായും പാസ്റ്റർമാരായ വൈ. റെജി, ജെ.ജോസഫ് എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു. കൺവൻഷന്റെ എല്ലാ ദിവസവും ഭക്ഷണക്രമീകരണവും, ദൂരസ്ഥലങ്ങളിൽ നിന്നു വന്നവർക്ക് താമസ സൗകര്യവും, വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. പാ. അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകിയ കൺവൻഷൻ ക്വയറിനോടൊപ്പം പ്രശസ്‌ത ഗായകരായ ഡോ. ബ്ലെസ്സൻ മേമന, ഇമ്മാനുവേൽ കെ. ബി., ജോസ് പെണ്ണുക്കര, പെർസിസ് ജോൺ എന്നിവർ കൺവൻഷന്റെ ഭാഗമായി.
മറ്റ് മാധ്യങ്ങളോടൊപ്പം sabhavarthakal.com മഹാസമ്മേളനം തത്സമയം പ്രക്ഷേപണം ചെയ്തു.

(വാർത്ത : പാ. ഷൈജു തോമസ് ഞാറയ്ക്കൽ)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

11 + 11 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5446057
Total Visitors
error: Content is protected !!