മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (61)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (61)
പാ. വീയപുരം ജോർജ്കുട്ടി

എന്തിനെല്ലാം സ്തോത്രം ചെയ്യണം ?

A. “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ട്ടിച്ചിരിക്കയാൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യുന്നു” (സങ്കീ : 139:14). നാം നമ്മെ തന്നെ സസൂക്ഷമം നിരീക്ഷിച്ചാൽ നമ്മുടെ ശരീരത്തിന്റെ അവയവങ്ങൾ എല്ലാം എത്ര ഭംഗിയായിട്ടാണ് ദൈവം ക്രമീകരിച്ചിരിക്കുന്നതെന്ന് കാണാം. തലമുടിയും കണ്ണിന്റെ പുരികവും തമ്മിൽ മൂന്ന് വിരലിന്റെ വീതി മാത്രമേ അകലമയുള്ളൂ. തലമുടി വളരുന്നത് പോലെ പുരികവും വളർന്നിരുന്നുവെങ്കിൽ വകഞ്ഞു മാറ്റി നമുക്ക് ആളുകളെ നോക്കേണ്ടിവരുമായിരുന്നു. ദൈവസൃഷ്ട്ടിയുടെ മാഹാത്മ്യവും സ്രേഷ്ടതയും നമ്മുടെ ശരീരത്തിൽ തന്നെ കാണുമ്പോൾ നാം ദൈവത്തിന് നന്ദിയോടെ സ്തോത്രം ചെയ്യണം.

B. “നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്ന് വീടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവയ്ക്കുകയും ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകണം”
(കോലോ : 1:13)

C. പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം ചെയ്യണം (2 കോരി :9:15)
യേശുക്രിസ്തുവിനെ നമുക്കായി തന്നത് ദൈവത്തിന്റെ വലിയ ദാനമാണ്. (റോമർ :8:32)
പരിശുദ്ധാത്മാവ് ദൈവത്തിന്റെ ദാനമാണ് (1 കോരി 6:19, 2 കോരി :4:7, എഫെ :4:8, അപ്പൊ :8:20)
ദൈവീക ശുശ്രുഷകന്മാർ ദൈവത്തിന്റെ ദാനമാണ്. (എഫെ : 4:8-11, 1കോരി :12:28)
കൃപാവരങ്ങൾ ദൈവത്തിന്റെ ദാനമാണ് (1 കോരി :12:4-11)
നാം തന്നെ ദൈവത്തിന്റെ ദാനമാണ് (യോഹ : 4:10)
ഭാര്യ ദൈവത്തിന്റെ ദാനം (സദൃ : 19:14)
മക്കൾ ദൈവത്തിന്റെ ദാനം (ഉല്പത്തി : 33:5, സങ്കീ : 127:3, ഇയ്യോബ് :1:21)
തിന്ന് കുടിച്ചു സുഖം അനുഭവിക്കുന്നത് ദൈവത്തിന്റെ ദാനം (സഭാ : 3:13, 5:19, ഹോശായ :2:8,9)
നമ്മുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ (2 കോരി 3:5, 1 ദിന :29:14, ഉല്പത്തി :32:10)
കൈപണിയല്ലാത്ത നിത്യഭവനം (2 കോരി :5:1; 2 പത്രോസ് :1:13)
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽ നിന്ന് വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്ന് ഇറങ്ങി വരുന്നു (യാക്കോബ് : 1:17)
ജീവനും ഭക്തിക്കും വേണ്ടത് (2 പത്രോസ് :1:3)
ദാനങ്ങളെ ച്ചൊല്ലി നാം പ്രശംസിക്കരുത് (സദൃ :25:14)

D. “യഹോവേ, നീ എന്നോട് കോപിച്ചു. നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യുന്നു” (യെശ : 12:1)

Leave a Comment

Your email address will not be published. Required fields are marked *

nine − two =

error: Content is protected !!