മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (62)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (62)
പാ. വീയപുരം ജോർജ്കുട്ടി

E. “നീ ഭക്ഷിച്ചു തൃപ്തി പ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെ കുറിച്ച് നീ അവന് സ്തോത്രം ചെയ്യണം” (ആവ : 8:10) ജീവനും ഭക്തിക്കും വേണ്ടത് ഒക്കെയും ദാനം ചെയ്തിരിക്കുന്നു (2 പത്രോസ് :1:3)

F. “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതത്രേ നാം അന്വേഷിക്കുന്നത്, അത് കൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക” (എബ്രാ : 13:14,15)

G. പാപത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിക്ക് ദാസന്മാരായിത്തീർന്നത് കൊണ്ട് ദൈവത്തിന് സ്തോത്രം (റോമർ : 6:18)

H. “അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ ! ഈ മരണത്തിന് അധീനമായ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും ? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന് സ്തോത്രം ചെയ്യുന്നു” (റോമർ : 7:24,25) (പാപത്തിന്മേൽ അനുദിനം ജയം തരുന്നത് കൊണ്ട്)

I. “ഹേ മരണമേ, നിന്റെ ജയം എവിടെ ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ ? … നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് സ്തോത്രം” (1 കോരി :15:55-57, എബ്രാ :2:14,15)

മരണത്തിന്മേലും നമുക്ക് ജയം തരുന്നത് കൊണ്ട് സ്തോത്രം.

നമ്മുടെ ദൈവത്തിന് അർഹമായ മഹത്വവും ശക്തിയും ബഹുമാനവും പുകഴ്ചയും സ്തുതിയും സ്തോത്രവും അവന്റെ നാമത്തിന്റെ മഹത്വത്തിന് ഒത്തവണ്ണം നല്കി അവനെ ആദരിക്കണം (സങ്കീ : 29:1,2; 1 ദിന :16:28,29; സങ്കീ : 150:1-6′ വെളി :5:12). “അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ” (സങ്കീ : 66:8)
നാം ജീവിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം ദൈവത്തെ സ്തുതിക്കേണ്ടതിനാണ്. കോടികോടി ദൂതന്മാരുടെ ആരാധനയെക്കാൾ ദൈവത്തിന് ഇഷ്ട്ടം നാം ദൈവത്തെ സ്തുതിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

16 − 15 =

error: Content is protected !!