‘മലയാളി പെന്തെക്കോസ്ത് ചരിത്രത്തിൽ ഇനി മുതൽ പറന്തലും’; ഏ. ജി. കൺവൻഷൻ സെന്റർ, മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു

‘മലയാളി പെന്തെക്കോസ്ത് ചരിത്രത്തിൽ ഇനി മുതൽ പറന്തലും’; ഏ. ജി. കൺവൻഷൻ സെന്റർ, മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു
(ഏ. ജി. വാർഷിക കൺവൻഷൻ ആരംഭിച്ചു)

“ഈ ആത്മീയ സംഗമം ദേശത്തിന് അനുഗ്രഹമായിരിക്കും; ദോഷമാകുന്ന ഒരു പ്രവർത്തിയും ഏ. ജി. സമൂഹത്തിൽ നിന്നുമുണ്ടാകുകയില്ല”, പാ. ഡോ. പി. എസ്. ഫിലിപ്പ്

“ലോകചരിത്രത്തിന്റെ അനിവാര്യ നിവൃത്തിയായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശ് മരണം”, പാ. ഡോ. വി. ടി. എബ്രഹാം

അടൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് അടൂർ പറന്തലിൽ ഉത്‌ഘാടനം ചെയ്തു. പാ. ഡോ. ഐസക്ക് വി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 6 മണിക്ക് നടത്തപ്പെട്ട ഉത്‌ഘാടന സമ്മേളനത്തിൽ, പുതിയ കൺവൻഷൻ ഗ്രൗണ്ടിന്റെ ഉത്‌ഘാടനവും ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഡോ. പി. എസ്. ഫിലിപ്പ് നിർവഹിച്ചു. തുടർന്ന് പാ. ബാബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടത്തപെട്ട പ്രാരംഭ രാത്രിയിലെ കൺവൻഷനിൽ പാ. ഡോ. വി. ടി. എബ്രഹാം (സൂപ്രണ്ട്, SIAG) മുഖ്യ പ്രസംഗകനായിരുന്നു. അടൂർ MLA, ചിറ്റയം ഗോപകുമാർ ഉൾപ്പടെ വിവിധ രാഷ്ട്രീയ ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു. പാസ്റ്റർമാരായ ടി. ജെ. സാമുവേൽ (മുൻ സൂപ്രണ്ട്), സാം ജോർജ് (ജനറൽ സെക്രട്ടറി, ഐപിസി), സി. സി. തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്), പി. ജി. ജേക്കബ് (ശാരോൻ) തുടങ്ങി അനേക പ്രതിനിധികൾ ആശംസകൾ അറിയിച്ചു. പാസ്റ്റർമാരായ ടി. ജെ. സാമുവേൽ, ഡോ. ഡി. മോഹൻ, കെ. ജെ. മാത്യു, എബ്രഹാം തോമസ്, ജോൺസൺ വർഗീസ്, ജോർജ് പി. ചാക്കോ, ഡോ. ഐസ്സക് വി. മാത്യു, ടി. വി. പൗലോസ്, എ. രാജൻ, എം. എ. ഫിലിപ്പ് എന്നിവരാണ് മറ്റ് മുഖ്യ പ്രസംഗകർ. കൺവൻഷനോടനുബന്ധിച്ച്‌ ശുശ്രുഷക സെമിനാർ, മിഷൻസ് സമ്മേളനം, ഓർഡിനേഷൻ ശുശ്രുഷ, സൺ‌ഡേ സ്കൂൾ / സി. എ. പൊതുസമ്മേളനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി മഹാസമ്മേളനം സമാപിക്കും. ഏ. ജി. കൺവൻഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

1 + nine =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5608016
Total Visitors
error: Content is protected !!