ദൈവം എന്ന പദം ഇല്ലാത്ത ‘മുദലി ഗദബ’ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിച്ചു

ദൈവം എന്ന പദം ഇല്ലാത്ത ‘മുദലി ഗദബ’ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിച്ചു

വിശാഖപട്ടണം: ബൈബിൾ പരിഭാഷാരംഗത്ത് പ്രവർത്തിച്ചു വരുന്ന വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിഭാഷ പൂർത്തികരിച്ച പുതിയ നിയമത്തിൻറെ സമർപ്പണശുശ്രൂഷ ജനുവരി 17 ന് നടന്നു. നീണ്ട 18 വർഷത്തെ പ്രാർത്ഥനയുടെയും സമർപ്പണത്തിൻറെയും കഠിന പ്രയത്നത്തിൻറെയും ഫലമായാണ് ഈ ദൗത്യം പൂർത്തികരിക്കാൻ വിക്ലിഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് ഇടയായത്. ആന്ധ്രയിലെ 27 ഗ്രാമങ്ങളിലായി എഴുപതിനായിരം (70,000) മുദലി ഗദബ ഗോത്ര വംശജർ ഉണ്ടെന്നാണ് കണക്ക്. അവരുടെ സ്വന്ത ഭാഷയിൽ ആദ്യമായി അച്ചടിച്ച പുസ്തകമാണ് സങ്കീർത്തനങ്ങൾ അടങ്ങിയ ഈ പുതിയനിയമം. വിജയനഗരം ജില്ലയിലെ നന്ദേഡുവലസ ഗ്രാമത്തിൽ നടന്ന സമർപ്പണചടങ്ങ് ഗ്രാമത്തിൽ ആത്മമാരി പെയ്തിറങ്ങിയ അനുഭവമായി മാറി. 600 ൽ പരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഗദബ, കൊണ്ടദൊര, കൊത്തു, തെലുങ്ക് എന്നീ ഭാഷകളിലുള്ള ഗാനങ്ങൾ സഭയിലെ യുവജനങ്ങൾ വാദ്യമേളങ്ങളോടെ ആലപിച്ചു. കെ.വൈ. ജോയി കഴിഞ്ഞ 18 വർഷങ്ങളിലെ മുദലി ഗദബ സമൂഹത്തിലെ തങ്ങളുടെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും പ്രസ്താവിക്കുകയും ദൈവീകവിശ്വസ്തയെ അനുസ്മരിക്കുകയും ചെയ്തു.
വിക്ലിഫ് ഇന്ത്യാ ചെയർമാൻ ഇവാ. തിമൊത്തി ദാനിയേൽ, ഗദബഭാഷക്കാരായ പാസ്ററർ കണ്ണറാവു, പാസ്ററർ വെങ്കിടറാവു എന്നിവർക്ക് പുതിയനിയമം നൽകികൊണ്ട് സമർപ്പണം നിർവഹിച്ചു. റവ. സാമൂവേൽ കണ്ണ മുഖ്യസന്ദേശം നൽകി. വിക്ലിഫ് ഇന്ത്യാ സി.ഇ.ഒ. ഇവാ. സാം കൊണ്ടാഴി പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. ഡോ. ജേക്കബ് ജോർജ്, ഡോ. വിനോദ് ശാമൂവേൽ, പാസ്റ്റർ ഫെയ്ത്ത് അടിമത്ര, പാസ്റ്റർ ജെയ്ക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. റവ. രാജേന്ദ്രൻ സാമൂവേൽ ബൈബിൾ പരിഭാഷടീമിനെ ആദരിച്ചു. ബൈബിൾ പരിഭാഷകൻ കെ.വൈ. ജോയി ശൂശ്രൂഷകൾക്ക് നേതൃത്വം നൽകി. വിക്ലിഫ് ഇന്ത്യാ ബോർഡ് അംഗങ്ങളും നിരവധി പ്രാദേശിക പ്രവർത്തകരും പങ്കെടുത്തു.
ദൈവം എന്ന പദം പോലും ഇല്ലാത്ത ഭാഷയായ ഗദബയിൽ ദൈവവചനത്തിൻറെ സ്വാധീനം നിമിത്തം 4 സഭകൾ രൂപപ്പെട്ടു. നിരവധി ക്രൈസ്തവഗാനങ്ങൾ ഗദബഭാഷയിൽ രചിക്കുകയും ദൈവവചനം ഓഡിയോ വഴി അവരെ കേൾപ്പിക്കുകയും ചെയ്തു. അതിലൂടെ വലിയ ആത്മീയചലനം സൃഷ്ടിക്കുവാൻ പരിഭാഷാ ടീമിന് കഴിഞ്ഞു.
കോട്ടയം അയർക്കുന്നം സ്വദേശിയായ കെ. വൈ. ജോയിയും ഭാര്യാ ജെസ്സിയും ദൈവീക വിളി ഏറ്റെടുത്ത് 2002 ൽ മുദലിഗദബഗോത്രവർഗ്ഗക്കാരുടെ അടുത്തെത്തി അവരോടൊപ്പം താമസിച്ച് അവരുടെ ഭാഷ പഠിച്ചു. ഇവരുടെ ഏകമകൻ എബിന് അന്ന് ഒന്നരവയസ്സ്മാത്രം പ്രായം. ഒരുപാട് കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിച്ചാണ് നീണ്ട 18 വർഷം ഇവർ ബൈബിൾ പരിഭാഷയ്ക്കായി പ്രവർത്തിച്ചത്. ഇതിനിടയിൽ പലപ്രാവശ്യം സെലിബ്രൽ മലേറിയ ഇവർക്ക് പിടിപ്പെട്ടു. ഈ സ്ഥലം വിട്ടുപോകുന്നതാണ് നല്ലെതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചപ്പോഴും ദൈവം ഏല്പിച്ച ദൌത്യം പൂർത്തികരിക്കേണം എന്ന അഭിവാഞ്ചയോടെ അവർ മുന്നോട്ടു കുതിച്ചു. എംകോം ബിരുദം പൂർത്തികരിച്ച ജോയി എംഡിവ് ബിരുദധാരിയാണ്. ഗദബഭാഷയിൽ പഴയനിയമം എത്രയുംവേഗം പരിഭാഷചെയ്യണമെന്ന ആഗ്രഹം ഈ കുടുംബത്തിനുണ്ട്.

(വാർത്ത : ടോണി ഡി ചെവ്വൂക്കാരൻ)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

4 × 4 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5617255
Total Visitors
error: Content is protected !!