‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (24)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (24)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

സുവിശേഷത്തിന് എന്തും ചെയ്യാൻ കഴിയും മനുഷ്യാത്മാവിന് കാലത്തിലും നിത്യതയിലും ആവശ്യമുള്ളതെല്ലാം നിർവ്വഹിക്കാൻ അതിന് കഴിയും. രക്ഷ എന്ന പദം പാപത്തിൽ നിന്നുള്ള വിടുതൽ എന്ന് പൊതുവെ വിശദീകരിക്കാം. പാപത്തിന്റെ ശിക്ഷയിൽ നിന്നുള്ള വിടുതൽ – അതിന് നീതീകരണം എന്ന് പേർ പറയാം. പാപത്തിന്റെ സാന്നിധ്യത്തിൽ നിന്നുള്ള വിടുതൽ – അതിന് മഹത്വീകരണം എന്ന് പറയാം. ഇതിന് ത്രികാല രക്ഷ എന്ന് പറയാം. ഒന്നാമത്തേത് (നീതീകരണം) ഭൂത രക്ഷ എന്നും രണ്ടാമത്തേത് (ശുദ്ധീകരണം) വർത്തമാന കാല രക്ഷ എന്നും (റോമർ : 6:14) മൂന്നാമത്തേത് (മഹത്വീകരണം) ഭാവികാല രക്ഷ എന്നും പറയപ്പെടുന്നു. അനുതപിക്കുന്ന പാപിക്ക് പാപക്ഷമ ലഭിക്കുന്നത് മുതൽ നിത്യമഹത്വം പ്രാപിക്കുന്നത് വരെയുള്ള സകലവും രക്ഷ എന്ന പദത്തിൽ ഉൾകൊള്ളുന്നു.
‘ആദ്യം യഹൂദനും പിന്നെ യവനനും’ കാലക്രമം അനുസരിച്ച് ആദ്യം എന്നർത്ഥം. മശിഹ അവരിൽ കൂടിയാണ് വന്നത്. തിരുവെഴുത്തുകൾ അവരാണ് എഴുതി സൂക്ഷിച്ചത്. അത് കൊണ്ട് ജാതികളോട് ഇത് അറിയിക്കുന്നതിന് മുൻപ് യഹൂദനോട് ഇത് അറിയിക്കുന്നത് നീതി മാത്രമാണ്. യഥാർത്ഥത്തിൽ ചരിത്രത്തിൽ സംഭവിച്ചതും ഈ ക്രമത്തിലാണ്; വാക്യം : 14, 15, 16 ൽ പൗലോസിന്റെ 3 ‘ആകുന്നു’ എന്ന പദപ്രയോഗം കാണാം.

Leave a Comment

Your email address will not be published. Required fields are marked *

twenty + 15 =

error: Content is protected !!