മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (64)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (64)
പാ. വീയപുരം ജോർജ്കുട്ടി

5) നിന്റെ രക്ഷയിൽ സന്തോഷിക്കുവാൻ
സങ്കീ : 9:13,14 – “യഹോവേ, എന്നോട് കരുണയുണ്ടാകേണമേ; മരണവാതിലുകളിൽ നിന്ന് എന്നെ ഉദ്ധരിക്കുന്നവനെ, എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ. ഞാൻ സീയോൻ പുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന് തന്നെ”

6) യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കുവാൻ
സങ്കീ : 118:17 – “ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കും”

7) അടുത്ത തലമുറയോട് ദൈവപ്രവർത്തി വിവരിക്കുവാൻ
സങ്കീ : 71:18 – “ദൈവമേ, അടുത്ത തലമുറയോട് ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവർത്തിയെയും അറിയിക്കുവോളം വാർദ്ധ്യക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ”

ആവ : 6:7 – “നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ച് കൊടുക്കണം”

സങ്കീ : 44:1 – “ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവർത്തി അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു”

സങ്കീ : 78:3,4 – “നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോട് പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോട് അവയെ മറച്ചു വയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവർത്തികളും വിവരിച്ചു പറയും”

യോവേൽ : 1:3 – “ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചു പറയണം”

യെശ : 38:19 – “ഞാൻ ഇന്ന് ചെയുന്നത് പോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോട് നിന്റെ വിശ്വസ്തതയെ അറിയിക്കും”

Leave a Comment

Your email address will not be published. Required fields are marked *

2 + 13 =

error: Content is protected !!