‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (25)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (25)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

14 ൽ ഞാൻ കടക്കാരൻ ആകുന്നു (I am a debter)

15 ൽ ഞാൻ ഒരുക്കമുള്ളവൻ ആകുന്നു (I am ready)

16 ൽ ഞാൻ ലജ്ജയില്ലാത്തവൻ ആകുന്നു (I am not ashamed)

വാക്യം 17 ൽ സുവിശേഷം ദൈവശക്തിയായിരിക്കുന്നതിന്റെ കാരണം പറയുന്നു. അതിന് ദൈവത്തിന്റെ നീതി വെളിപ്പെടുന്നു. ‘വിശ്വാസം പൊതുവായും വിശ്വാസത്തിനായിക്കൊണ്ടും’ എന്ന പ്രയോഗത്തിന്റെ അർത്ഥം ഈ നീതി വിശ്വാസത്താൽ തുടരേണ്ടതുമാണ് എന്നത്രെ. അതായത് ദൈവത്തിന്റെ നീതി പ്രവർത്തിയാലല്ല, വിശ്വാസത്താൽ പ്രാപിക്കണം. വിശ്വസിക്കുന്നവന് ലഭിക്കുന്നു, വിശ്വസിക്കാത്തവന് ഇത് അനുഭവിക്കുവാൻ സാദ്ധ്യമല്ല.
നീതികരിക്കുക എന്നതിന് കുറ്റത്തിൽ നിന്ന് വിമുക്തനായിരിക്കുന്നു എന്നോ കുറ്റം ചെയ്യാത്തവനെപ്പോലെ അംഗീകരിക്കുന്നു എന്നോ ആണ് അർത്ഥം. കുറ്റം ചെയ്തിട്ടില്ലെന്നോ നിയമത്തിന്റെ മുൻപിൽ അയാൾ കുറ്റവാളിയല്ല എന്നോ ഇതിനർത്ഥമില്ല.

പിന്നെയോ, ഒരു നിരപരാധിയെപോലെ ദൈവം അവനെ കണക്കാക്കുന്നു എന്നാനർത്ഥം.
ദൈവത്തിന്റെ നീതി എന്നത് ദൈവം ഒരുക്കിയിട്ടുള്ളതും തന്റെ വ്രതൻമാരുടെ പേരിൽ കണക്കിടുന്നതുമായ ഒരവസ്ഥാ വിശേഷം അതായത് രക്ഷയ്ക്കുള്ള ദൈവശക്തിയാകുന്നു.
സുവിശേഷത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന നീതി പാപത്തിന്റെ ശിക്ഷാവിധിയിൽ അകപ്പെട്ട മനുഷ്യന്, വിശ്വാസത്താൽ ശിക്ഷയും ശിക്ഷാവിധിയും മാറി നിത്യജീവന്റെ പ്രതിഫലത്തിന് അർഹനായി തീരുന്ന അവസ്ഥ.

Leave a Comment

Your email address will not be published. Required fields are marked *

four × one =

error: Content is protected !!