‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ദൈവത്തോട് ശരിയായ ബന്ധത്തിൽ വരുന്ന അനുഭവമാണ് നീതീകരണം. ന്യായപ്രമാണയുഗത്തിൽ ഈ നീതി ദൈവം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സുവിശേഷയുഗത്തിൽ വിശ്വാസിക്കുന്ന ഏവർക്കും അത് സൗജന്യമായി നല്കുന്നു. ക്രിസ്തു തന്നെ നമുക്ക് ദൈവത്തിന്റെ നീതിയാകുന്നു.
നീതീകരണം എന്ന നാമപദം പൗലോസ് റോമറിൽ 28 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. നീതികരിക്കുക എന്നാൽ നീതിമാൻ എന്ന് പ്രഖ്യാപിക്കുക എന്നാണർത്ഥം.
വിശ്വാസം എന്നാൽ ആശ്രയമാണ്. അത്, വിശ്വസിക്കാൻ കൊള്ളാവുന്നവനെ മുഖവിലയ്ക്ക് അംഗീകരിക്കുകയാണ്. അത് ഭിക്ഷക്കാരന്റെ കരം നീട്ടി സ്വർഗ്ഗത്തിലെ സ്വർണ്ണം സ്വീകരിക്കുകയാണ്. അത് ചാകാറായ ആധാരം തുറന്ന് ജീവജലം സ്വീകരിക്കുകയാണ്. ഒരു ശൂന്യത നികത്താനായി യേശുക്രിസ്തുവിനെ അനുവദിക്കുകയാണ്. സകല ആശയുമറ്റ മനുഷ്യൻ യേശുക്രിസ്തുവിനെ സ്വീകരിക്കുകയുമാണ്. ആവർത്തിച്ചു പറയട്ടെ അത് പാപിയുടെ ഒഴിഞ്ഞ കരവും തുറന്ന അധരവുമാണ്. അത് ദൈവത്തിന്റെ ദാനം ആർജ്ജിക്കുകയല്ല, സ്വീകരിക്കുകയാണ്.
സുവിശേഷം, ദൈവനീതി വെളിപ്പെടുത്തുന്നു. അതിന്റെ ഓരോ മടക്ക് തുറക്കപ്പെടുമ്പോൾ നോക്കുന്നയാൾ ‘വിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്ക് നോക്കി കാണുകയാണ്’
‘വിശ്വാസം ഹേതുവായി’ (by faith) = വിശ്വാസത്താൽ
‘വിശ്വാസത്തിനായി കൊണ്ട്’ = വിശ്വസിക്കുന്നവർക്കായി അമൂർത്തമായത് മൂർത്തമായതിന് പകരം ഉപയോഗിച്ചിരിക്കുന്നു.
ഒടുവിലായി, ഹബ്ബ: 2:4 ൽ ഉദ്ധരിക്കുന്നു “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” പുതിയ നിയമത്തിൽ 3 പ്രാവശ്യം ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

2 − one =

error: Content is protected !!