‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

റോമ : 1:17 ൽ ‘നീതിമാൻ’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും ഗലാ : 3:11 ൽ ‘ജീവിക്കും’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും എബ്രാ : 10:38 ൽ ‘വിശ്വാസം’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും എഴുതിയിരിക്കുന്നു. ഹബാക്കുക്ക് ഇത് പറയുന്നത്, ബാബിലോണ്യ അടിമത്വത്തിൽ നിന്നുള്ള വിടുതലിനെ കുറിച്ച് പറയുന്ന ഭാഗത്താണ്. അത് സുവിശേഷത്താൽ ലഭിക്കുന്ന വിടുതലിന്റെ നിഴലാണ്. യഹൂദജനം ദൈവീക വാഗ്ദത്തങ്ങളിലുമുള്ള വിശ്വാസത്താൽ ഒന്നാമത്തേത് സാധിക്കുന്നത് പോലെ, രണ്ടാമത്തേതും വിശ്വാസത്താൽ പ്രാപിക്കേണ്ടതാണ്. ഭൗതീക വിടുതലിന് എന്ന പോലെ ആത്മീക വിടുതലിനും വിശ്വാസമാണ് ആധാരം. ഹബാക്കുക്ക് വിശ്വാസത്താലുള്ള നീതികരണത്തെക്കുറിച്ച് പറഞ്ഞിരിക്കയാൽ അദ്ദേഹത്തെ ‘വിശ്വാസത്താലുള്ള നീതികരണ ഉപദേശത്തിന്റെ പ്രപിതാമഹൻ’ എന്ന് വിളിക്കാറുണ്ട്.
യേശുവിൽ വിശ്വാസം അർപ്പിക്കുന്ന ഒരുവനെ ദൈവം സ്വീകരിക്കുന്നു. അവൻ ദൈവനീതിക്ക് അവകാശിയായി തീരുന്നു. അവൻ വിശ്വാസത്താൽ നീതികരിക്കപ്പെടുന്നു. കാരണം “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”
ജാതികൾ ശിക്ഷാവിധിയിൻ കീഴിൽ 1:18-32
1:18 ൽ മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കുമെതിരെ ദൈവത്തിന്റെ കോപം വെളിപ്പെടുന്നു. വിശ്വാസത്താൽ ദൈവത്തിന്റെ നീതി മനുഷ്യൻ സ്വീകരിക്കാത്തതിനാൽ ദൈവത്തിന്റെ കോപത്തിന്റെ വെളിപ്പാട് ആവശ്യമായി വന്നു. ദൈവകോപം ദൈവസ്നേഹത്തിന് എതിരല്ല. വാസ്തവത്തിൽ അത് പാപത്തിന് എതിരെയുള്ള, വിശുദ്ധനായ ദൈവത്തിന്റെ മനോഭാവമാണ്. ദൈവം പാപിയെ സ്നേഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

fifteen − 9 =

error: Content is protected !!