‘COVID – 19’ : മാർച്ച് 22, ഞായറാഴ്ചത്തെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാരോൻ, ഐപിസി , ഏ. ജി. നേതൃത്വങ്ങൾ
തിരുവല്ല : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം മാർച്ച് 22, ഞാറാഴ്ച രാജ്യ വ്യാപകമായി ആചരിക്കുന്ന ജനതാ കർഫ്യുന് ശാരോൻ, ഐപിസി, ഏ. ജി. നേതൃത്വങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്നേ ദിവസം എല്ലാ ദൈവമക്കളും (ആരോഗ്യ പ്രവർത്തകരും, ഇതര ചുമതലക്കാരും ഒഴികെ) വീടുകളിൽ തന്നെ പ്രാർത്ഥനയിൽ കഴിയണമെന്നും, സഭായോഗങ്ങൾക്കായി ആരാധനാലയങ്ങളിൽ കൂടി വരുന്നത് ഒഴിവാക്കണമെന്നും നേതൃത്വങ്ങൾ പ്രസ്സ് റിലീസ് മുഖാന്തരം അറിയിച്ചു.
അന്നേ ദിനം അതാത് സ്ഥാനത്ത് ദൈവ ജനം പ്രാർത്ഥിക്കുന്നത്, ദേശത്തിന് മഹാവ്യാധിയിൽ നിന്നുമുള്ള വിടുതലിന് കാരണമായി തീരട്ടെ എന്ന് അറിയിക്കുന്നു.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ദേശീയ പ്രസിഡന്റ് പാ. പി. എം. ജോൺ, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ, ഏ. ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാ. ടി. വി. പൗലോസ് എന്നിവരാണ് അതാത് സഭകളുടെ പ്രസ്സ് റിലീസ് പ്രസിദ്ധപ്പെടുത്തിയത്.