മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (70)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (70)
പാ. വീയപുരം ജോർജ്കുട്ടി

15
തിരുവചനത്തിൽ മരണം നാല് വിധത്തിൽ

1) ആത്മമരണം
ദൈവം ആദാമിനോട്, ‘നിനക്ക് തോട്ടത്തിലെ ഏത് വൃക്ഷത്തിന്റെയും ഫലം ഇഷ്ട്ടം പോലെ തിന്നാം. എന്നാൽ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും എന്ന് കല്പിച്ചു’. ‘ആ വൃക്ഷംഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന് സ്ത്രീ കണ്ടു. ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. (ഉല്പത്തി : 2:16,17; 3:6)
‘തിന്നുന്ന നാളിൽ മരിക്കും’ എന്ന് ദൈവം കല്പിച്ചിരുന്നതിനാൽ അന്ന് തന്നെ അവനിൽ ആത്മികമരണം സംഭവിച്ചു. എന്നാൽ ആദാം 930 വര്ഷം ജീവിച്ചിരുന്നു എന്ന് കാണുന്നു. “കർത്താവിന് ഒരു ദിവസം ആയിരം സംവത്സരം പോലെയും ആയിരം സംവത്സരം ഒരു ദിവസം പോലെയും ഇരിക്കുന്നു” (2 പത്രോസ് :3:8) എന്ന കണക്കനുസരിച്ച് ആദാം ദൈവത്തിന്റെ ദിവസത്തിൽ തന്നെ മരിച്ചു എന്ന് കണക്കാകാം.
ആത്മീക മരണത്തെ സൂചിപ്പിക്കുന്ന അനേക ദൃഷ്ട്ടാന്തങ്ങൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലൂക്കോസ് : 15:24,32 – “എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു”
മത്തായി : 8:22 – “നീ എന്റെ പിന്നാലെ വരുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്ന് പറഞ്ഞു”
എഫെ : 2:1 – “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു”
1 തിമോ :5:6 – “കാമുകിയായവളോ (സുഖഭോഗിയായവളോ) ജീവിച്ചിരിക്കയിൽ തന്നെ ചത്തവൾ”
വെളി : 3:1 – “ജീവനുള്ളവൻ എന്ന് നിനക്ക് പേർ ഉണ്ടെങ്കിലും നീ മരിച്ചവനാകുന്നു”
1 യോഹ :3:14 – “സഹോദരനെ സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു”
എഫെ : 5:14 – “അത് കൊണ്ട് ഉറങ്ങുന്നവനെ, ഉണർന്ന് മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും എന്ന് ചൊല്ലുന്നു”
ഈ വാക്യങ്ങൾ എല്ലാം ആത്മമരണത്തെ സംബന്ധിച്ചുള്ളതാണ്.

2) വിശുദ്ധന്മാർ ചെയ്യുന്ന സ്വയം മരിപ്പിക്കൽ
വിശുദ്ധ പൗലോസ് പറയുന്നത് :
1 കോരി :15:31 – “സഹോദരന്മാരെ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്ക് നിങ്ങളിലുള്ള പ്രശംസയാണ് ഞാൻ ദിവസേന മരിക്കുന്നു”
കൊലോ : 3:5 – “ആകയാൽ ദുർനടപ്പ്, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ”
റോമർ : 8:13 – “നിങ്ങൾ ജഡത്തെ അനുസരിച്ച് ജീവിക്കുന്നുവെങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും”
കൊലോ : 3:8-10 – “ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽ നിന്ന് വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവീൻ. അന്യോന്യം ഭോഷ്ക്ക് പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോടെ കൂടെ ഉരിഞ്ഞു കളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമ പ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ”
ഗലാ : 6:14 – “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇട വരരുത്; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു”

Leave a Comment

Your email address will not be published. Required fields are marked *

1 + 20 =

error: Content is protected !!