അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ?

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ?

വാഷിംഗ്ടൺ D. C. : ഫെബ്രുവരി 13 ന് അമേരിക്കൻ സമോവ നാഷണൽ പാർക്കിൽ പുറത്തിറക്കിയ പുതിയ കാൽ ഡോളർ അമേരിക്കൻ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയാണെന്ന് വേദപഠിതാക്കൾ. എല്ലാ വർഷവും വിപണിയിലെത്തുന്ന അഞ്ച് പുതിയ കാൽ ഡോളർ വെള്ളി നാണയങ്ങളിൽ ഒന്നാണ് വവ്വാലിന്റെ വകഭേദമായ നരിച്ചീറിന്റെ രൂപകല്പനയുമായി ഇപ്പോൾ കൈകളിലെത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ തങ്ങളുടെ നാണയത്തിൽ വവ്വാലുകൾ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടാണ്.
U.S. ട്രഷറി വർഷങ്ങൾക്ക് മുൻപ് തന്നെ ഇങ്ങനെയൊരു കാൽ ഡോളർ വെള്ളി നാണയ രൂപകൽപന ചെയ്തിരുന്നുവെങ്കിലും, ഇന്നത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ നാണയത്തിലെ പ്രതിശ്ചായ യെശയ്യാ പ്രവചനത്തിലെ വാക്കുകളുമായി അന്ത്യ നാളുകളിലെ ഓർമ്മകളുണർത്തുന്നു.
നാണയത്തിന്റെ ഒരു വശത്ത് 1932 മുതൽ നിലവിലുള്ള ജോർജ് വാഷിങ്ങ്ടണിന്റെ രൂപകല്പനയാണ് കാണുന്നത്. എന്നാൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് നാണയത്തിന്റെ എതിർവശത്ത് കാണുന്ന തന്റെ കുഞ്ഞുമായി തൂങ്ങി കിടക്കുന്ന സമോവൻ വവ്വാലിന്റെ ചിത്രമാണ്. ഹവായ്യിയിൽ നിന്നും 2600 മൈൽ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു അമേരിക്കൻ ദേശീയ പാർക്കാണ് സമോവയിലുള്ളത്. ഏകദേശം 3 അടി വരെ ചിറകിന്റെ വിസ്‌തീർണമുള്ള സമോവൻ വവ്വാലുകൾ വേറെ ഫിജിയിൽ മാത്രമാണ് കണ്ട് വരുന്നത്.
കൊറോണ വൈറസിന്റെ ആരംഭം കുറിച്ച ചൈനയിലെ വുഹാൻ വെറ്റ് മാർക്കറ്റ്, വവ്വാലുകളുടെ ഉപഭോഗം കൊണ്ട് പ്രസിദ്ധമായതാണ് ഇപ്പോൾ ഇങ്ങനെ ചിന്തിക്കുവാൻ കാരണം.
അന്ത്യ നാളുകളിൽ മനുഷ്യൻ പാറകളുടെ ഗഹ്വരങ്ങളിലും വിള്ളലുകളിലും ഒളിക്കുമെന്നും അവർ വെള്ളിയും പൊന്നും കൊണ്ടുണ്ടാക്കിയ മിഥ്യാമൂർത്തികളെ നരിച്ചീറിന് എറിഞ്ഞ് കളയുമെന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു.
‘യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു, തങ്ങൾ നമസ്കരിപ്പാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും’, യെശയ്യാവ്‌ : 2 : 20, 21
ഇന്ന് ലോകത്തരങ്ങേറുന്ന സംഭവങ്ങൾ ഈ വാക്യപ്രകാരമാണെന്നാണ്, സീയോൻ മലയിലെ ദാവീദ് രാജാവിന്റെ ശവകുടീരത്തിന്റെ റബ്ബിയായ, റബ്ബി യോസഫ് ബെർജറിന്റെ അഭിപ്രായം. ലോകചരിത്രത്തിൽ മനുഷ്യൻ ഇതുപോലെ ഭവനങ്ങളിൽ ഒളിച്ചത് ഇന്ന് വരെയുണ്ടായിട്ടില്ല. ‘യഹോവയുടെ നാൾ’ ന്റെ മുൻപ് നടക്കേണ്ട പ്രധാന സംഭവങ്ങളിൽ ഒന്നാണ് ഇന്ന് കാണുന്നതെന്നും സെക്കരിയാവ് : 14 : 9 ൽ ‘യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും’, റബ്ബി യോസഫ് പറയുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

two × 4 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5616797
Total Visitors
error: Content is protected !!