‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA

YPCA

ചിങ്ങവനം : ലോക്ക് ഡൗൺ പശ്‌ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസൻമാർക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ സാമ്പത്തിക സഹായം എത്തിച്ചു. കഴിഞ്ഞ ചില ആഴ്ചകളായി സഭാരാധന നടക്കാത്തത് നിമിത്തമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ കർത്തൃദാസൻമാർക്കാണ് സഹായം എത്തിച്ചത്. അഞ്ചു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ (5,16,500/-) സഹായമായി വിതരണം ചെയ്തു. മാർച്ച് 26, 27, 28 തീയതികളിലായി ദൈവദാസൻമാരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് സഹായം എത്തിച്ചത്. ജനറൽ വൈസ് പ്രസിഡന്റ് പാ. പ്രിൻസ് തോമസ്, ജനറൽ സെക്രട്ടറി പാ. അനീഷ് തോമസ്, ജനറൽ ട്രഷറാർ ബിജു ചക്കുംമൂട്ടിൽ, സ്‌റ്റേറ്റ് പ്രസിഡന്റ് പാ. ഷിബു മാത്യു, സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, സ്റ്റേറ്റ് ട്രഷറാർ സിബി കുര്യൻ തുടങ്ങിയവർ നേതൃത്വം നല്കി.

(വാർത്ത : ജോഷി സാം മോറിസ്)  

Leave a Comment

Your email address will not be published. Required fields are marked *

11 − two =

error: Content is protected !!