‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (29)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (29)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ദൈവം അവർക്ക് വെളിവാക്കിയല്ലോ. ദൈവം അത് ഒരിക്കലായിട്ട് വെളിവാക്കി. ആ അറിവില്ലാതെ ഒരു മനുഷ്യനും ഉണ്ടാകുന്നില്ല. മനുഷ്യന്റെ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്ന ഘടകമാണിത്. ദൈവത്തെക്കുറിച്ചുള്ള സാർവത്രികമായ ദാഹത്തിന്റെ കാരണമിതാണ്. അത് കൊണ്ടാണ് മനുഷ്യൻ ആരാധിക്കുന്നത്. ഏത് പുറജാതിയും എന്തിനെയെങ്കലിലും ആരാധിക്കുന്നത് അസാന്മാർഗ്ഗിക ദൈവത്തിന്റെ സത്യത്തെ പരാജയപെടുത്തുമെങ്കിലും അതിനെ തുടച്ചു നീക്കുവാൻ ഒരിക്കലും കഴിയുകയുമില്ല.

1:20 – അവന്റെ നിത്യശക്തിയും …… പ്രതിവാദമില്ലാതിരിക്കേണ്ടതിന് തന്നെ.

ഈ ലോകം, ഈ പ്രവഞ്ചം, ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു. പഴയ നിയമ എഴുത്തുകാർ ഇതറിഞ്ഞിരിക്കുന്നു. പ്രകൃതി അദ്ധ്യാപകരും ആത്മാവ് ശിഷ്യരുമാണ്. ഒരു പുഷ്പമോ, കടലിലെ കാക്കയോ, നമ്മോട് സംസാരിക്കുന്നില്ലേ ? അവന്റെ നിത്യശക്തിയും ദിവ്യത്വമാകുന്ന ഗുണങ്ങൾ ലോക സൃഷ്ടിയിൽ കൂടെ കാണാവുന്നതും ബുദ്ധിക്ക് ഗ്രഹിക്കാവുന്നതുമാണ്. ഈ പ്രകൃതി ദൈവത്തിന്റെ കരവിരുതാണ്. ഈ പ്രവഞ്ചം ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ജനകനല്ല, വ്യാഖ്യാതാവാണ്. 1:21-22, പുറജാതി ലോകത്തിന്റെ ഇരുണ്ട ചിത്രം. ഇവിടെ മനുഷ്യന്റെ അധഃപതനത്തിന്റെ ഏഴു പടികൾ കാണാം.

1) ദൈവത്തെ ദൈവമായി ബഹുമാനിക്കാത്തത്
മനുഷ്യൻ ദൈവത്തെ അറിഞ്ഞിരിക്കുന്നതിനാൽ (മനഃസാക്ഷിയിൽ കൂടെയും പ്രവഞ്ചത്തിൽ കൂടെയും) അവനെ അംഗീകരിച്ചു മഹത്വപ്പെടുത്താതിരിക്കുന്നതിന് യാതൊരു സമാധാനവും പറവാൻ കഴിയുകയില്ല. പാപത്തിന്റെ ആരംഭം അഭക്തിയാണ്. സൃഷ്ടികളായ നാം സൃഷ്ട്ടാവിനോട് ബഹുമാനവും അനുസരണയും ഉള്ളവരായിരിക്കേണ്ടതാണ്. എന്നാൽ മനുഷ്യവർഗ്ഗം ഇതിൽ മനഃപൂർവ്വം വിമുഖത കാണിക്കുന്നു.

2) നന്ദികേട്
ദൈവത്തിന്റെ സൃഷ്ട്ടി മാഹാത്യമം പരിഗണിക്കുമ്പോൾ നമ്മുടെ നിലനിൽപ്പ് തന്നെയും അത്ഭുതകരമാണ്. അപ്പൊ : 7:28 ൽ കാണുന്നത് പോലെ നിത്യനായ ദൈവത്തിലാണ് നാം ഇരിക്കയും ചരിക്കയും ചെയ്യുനത്. ദൈവം തന്റെ കരുണയാൽ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നു. ഇതെല്ലാം ചെയ്‌തവനായ ദൈവം മനുഷ്യനിൽ നിന്ന് സ്തുതിയും കൃതജ്ഞതയും പ്രതീക്ഷിക്കുന്നു. എങ്കിലും മനുഷ്യൻ അത്, ദൈവത്തിന് നിഷേധിച്ചിരിക്കുന്നു.

3) വിവേകമില്ലായ്മ
ദൈവത്തെക്കുറിച്ച് തെറ്റായ ധാരണ പുലർത്തിയതിന്റെ ഫലമായാണ് അവരുടെ ഹൃദയം ഇരുണ്ട് പോയത്.

Leave a Comment

Your email address will not be published. Required fields are marked *

three × 2 =

error: Content is protected !!