മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (71)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (71)
പാ. വീയപുരം ജോർജ്കുട്ടി

3) ശാരീരിക മരണം
‘നീ പൊടിയാകുന്നു’ (ഉല്പത്തി : 3:19). പൊടിയിലേക്ക് തിരികെ ചേരുന്ന അവസ്ഥയാണ് ഇത്. ശരീരത്തിൽ നിന്ന് ആത്മാവും ദേഹിയും വിട്ടകലുന്ന അനുഭവമാണിത് (റോമർ : 5:12, 1 കോരി :15:21,22, എബ്രാ : 9:27, സഭാ :12:5)

4) രണ്ടാമത്തെ മരണം എന്ന പേരിൽ അറിയപ്പെടുന്ന ദുഷ്ടന്മാരുടെ അന്ത്യമരണം
വെളി : 20:13,14 – “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചു കൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചു കൊടുത്തു; ഓരോരുത്തന് അവനവന്റെ പ്രവർത്തിക്കടുത്ത വിധിയുണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും”

പാപിയായ മനുഷ്യന് സംഭവിക്കുന്ന ശാരീരിക മരണം ഒന്നാം മരണവും വീണ്ടും വെള്ള സിംഹാസനത്തിലെ അന്ത്യന്യായവിധി കഴിഞ്ഞു നിത്യമായ തീപ്പൊയ്കയിലേക്ക് (നിത്യനരകം) തള്ളിക്കളയുന്നത് രണ്ടാം മരണവും ആണ്.

എന്നാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശുദ്ധന് (ജീവപുസ്തകത്തിൽ പേരുള്ളവന്) കർത്താവ് വരുവാൻ താമസിച്ചാൽ മരണം (ഒന്നാം മരണം) എന്ന വാതിൽ കടന്ന് പോകേണ്ടിവരുമെങ്കിലും രണ്ടാം മരണത്തിന് അവൻ വിധേയനാകുകയില്ല. കാരണം അവൻ കർത്താവിനോട് കൂടെയായിരിക്കും.

ഭൂമിയിൽ വച്ച് രണ്ട് പ്രാവശ്യം ജനിക്കുന്നവന് (സ്വാഭാവിക ജനനവും വീണ്ടും ജനനവും) ഒരു മരണവും, എന്നാൽ ഒരിക്കൽ മാത്രം ജനിക്കുന്നവന് രണ്ട് മരണവും അനുഭവിക്കേണ്ടി വരും. ആകയാൽ രണ്ടാം മരണമാകുന്ന നിത്യ മരണത്തിലേക്ക് വഴുതി വീഴാതിരിക്കേണ്ടതിന് ദൈവവചനപ്രകാരം (യോഹ : 3:3-7) വീണ്ടും ജനനം പ്രാപിച്ചു കർത്താവിനായി ജീവിച്ചു കൊള്ളുക.

മനുഷ്യജീവിതത്തിന് പ്രധാനമായി മൂന്ന് ഘട്ടങ്ങൾ ഉണ്ട്.
1) കൂടാരമാകുന്ന ഭൗമശരീരത്തിൽ വസിക്കുന്ന കാലം.
2) കൂടാരം (ശരീരം) വിട്ട് ആത്മ ലോകത്തിൽ വസിക്കുന്ന കാലം.
3) ശരീരത്തിൽ വസിക്കുമ്പോൾ വിശ്വസിച്ചതിനും പ്രവർത്തിച്ചതിനും ഒത്തവണ്ണം പ്രതിഫലം വാങ്ങി നിത്യമായി ജീവിക്കുന്ന കാലം.

മനുഷ്യശരീരത്തിലെ മൂന്ന് ഘടകങ്ങൾ
ദേഹം – ദേഹി – ആത്മാവ്
1) ദൈവത്തോട് ബന്ധം പുലർത്തുന്നത് ഒരുവനിലുള്ള ആത്മാവാണ്.
2) ദേഹി തന്നോട് തന്നെ ബന്ധപ്പെടുന്നത് മനഃസാക്ഷിയിലൂടെയാണ്.
3) ശരീരത്തിലെ പഞ്ചേന്ദ്രയിങ്ങളിലൂടെ ലോകത്തോട് ദേഹം ബന്ധപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

11 + nine =

error: Content is protected !!