മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (75)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (75)
പാ. വീയപുരം ജോർജ്കുട്ടി

18
മരണനിമിഷങ്ങൾ

സ്വാഭാവിക മരണം വ്യക്തിയുടെ മരണസമയത്ത്, മനഃശാസ്ത്രവെളിച്ചത്തിൽ മരണത്തിന് മൂന്ന് തലങ്ങളും മൂന്ന് പതനങ്ങളുമുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ഒന്നാമതായി, നിഷേധം എന്നുള്ളതാണ്. എന്നു വച്ചാൽ, ‘ഉടനെ ഞാൻ മരിക്കയില്ല’ എന്ന മനഃശക്തി സംഭരിച്ചു കൊണ്ട് പിടിച്ചു നില്ക്കാൻ ശ്രമിക്കും. എന്നാൽ തന്നെ സന്ദർശിക്കുവാൻ എത്തുന്നവരുടെ നിറകണ്ണുകളും അവരുടെ അടക്കം പറച്ചിലും പ്രാർത്ഥനാധ്വനികളും മറ്റും തന്റെ ഉറച്ച ധാരണയെ ഉലയ്ക്കുകയും സംശയം ജനിപ്പിക്കുകയും ചെയ്യുന്നതോട് കൂടി ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുകയും ജീവിച്ചിരിക്കാമെന്ന അവസ്ഥയ്ക്ക് നീക്കം വരികയും മരണത്തെ വരിക്കയല്ലാതെ വേറെ വഴിയില്ലെന്ന് സമ്മതിക്കുകയും ചെയ്യുമ്പോൾ താൻ ഏകാന്തതയിലേക്ക് വഴുതി വീഴുന്നു. ഈ അവസരം താൻ പ്രത്യാശയുടെ തലത്തിലേക്ക് ഉയർത്തപ്പെടുന്നില്ലെങ്കിൽ രണ്ടാം ഘട്ടമായ കോപത്തിന് അധീനരായി തീരുന്നു. ഈ ലോകസാഹചര്യങ്ങളിൽ നിന്ന് വിട്ടകലുന്ന വൈമന്യസവും മരണാനന്തരജീവിതത്തിലുള്ള അജ്ഞതയും ചെയ്തു തീർക്കേണ്ടതിനെക്കുറിച്ചുള്ള ആകുലതയും സ്നേഹിച്ചവരെ എന്നേക്കുമായി വിട്ടു പിരിയേണ്ടി വരുന്ന വിഷമവും ഇതിന് കാരണമായേക്കാം.
അടുത്ത പടിയായി മരണം തന്നെ കീഴ്പെടുത്തും എന്ന ദുഃഖസത്യം മനസ്സിലാക്കുമ്പോൾ മൂന്നാംഘട്ടമായ നിരാശയിലേക്ക് വഴുതി വീഴും. ഒരു പക്ഷെ തന്റെ കഴിഞ്ഞ കാല ജീവിതത്തിലെ പരാജയവും ദൈവത്തിന് വേണ്ടി വേണ്ടവണ്ണം പ്രവർത്തിക്കുവാൻ കഴിയാഞ്ഞതിന്റെ കുറ്റബോധവും ഭവനത്തോടുള്ള ബന്ധത്തിൽ ചെയ്തു തീർക്കുവാനുള്ള ജോലികളും മറ്റും തന്നെ വേദനിപ്പിച്ചേക്കാം. എന്നാൽ ഒരു ദൈവപൈതൽ ഈ അവസരത്തിൽ തന്റെ ദൈവത്തോട് നിരപ്പ് പ്രാപിക്കുവാനും ശുദ്ധീകരണം പ്രാപിക്കുവാനും ഉത്സാഹിക്കും.
തന്നെയുമല്ല, താൻ ചെന്നുചേരുവാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് വിശുദ്ധന് ബോദ്ധ്യം ഉള്ളതിനാലും തനിക്ക് മുൻപേ പ്രവേശിച്ചവരുടെ ഓർമ്മകളും തന്റെ നിരാശയ്ക്ക് മാറ്റം വരുത്തുകയും, ഏത് മനുഷ്യനും ജനിച്ചാൽ മരിക്കണം എന്ന യാഥാർത്ഥ്യം അംഗീകരിക്കുകയും മരണത്തിന് ഏല്പിച്ചു കൊടുക്കുകയും ചെയ്യും. ഈ നിമിഷങ്ങളാണ് മരണമെന്ന യാഥാർത്ഥ്യം പൂർണ്ണമാകുന്നത്.
ഈ അവസരം രോഗിയിൽ ഘടിപ്പിച്ചിരിക്കുന്ന ശാസ്ത്രസംവിധാനങ്ങൾ നീക്കം ചെയ്ത് ശാന്തമായ അന്തരീക്ഷത്തിൽ മരിക്കുവാൻ അനുവദിക്കുന്നത് നല്ലതാണ്.

(കടപ്പാട്)

Leave a Comment

Your email address will not be published. Required fields are marked *

twelve + fourteen =

error: Content is protected !!