‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (35)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (35)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

2:5 ൽ ചരതിച്ചു വയ്ക്കുക എന്നതിന് നിക്ഷേപിക്കുക, ശേഖരിക്കുക എന്നർത്ഥം. എന്ത്‌ ഭീതിദമായ ചിന്തയാണിത്‌ ! ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തിൽ അവന്റെ മേൽ പൊട്ടിത്തെറിക്കാനായി നിക്ഷേപം ശേഖരിക്കുന്നത് പോലെ പാപി ദൈവകോപം തനിയ്കായി ശേഖരിച്ചു വയ്ക്കുന്നു.

2:6 അവൻ പ്രവർത്തിക്ക് തക്കവണ്ണം പകരം ചെയ്യും :- ദുഷ്ടന്മാർ അവരുടെ പ്രവർത്തികൾ കാരണമായും പ്രവർത്തികൾക്കനുസരണമായും ശിക്ഷിക്കപ്പെടുന്നു. നീതിമാന്മാർ പ്രവർത്തികൾ കാരണമായല്ല പ്രവർത്തികൾക്കനുസരിച്ച് പ്രതിഫലം പ്രാപിക്കുന്നു.

2:7 ഈ വാക്യം പ്രവർത്തിയാലുള്ള രക്ഷയെകുറിച്ച് പഠിപ്പിക്കുന്നില്ല പിന്നെ ദൈവത്തിന് യാതൊരു വ്യതാസവുമില്ല എന്ന് ഓർമ്മപെടുത്തുകയാണ്.

പത്രോസിന്റെ ഏറ്റുപറച്ചിൽ നോക്കുക : ദൈവത്തിന് മുഖപക്ഷമില്ല എന്നും ഏത് ജാതിയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു (അപ്പൊ :10:34,35). കൊർന്നല്യോസും അവന്റെ ഗൃഹവും രക്ഷിക്കപ്പെടുവാനുള്ള സന്ദേശവുമായി പത്രോസിനെ അവന്റെ അടുക്കലേക്ക് അയച്ചതിനാൽ ദൈവം അവനെ അംഗീകരിക്കുന്നു എന്ന് വെളിപ്പെടുത്തി അപ്പൊ :11:14) ‘തേജസ്സും മാനവും അക്ഷയതയും’ പലർ സ്വപ്നം കാണുന്നുവെങ്കിലും അനുസരണവും സ്ഥിരതയും ഉള്ളവർക്ക് മാത്രമേ ജീവനുള്ള പ്രത്യാശ കൈവരിക്കുവാൻ കഴിയൂ (കോലോ :1:22,23). നിത്യജീവൻ പ്രാപിക്കുവാനുള്ള വ്യവസ്‌ഥ നന്മ ചെയ്യുന്നതിലുള്ള സ്ഥിരതയാണ്. (മത്തായി :24:13, എബ്രാ :3:14).

ഇവിടെ നന്മ (നല്ല പ്രവർത്തി) എന്ന് പറയുന്നത് ദൈവം വെളിപ്പെടുത്തിയിട്ടുള്ള വെളിച്ചത്തിന് വിധേയപ്പെട്ട് അനുസരിക്കുന്നതാണ്. ഹാബേലിന് പാപിയെന്ന നിലയിൽ ഒരു യാഗവുമായി ദൈവത്തെ സമീപിക്കുന്നതായിരുന്നു ‘നന്മ’. നോഹയ്ക്ക് അവന്റെ കുടുംബത്തിന്റെയും ജീവജാലങ്ങളുടെയും രക്ഷയ്ക്കായി ഒരു പെട്ടകം പണിയുകയായിരുന്നു ‘നന്മ’. ഇയ്യോബിന് ദൈവത്തെ ഭയപ്പെട്ട് ദോഷം വിട്ട് മാറുന്നതും പില്കാലത്ത് കഷ്ടതയുടെ മദ്ധ്യത്തിൽ പൊടിയിലും ചാരത്തിലും ദൈവമുന്പാകെ വീഴുന്നതുമായിരുന്നു ‘നന്മ’.

Leave a Comment

Your email address will not be published. Required fields are marked *

6 + seventeen =

error: Content is protected !!