കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല
കുമ്പനാട് : നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ ഓൺലൈനിൽ കർത്തൃമേശ നടത്തുന്നതിനെ പിന്തുണയ്ക്കുന്നിലെന്ന് ഐപിസി ജനറൽ കൗൺസിൽ. ഒന്നാം നൂറ്റാണ്ടിലെ സഭകൾ അനുവർത്തിച്ചിരുന്നതും, കർത്താവിന്റെ രണ്ടാം വരവ് വരെ പങ്കാളിയാകേണ്ടുന്നതുമായ യേശുക്രിസ്തുവിന്റെ മരണ, അടക്ക, പുനഃരുത്ഥാനത്തെ ഓർമിപ്പിക്കുന്ന കർത്തൃമേശ, വിശുദ്ധിയോടും പ്രാധാന്യതയോടും കൂടി അനുഷ്ഠിക്കുന്ന സമൂഹമാണ് ഐപിസി സഭ.
ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യമേഖലയുടെയും നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ ഒരേ പാനപാത്രത്തിൽ നിന്നും പാനം ചെയ്യുന്നത് അഭിലഷണീയമല്ല. അതിനാൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് വെവ്വേറെ ചെറു കപ്പുകൾ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. ഐപിസി യിലെ സ്റ്റേറ്റ് / റീജിയൻ / മിഷൻ സെന്ററുകളിലെ സഭകളെ രേഖാ മൂലം ജനറൽ സെക്രട്ടറി, പാ. സാം ജോർജ് ജനറൽ കൗൺസിലിന്റെ നിലപാട് അറിയിക്കുകയായിരുന്നു.