മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (88)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (88)
പാ. വീയപുരം ജോർജ്കുട്ടി

26
ലഭിച്ച അവസരങ്ങൾ ദൈവത്തിനായി പ്രയോജനപ്പെടുത്തിയവർ

രു മനുഷ്യൻ ഭൂമിയിൽ എത്രനാൾ ജീവിച്ചു എന്നതും അവൻ വ്യക്തിപരമായി എന്തെല്ലാം നേടി എന്നതുമല്ല ദൈവം കണക്കിടുന്നത്, പിന്നെയോ ദൈവം അവന് നൽകിയ ആയുസ്സ് ദൈവനാമമഹത്വത്തിനായി എങ്ങനെ ചിലവഴിച്ചു എന്നതാണ് പ്രധാനം.
1) ഹാബേൽ : കുറച്ചു നാളേ ജീവിച്ചിരുന്നുള്ളു എങ്കിലും സത്യാരാധന ഏതാണെന്നുള്ളത് ലോകത്തിന് ബോധ്യമാക്കി കൊടുത്തു. (ഉല്പത്തി :4:3-5)
2) ഹാനോക്ക് : 365 വർഷം ജീവിച്ചിരുന്നതിൽ 300 വർഷവും ദൈവത്തോട് കൂടെ നടക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ദൈവത്താൽ എടുത്തു കൊള്ളപ്പെടുകയും ചെയ്തു (ഉല്പത്തി :5:21-24; എബ്രാ :11:5)
3) നോഹ : വഷളത്വം നിറഞ്ഞ തലമുറയിൽ നീതിമാനും നിഷ്കളങ്കനുമായി ജീവിക്കുകയും, തന്റെ കുടുംബത്തെ തന്നോട് കൂടെ കൃപയിൽ നിർത്തുകയും, ദൈവീക ന്യായവിധി ലോകത്തോട് പ്രസംഗിക്കുകയും, ‘നീതിപ്രസംഗിയായ നോഹ’ എന്ന് ദൈവത്താൽ അംഗീകരണം പ്രാപിക്കുകയും, ദൈവീക അരുളപ്പാട് ചോദ്യം ചെയ്യാതെ അനുസരിക്കുകയും, തന്റെ കുടുംബത്തോട് കൂടെ പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കുകയും ചെയ്തു. (ഉല്പത്തി : 6:9-7:24)
4) അബ്രഹാം : ദൈവവിളിയോടുള്ള അനുസരണത്തിൽ എവിടേക്ക് പോകുന്നു എന്നറിയാതെ യാത്ര പുറപ്പെടുകയും, വാഗ്ദത്ത ദേശത്ത് പരദേശിയെപ്പോലെ പാർത്തു കൊണ്ട് തലമുറകൾക്ക് സ്വർഗ്ഗീയദർശനം കൈമാറുകയും, സത്യദൈവത്തെ സേവിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയും, ‘വിശ്വാസികളുടെ പിതാവ്’ എന്ന നിലയിൽ ദൈവത്താൽ ഉയർത്തപ്പെടുക്കുകയും, ആഴമേറിയ ദൈവീക വിശ്വാസം ലോകത്തിന് പകർന്ന് നല്കുകയും ചെയ്തു. (എബ്രാ : 11:8-16)
5) യോസേഫ് : ദൈവം ദർശനം നൽകിയാൽ അതിൽ അവിശ്വസിക്കേണ്ടതില്ലെന്നും, കാലങ്ങൾ മാറിമറിഞ്ഞാലും ദൈവീക സമയത്ത് അത് നിവർത്തിക്കുക തന്നെ ചെയ്യുമെന്നും, കഷ്ടതകൾക്കും പരിഹാസങ്ങൾക്കും നിന്ദകൾക്കും പീഡകൾക്കും അതിനെ തടയുവാൻ കഴിയുകയില്ലെന്നും, ദൈവത്തെ മാനിക്കുന്നവനെ ദൈവം മാനിക്കുമെന്നും ലോകത്തിന് വെളിപ്പെടുത്തി കൊടുത്തു. (ഉല്പത്തി : 39-42 അധ്യായങ്ങൾ)

6) മോശ : പാപത്തിന്റെ തത്കാലഭോഗത്തെക്കാളും ദൈവജനത്തോട് കൂടെ കഷ്ടത അനുഭവിക്കുന്നതാണ് നല്ലത് എന്നും, ഭൂമിയിൽ ലഭിക്കുന്ന എല്ലാ ഉയർച്ചയെക്കാളും ധനത്തെക്കാളും ക്രിസ്തുവിന്റെ നിന്ദയാണ് വലിയ ധനം എന്ന് തെളിയിക്കുകയും, പഴയനിയമത്തിന്റെ മദ്ധ്യസ്ഥൻ എന്ന നിലയിൽ ദൈവത്താൽ ഉയർത്തപ്പെടുകയും, ദൈവീക ന്യായപ്രമാണം ദൈവത്തിങ്കൽ നിന്ന് വാങ്ങി തന്റെ ജനത്തിന് ഏല്പിച്ചു കൊടുക്കുകയും, ദൈവഭവനത്തിൽ വിശ്വസ്തൻ എന്ന സാക്ഷ്യം പ്രാപിക്കുകയും ചെയ്തു. (എബ്രാ : 11:23-26, 3:2)
7) യോശുവ : വാഗ്ദത്ത ദേശത്ത് തന്റെ ജനത്തെ യോർദ്ദാൻനദി കടത്തിക്കൊണ്ടു പോകുകയും, യുദ്ധങ്ങൾ ചെയ്ത് രാജ്യങ്ങൾ പിടിച്ചടക്കുകയും, അളവ് നൂല് കൊണ്ട് അളന്ന് വാഗ്ദത്ത ദേശം വിഭജിച്ചു കൊടുക്കുകയും, ദൈവജനത്തിന് സ്വസ്ഥത നല്കികൊടുക്കുകയും ചെയ്തു. (യോശുവ :23:1, 24:16-29).
8) കാലേബ് : 85 വയസ്സായിട്ടും വിശ്രമം ആഗ്രഹിക്കാതെ യൗവനക്കാരനെ പോലെ മലകളും താഴ്വരകളും കയറിയിറങ്ങുകയും, അനാക്യമല്ലന്മാരെ തുരത്തി ഹെബ്രോൻമല പിടിച്ചടക്കുകയും, ദൈവത്തോട് പൂർണ്ണമായി പറ്റിനിൽക്കുകയും ചെയ്തു (യോശുവ :14:10-14)

Leave a Comment

Your email address will not be published. Required fields are marked *

19 − seventeen =

error: Content is protected !!