‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (43)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

‘ന്യായപ്രമാണ ലംഘിയായാലോ ? അല്ലാത്ത പക്ഷം അഗ്രചർമ്മിയായ ജാതിയേക്കാൾ നിനക്ക് ഒരു വിശേഷവുമില്ല. ‘അഗ്രചർമ്മി ന്യായപ്രമാണം പ്രമാണിച്ചാൽ – രണ്ട് തെറ്റായ വ്യാഖ്യാനം ഇതിൽ നിന്ന് ഉണ്ടാകാം.
1) ഇവിടെ സങ്കല്പിക്കുന്ന കാര്യം അസാദ്ധ്യമായ ഒന്നാണ് കാരണം ഇക്കാര്യം ഒരു ഉദാഹരണമായി പറയുന്നതാണ്.
2) പ്രകൃതിദത്തമായ വെളിച്ചമനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്ന ഒരു ജാതിയുടെ കാര്യമാണിത്.
ഒന്നാമത്തെ സങ്കല്പം, നമ്മുടെ വിധിയനുസരിച്ച് പ്രകൃതിക്ക് ചേരാത്തതാണ്. രണ്ടാമത്തേത്, അപ്പോസ്തോലന്റെ ഉപദേശത്തിന് വിപരീതമാണ്.
എന്നാൽ ഈ ഭാഗത്ത് നിന്ന് പൊതുവായി നമുക്ക് മനസ്സിലാക്കാവുന്നത്, ദൈവത്തിന്റെ ബാഹ്യമായ ഉടമ്പടിയുടെ അതിർത്തിക്ക് വെളിയിലാണെങ്കിലും സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചപ്പോൾ, അടയാളം കൂടാതെയുള്ള കൃപ വെളിപ്പെടുത്തേണ്ടതിന്, അബ്രഹാമിന്റെ നാമം വിളിക്കപ്പെട്ടില്ലെങ്കിലും അബ്രഹാമ്യ സന്തതിയുടെ നടപ്പും സ്വഭാവവും ഉദാഹരിക്കാൻ കൃപ ലഭിച്ച കൊർന്നല്യോസിനെപ്പോലുള്ളവരുടെ കാര്യമാണിവിടെ പറയുന്നത് എന്നാണ് (അപ്പൊ : 10). ഇങ്ങനെ പരിച്ഛേദന എന്ന അടയാളത്തിന്റെ മുദ്രയേല്ക്കാതെ ജാതികളിൽ നിന്ന് ഒരു ജനത്തെ സ്വീകരിക്കുന്നതിലൂടെ പരിച്ഛേദനയുടെ അപര്യാപ്തത വെളിപ്പെടുത്താൻ ദൈവത്തിന് പ്രസാദമായി (ഗലാ :5:6)
ചില യഹൂദന്മാർ ബാഹ്യമായി ന്യായപ്രമാണത്തിന്റെ ചട്ടങ്ങൾ അനുസരിച്ചു. എന്നാൽ അവരുടെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായിരുന്നു. (യെശ :29:13) പരിച്ഛേദനയേറ്റ ഹൃദയം ലോകത്തിൽ നിന്ന് വേർപെട്ടതും ദൈവത്തിന് സമർപ്പിക്കപ്പെട്ടതും ആയിരിക്കും. ഒരു സത്യ യഹൂദൻ മനുഷ്യരിൽ നിന്നല്ല, ദൈവത്തിൽ നിന്ന് പുകഴ്ച ലഭിക്കുന്നവനായിരിക്കും. ദൈവം രഹസ്യത്തിൽ കാണുന്നവനും (മത്തായി :6:4,6) ഹൃദയങ്ങളെ പരിശോധിക്കുന്നവനുമാണ് (എബ്രാ :4:12)
2:28,29 : പൗലോസിന്റെ ഉപസംഹാരം
യഹൂദന് തന്നെക്കുറിച്ചുള്ള പരിഗണനയ്ക്ക് നേരെ വിപരീതമാണ്. മനുഷ്യരാലല്ല, ദൈവത്താലുള്ള സ്തുതി ലഭിക്കുന്നവനാണ് സാക്ഷാൽ യഹൂദൻ.

Leave a Comment

Your email address will not be published. Required fields are marked *

fourteen + seven =

error: Content is protected !!