ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ്
ഡാളസ് : അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8- ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി ഏബ്രഹാം ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡാളസ്-പാർക്കർ സ്വദേശിയായ ഇദ്ദേഹം വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുള്ള ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിൻ കൗണ്ടികൾ ഉൾപ്പെടുന്നതാണു ഡിസ്ട്രിക്ട്-8. കഴിഞ്ഞ വാരത്തിൽ നടന്ന പാർട്ടിയുടെ സ്റ്റേറ്റ് കൺവൻഷനിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സംഘത്തിൽ നിന്നാണു തിരഞ്ഞെടുപ്പ് നടന്നത്. 2 വർഷമാണു നിയമനത്തിന്റെ കാലാവധി.
കഴിഞ്ഞ 25 വർഷമായി ഡാളസിൽ താമസിക്കുന്ന ഏബ്രഹാം ജോർജ്ജ് കേരളത്തിൽ കോട്ടയം നരിമറ്റത്ത് കുടുംബാംഗമാണു. ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യകാരനാണ് ഏബ്രഹാം ജോർജ്ജ്. 2008 മുതൽ പാർട്ടിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ച് പാർട്ടിയുടെ വിവിധ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.