‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (44)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (44)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

അദ്ധ്യായം 3

രു സാങ്കല്പിക എതിരാളി ചോദിക്കുവാൻ സാധ്യതയുള്ള മൂന്ന് ചോദ്യങ്ങളും അവയുടെ മറുപടിയുമാണ് ആദ്യത്തെ 8 വാക്യങ്ങളിൽ പൗലോസ് അവതരിപ്പിക്കുന്നത്.
3:1-8 യഹൂദന്റെ വിശേഷതകൾ
വാ : 2:29 ന്റെ വെളിച്ചത്തിൽ യഹൂദ ജനത്തിലെ ഒരംഗമായത് കൊണ്ടോ ബാഹ്യമായി പരിച്ഛേദന ഏറ്റത് കൊണ്ടോ പ്രയോജനമില്ല. എന്നാൽ ‘സകല വിധത്തിലും വളരെയുണ്ട്’ എന്നാണ് പൗലോസ് പറയുന്നത്. യഹൂദന്റെ വിശേഷതകൾ ഇവിടെ പറയുന്നത് കൂടാതെ റോമ : 9:4,5 കൂടെ നോക്കുക. ഏറ്റവും പ്രധാന വിശേഷത, ദൈവത്തിന്റെ അരുളപ്പാട് അവരുടെ പക്കലാണ് ഭരമേല്പിക്കുന്നത് എന്നതാണ്. അരുളപ്പാട് (oracles), പുറജാതികൾ ദേവന്മാരോട് പ്രശ്നം ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടിക്കാണ് ജാതീയ ലോകത്തിൽ ഈ പേര് ആദ്യം നല്കപ്പെട്ടത്. ക്രമേണ ആ സ്ഥാനത്തിനും ഈ പേര് ലഭിച്ചു. ഈ പദം പുതിയനിയമത്തിൽ 4 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. (അപ്പൊ :7:38, റോമ : 3:2, എബ്രാ : 5:12, 1 പത്രോസ് :4:11) ദൈവത്തിന്റെ കല്പനകളും വാഗ്ദത്തങ്ങളും ഉൾകൊള്ളുന്ന തിരുവെഴുത്താണിത്. തിരുവെഴുത്തുകളുടെ സൂക്ഷിപ്പുകാർ യഹൂദന്മാരായിരുന്നു. മശിഹായുടെ ആഗമനത്തിന് മുന്നമേ തിരുവെഴുത്തുകൾ നൽകിയതിന് 3 കാരണങ്ങൾ ഉണ്ട്.
1) ദൈവത്തിന് ഒരു സ്വന്തജനം ഉണ്ടായിരിക്കുക. മറ്റ് ജാതികൾക്കില്ലാത്ത വെളിപ്പാട് ലഭിച്ച ജനമായിരിക്കണം അവർ എന്ന് ദൈവം ആഗ്രഹിച്ചു. (യെശ :2:3, 43:10)
2) മശിഹ വെളിപ്പെടുമ്പോൾ അവനെ തിരിച്ചറിയിക്കത്തക്ക വിധം മുൻകൂട്ടി നാമനിർദേശം ചെയ്യുക. ഫിലിപ്പോസ് നഥനയേലിനോട് പറഞ്ഞ വാക്കുകൾ നോക്കുക. (യോഹ :1:45)
3) ക്രിസ്ത്യാനിത്വത്തിന്റെ ദിവ്യ ഉറവിടത്തിന് തെളിവായിരിക്കുക. പഴയ നിയമ തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്ന മശിഹ ക്രിസ്‌തുവാണെന്നും അങ്ങനെ ക്രിസ്ത്യാനിത്വത്തിന്റെ ഉറവിടം ദിവ്യമാണെന്നും പഴയനിയമം വെളിപ്പെടുത്തുന്നു.
3:2 ലോകത്തിന്റെ കുറ്റം തെളിയിക്കുന്നതിൽ ദൈവീക വെളിപ്പാടിന്റെ മൂന്ന് വിധ സാക്ഷികളെ പൗലോസ് ഹാജരാക്കുന്നു.
1) പുറജാതിക്കാരെ – സൃഷ്ടിയുടെ സാക്ഷി – 1:19,20
2) സദാചാരത്തിനെതിരെ – മനഃസാക്ഷിയുടെ സാക്ഷി
3) യഹൂദനെതിരെ – തിരുവെഴുത്തുകളുടെ സാക്ഷി – 3:2

Leave a Comment

Your email address will not be published. Required fields are marked *

fourteen + three =

error: Content is protected !!