‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (45)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (45)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

3:3 – ഈ ബന്ധത്തിൽ ഉദിക്കുന്ന ഒരു എതിർ ചോദ്യമുണ്ട്. ഈ അരുളപ്പാടുകൾ യഹൂദൻ വിശ്വസിച്ചിലെങ്കിലുള്ള സ്ഥിതിയെന്താണ് ? ചിലർ (ഈ വെളിപ്പാടിന്റെ സൂക്ഷിപ്പുകാരും പരിപാലകരും വിശ്വസിച്ചില്ല).
1) യഹൂദന്മാരെയും ഒന്നടങ്കം പറയുന്നതല്ല ഇത്. ഉദാ : എബ്രായർ 11
2) യഹൂദന്മാർ ഈ അരുളപ്പാട് വിശ്വസിച്ചാലും ഇല്ലെങ്കിലും അതിലെ അനുഗ്രഹങ്ങളും ശിക്ഷയും ഒരു പോലെ നിറവേറ്റുന്നതിൽ ദൈവം വിശ്വസ്തനും നീതിമാനും ആയിരിക്കും. (1 യോഹ :1:9, 1 കോരി :1:9, 10:13, 2 കോരി :1:18)
ദൈവത്തിന്റെ വിശ്വസ്തത ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ ഉറപ്പാണ്. ദൈവത്തിന്റെ മാറ്റമില്ലായ്മയിൽ നിവൃത്തി, യഹൂദനെയോ അവന്റെ അവിശ്വസ്തതയോ ആശ്രയിച്ചിരിക്കുന്നില്ല. യഹൂദൻ അവിശ്വസ്തനായാൽ ദൈവം ജാതിയെ ഉപയോഗിക്കും. ജാതി അവിശ്വസ്തത കാണിച്ചാൽ യഹൂദരിൽ നിന്ന് ഒരു ശേഷിപ്പിനെ ദൈവം എഴുന്നേല്പിക്കും. ഈ ലേഖനത്തിൽ പിന്നാലെ അത് വിവരിക്കുന്നുണ്ട്.

3:4,5 സങ്കീ : 51:4 ഉദ്ധരിച്ചിരിക്കുന്നു. ദാവീദ് പറയുകയാണ്, “ദൈവമേ, നീ നാഥാനിൽ കൂടെ സംസാരിക്കുമ്പോൾ നീ നീതിമാനും നിർമ്മലനും ഞാൻ ഹീനപാപിയുമാണ്. നീ എന്നെ ജയിച്ചിരിക്കുകയാണ്”. മൂന്നാം വാക്യത്തിൽ പറഞ്ഞ വാദഗതിക്ക് ഇവിടെ ഒരു സമാധാനം പറയുകയാണ്. ലോകത്തിന്റെ അധികാരിയെന്നുള്ള ദൈവത്തിന്റെ നിലയെ ചൂണ്ടികാണിച്ചു കൊണ്ട്, പാപിക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കുന്നില്ലെങ്കിൽ ദൈവത്തിന് നീതിമാനായ ഭരണാധികാരിയായിരിക്കാൻ കഴികയിലെന്ന് പൗലോസ് തെളിയിക്കുന്നു.
3:6-8 ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ തെളിവായി വരികയും അങ്ങനെ ദൈവത്തിന്റെ നാമത്തിന് മഹത്വം ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ എന്നെ പാപിയെന്ന് വിളിച്ചു ശിക്ഷിക്കാമോ ? മറുപടി പൗലോസിന്റെ കൃപയാലുള്ള രക്ഷ എന്ന സുവിശേഷത്തെപ്പറ്റി മറ്റുള്ളവർ ഇത് തന്നെയാണ് വിമർശിക്കുന്നത്. വിശ്വാസത്താലുള്ള രക്ഷ പ്രസംഗിക്കുന്ന പൗലോസ്, രക്ഷിക്കപ്പെട്ടതിന്റെ ഫലമായുള്ള പ്രവർത്തിയെ നിരാകരിക്കുന്നില്ല. രക്ഷിക്കപ്പെട്ടതിന്റെ ശേഷവും സൽപ്രവർത്തികൾ ഉണ്ടായിരിക്കണം എന്ന് താൻ പഠിപ്പിച്ചിരുന്നു. പൗലോസിന്റെ നിത്യ സുവിശേഷത്തെ അകാരണമായി വിമർശിക്കുന്നവർക്ക് ദൈവത്തിന്റെ ശിക്ഷാവിധി വരും.
പാപം ചെയ്കയെന്നോ ? (6:1,15) നന്മ വരുമെങ്കിൽ ഏത് തിന്മയും ചെയ്യാം എന്ന ചിന്ത പ്രതിഷേധാർഹമാണ്. ‘അതിന്റെ പ്രവണതയിൽ അധാർമ്മികമോ ധാർമ്മികതയുടെ നിയമങ്ങൾക്ക് എതിരോ ആയ ‘ഏത് ഉപദേശവും, അതിന് അനുകൂലമായ ന്യായങ്ങൾ എത്ര ഉചിതവും ന്യായയുക്തവുമാണെങ്കിൽപോലും തീർച്ചയായും അബദ്ധമായിരിക്കും.
3:9-20 ലോകം ശിക്ഷാവിധിയിൽ കീഴിൽ ക്രിസ്തു ഇല്ലാത്ത ഒരു ലോകത്തിന്റെ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *

5 × four =

error: Content is protected !!