‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (47)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (47)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

തൊണ്ട തുറന്ന ശവക്കുഴി : അവരുടെ ദൂഷവാക്കുകളാൽ മറ്റുള്ളവരുടെ സൽപ്പേര് അവർ കുഴിച്ചു മൂടുന്നു. ഈ പ്രയോഗം, അവരുടെ കള്ളം പറച്ചിൽ, അപവാദ ദുരാരോപണം എന്നീ ശീലങ്ങൾ വെളിപ്പെടുത്തുന്നു. പുറത്ത് നിന്ന് മനുഷ്യന്റെ അകത്തേക്ക് ചെല്ലുന്നതല്ല, അകത്ത് നിന്ന് പുറത്തേക്ക് വരുന്നതാണ് മനുഷ്യനെ അശുദ്ധമാക്കുന്നത്. മനുഷ്യഹൃദയത്തിന്റെ ദുഷിപ്പും നാറ്റവും വെളിപ്പെടുത്തുന്ന നല്ല സാദൃശ്യമാണ് തുറന്ന ശവക്കുഴി. മാത്രമല്ല, തൊണ്ട ഒന്നാമത് സംസാരിക്കുന്ന അവയവമാണെങ്കിലും വിഴുങ്ങുന്ന കർമ്മത്തിനാണ് ഇവിടെ ഊന്നൽ കൊടുത്തിരിക്കുന്നത്.

അങ്ങനെ അവരുടെ സംസാരം നാശത്തിലേക്ക് നയിക്കുന്നതാണെന്ന് സിദ്ധിക്കുന്നു. ഇരയെ, വിഴുങ്ങുന്ന ദുഷ്ടമൃഗത്തോടുള്ള സാദൃശ്യമാണ് ഇവിടെ കാണുന്നത്. സർപ്പവിഷം അവരുടെ അധരങ്ങൾക്ക് കീഴെയുണ്ട്. (സങ്കീ : 140:3, ഇയ്യോബ് :20:16, യെശ :11:6) അവിടെ ‘അണലി വിഷം’ എന്നാണ് കാണുന്നത്. ഇവിടെ, മറ്റുള്ളവരെ കുത്തിവയ്ക്കുന്ന, എട്ടാം വിഷമമുള്ള വാക്കാണ് സൂചിപ്പിക്കുന്നത്. മരണകരമായ മുറിവേൽപ്പിക്കുന്ന വാക്കുകളാണ് അവരുടേത്. സർപ്പം എന്ന വാക്ക് ‘വളവിനെ’ കാണിക്കുന്നു. ‘സർപ്പം, വളഞ്ഞേ നടക്കൂ’ ജീവിതത്തിലും വാക്കിലും വളവുള്ള ആളുകളുടെ സാദൃശ്യമാണിത്. അണലി വഴിയിൽ, പൊടിയിൽ പതുങ്ങികിടക്കുകയും യാത്രികനെ കടിക്കുകയും ചെയ്യും. തന്മൂലം അവൻ മൃതിപ്പെടും. ഈജിപ്ത്, ഇന്ത്യ, ലിബിയ എന്നീ രാജ്യങ്ങളിൽ ഇവ ധാരാളമുണ്ട്. ദുഷ്ടമനുഷ്യരെ സർപ്പത്തോട് ഉപമിച്ചിട്ടുണ്ട്. (ഉല്പ : 49:17, മത്തായി : 23:33)

3:14 അവരുടെ വായിൽ ശാപവും കയ്പ്പും
ശാപം അശുദ്ധവാക്കുകളെ കാണിക്കുന്നു. കയ്പ്പ്, പക, കോപം, ഭിന്നത, ഇവ കാണിക്കുന്നു. ഒരുവന്റെ വാക്കാണ് സമാധാനത്തിനും അത് പോലെ ഭിന്നതയ്ക്കും കാരണം. വായിൽ ശാപം, ദുഷിച്ച ആണയിടീൽ, ദൈവദൂഷണം, ഇവ വെളിപ്പെടും. ‘മധുരമുള്ള വായ’ യിരിക്കേണ്ട സ്ഥാനത്ത്‌ ‘നരകത്തീയ് കാത്തിരിക്കുന്നതായി’ (യാക്കോബ് :3:6) തീർക്കുന്നു.

3:15 അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു
കൊലപാതകമാണിവിടെ സൂചിതം. വാക്യം 14 ൽ പറഞ്ഞ കയ്പ്, കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. മനുഷ്യന്റെ ആദ്യത്തെ മകൻ കൊലപാതകനായി തീർന്നു. (ഉല്പ :4:5,8) കല്പനയുടെ വഴിയിൽ ഓടേണ്ട കാൽ (സങ്കീ : 119:32)

Leave a Comment

Your email address will not be published. Required fields are marked *

five + 18 =

error: Content is protected !!