‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (50)

റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (50)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

നീതീകരണം എന്നത് തികച്ചും നിയമപരമായ ഒരു ദൈവീക പ്രവർത്തിയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു പാപിക്ക് ലഭിക്കുന്ന നീതീകരണം തികച്ചും നിയമപരമായിട്ടുള്ളതാകുന്നു. നമ്മെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പ് നമ്മുടെ കൈവശമുണ്ടെങ്കിൽ ഭവനത്തിലേക്ക് മടങ്ങുന്ന വഴിമധ്യേ ഒരു പോലീസുകാരനെ കണ്ടാൽ നാം പരിഭ്രമിക്കുകയില്ലല്ലോ. അത് പോലെ, ഇത്ര വലിയ ‘രക്ഷയുടെ’ അംശികളായവർക്ക് പ്രതികൂലങ്ങളുടെ മധ്യത്തിൽ പരിഭ്രമിക്കാതെ തല ഉയർത്തി പിടിച്ചു മുന്നേറുവാൻ കഴിയും.

3:21 ഇത് വരെ പറഞ്ഞു വന്നതിൽ നിന്ന് വ്യതാസപ്പെട്ട ഒരു പുതിയ വിഷയം പറയുവാൻ തുടങ്ങുന്നു എന്ന് കാണിക്കുന്നു. ‘ദൈവത്തിന്റെ നീതി’ എന്ന വിഷയം ഇവിടെ ആരംഭിക്കുന്നു. ദൈവത്തിന്റെ നീതി ക്രിസ്തുയേശു തന്നെയാണ്. (1 കോരി :1:30, യെര : 23:6) കാൽവരി ക്രൂശിലാണ് അത് വെളിപ്പെട്ടത്. ന്യായപ്രമാണം കൂടാതെ, ന്യായപ്രമാണത്തിലെ കല്പന അനുസരിക്കാതെ ന്യായപ്രമാണത്തിന്റെ പ്രവർത്തി കൂടാതെ (ഗലാ :2:16) ക്രിസ്തുവിൽ വിശ്വസിക്കുന്ന നിമിഷം ഇത് പ്രാപിക്കാം. അപ്പോൾ നീതിയിൻ വസ്ത്രത്താൽ വിശ്വാസി ഉടുപ്പിക്കപ്പെടുന്നു. (യെശ:61:10). ആ നീതിയിൽ അവൻ വിശ്രമിക്കണം. അവൻ അതിനാൽ ജീവിക്കണം. അതിനാൽ അവൻ മരിക്കണം. ആ നീതിയിൽ അവൻ ന്യായാസനത്തിങ്കൽ വെളിപ്പെടേണം.

ഇപ്പോൾ (റോമറിൽ)
ക്രിസ്തീയ ജീവിതത്തിലെ വർത്തമാനകാലത്തിന് വളരെ പ്രാധാന്യമുണ്ട്. റോമറിൽ ‘ഇപ്പോൾ’ എന്ന് പറയുന്ന 8 പ്രധാന കാര്യങ്ങൾ കാണാം.

1) ഇപ്പോൾ ദൈവത്തിന്റെ നീതി വെളിപ്പെട്ടു. (3:21)
2) ഇപ്പോൾ രക്തത്താൽ നീതികരിക്കപ്പെടുന്നു. (5:9)
3) ഇപ്പോൾ നിരപ്പ് ലഭിച്ചു. (5:11)
4) ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ സമർപ്പിപ്പിൻ (6:19)
5) ഇപ്പോൾ ദൈവത്തിന് ദാസന്മാരായിരിക്കുന്നു. (6:22)
6) ഇപ്പോൾ ക്രിസ്തുവേശുവിലുള്ളവർക്ക് ശിക്ഷാവിധിയില്ല (8:1)
7) ഇപ്പോൾ കരുണ ലഭിച്ചു. (11:30)
8) രക്ഷ നമുക്ക് അടുത്തിരിക്കുന്നു. (13:11)

Leave a Comment

Your email address will not be published. Required fields are marked *

three × five =

error: Content is protected !!