‘ഇസ്രായേൽ – UAE‘ : വിസ നിയമങ്ങൾ ഒഴിവാക്കി
ടെൽ അവീവ് : ഇസ്രായേലും UAE യും തമ്മിൽ വിസ നിയമങ്ങൾ ഒഴിവാക്കി. ഇത് പ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ തന്നെ സന്ദർശനം നടത്താം. നയതന്ത്ര തലത്തിൽ കഴിഞ്ഞ മാസം ഇരു രാജ്യങ്ങൾ തമ്മിൽ ഉടമ്പടിയിൽ ഒപ്പ് വച്ചതിന് ശേഷം, ഇതാദ്യമായി UAE നയതന്ത്ര സംഘത്തിന്റെ ആദ്യ യെരുശലേം സന്ദർശനത്തിലാണ് ചരിത്രപ്രധാനമായ നിയമം നിലവിൽ വന്നത്.
UAE ധനകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായെറിനോടൊപ്പം അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിനും സന്നിഹിതനായിരുന്നു. വിസ നിയമങ്ങൾ ഒഴുവാക്കുന്ന നിയമം ഉൾപ്പടെ നാല് തീരുമാനങ്ങളിലാണ് രാജ്യങ്ങൾ തമ്മിൽ ഒപ്പ് വച്ചത്.
Post Views: 1,019