Church News

നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു  

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 14 ന്) വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷനായിരുന്നു. മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ്. ‘നൂറ് വർഷം പിന്നിടുന്ന ഐപിസി വാർധിക്യത്തിലല്ല, മറിച്ച് ശക്തിയോടെ മുന്നേറാൻ ദൈവം ഇടയാക്കട്ടെ. ദൈവസഭയുടെ കണ്ണുകൾ […]

നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു   Read More »

യഹോവ സാക്ഷികളുടെ ഉത്ഭവം 1870 കളിൽ; അമേരിക്കയിൽ ആരംഭിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനം 1931 ലാണ് ‘യഹോവയുടെ സാക്ഷികൾ’ എന്ന പേര് സ്വീകരിച്ചത്

ക്രിസ്ത്യൻ പുനഃസ്ഥാപന മന്ത്രിയായ ചാൾസ് ടേസ് റസ്സലിന്റെ അനുയായികൾക്കിടയിൽ വികസിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു ശാഖയായാണ് യഹോവയുടെ സാക്ഷികൾ 1870-കളിൽ അമേരിക്കയിൽ ഉത്ഭവിച്ചത്. ബൈബിൾ വിദ്യാർത്ഥി മിഷനറിമാരെ 1881-ൽ ഇംഗ്ലണ്ടിലേക്ക് അയക്കുകയും 1900-ൽ ലണ്ടനിൽ ആദ്യത്തെ വിദേശ ബ്രാഞ്ച് ആരംഭിക്കുകയും ചെയ്തു. ഗ്രൂപ്പ് ഇന്റർനാഷണൽ ബൈബിൾ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന പേര് സ്വീകരിച്ചു. 1914-ഓടെ കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യഹോവ സാക്ഷികൾ സജീവമായി. 1916-ൽ റസ്സലിന്റെ മരണശേഷം പ്രസ്ഥാനം നിരവധി വിഭാഗങ്ങളായി പിരിഞ്ഞു, ജോസഫ് റഥർഫോർഡിന്റെ നേതൃത്വത്തിൽ – വാച്ച് ടവർ, വാച്ച് ടവർ

യഹോവ സാക്ഷികളുടെ ഉത്ഭവം 1870 കളിൽ; അമേരിക്കയിൽ ആരംഭിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനം 1931 ലാണ് ‘യഹോവയുടെ സാക്ഷികൾ’ എന്ന പേര് സ്വീകരിച്ചത് Read More »

ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘കെറുസ്സോ’ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന്

ഹാമിൽട്ടൻ : കാനഡ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 05.30 മണി മുതൽ ഹാമിൽട്ടൻ മൊഹവക് കൺസർട്ട് ഹാളിൽ നടക്കും. പാസ്റ്റർ ലോർഡ്സൻ ആന്റണി, എബ്ബേസ് ജോയി എന്നിവർ മ്യൂസിക് കൺസർട്ടിന് നേതൃത്വം നൽകും. ബനിസൻ, ജിനു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം മ്യൂസിക് ഓർക്കസ്‌ട്രെഷൻ ചെയ്യും. പാസ്റ്റർ ജോബിൻ പി. മത്തായി സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകും. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘കെറുസ്സോ’ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന് Read More »

ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൻ കൺവൻഷൻ’ ഡിസം. 21-23 വരെ

ചിങ്ങവനം : ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൻ കൺവൻഷൻ’ ഡിസം. 21-23 വരെ ചിങ്ങവനം പോസ്റ്റോഫീസിന് സമീപം നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു കെ. മാത്യു, ലൈജു നൈനാൻ, കെ. ജെ. തോമസ്, റെജി ശാസ്താംകോട്ട, വർഗീസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. മോൻസി പുന്നൂസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഹെബ്രോൻ വോയ്‌സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൻ കൺവൻഷൻ’ ഡിസം. 21-23 വരെ Read More »

കേരളക്കരയിൽ ഇനി പെന്തെക്കോസ്ത് ജനറൽ കൺവൻഷനുകളുടെ നാളുകൾ; നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന മഹായോഗങ്ങളുടെ ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ

തിരുവല്ല : ഒരു നൂറ്റാണ്ടിലധികമായി കേരളക്കരയിൽ ആത്മീയ ജ്വാലയുയർത്തി കൊണ്ടിരിക്കുന്ന പെന്തെക്കോസ്ത് അനുഭവത്തിന്റെ മഹാസംഗമങ്ങൾക്ക് വീണ്ടും അരങ്ങുണരുന്നു. കേരളത്തിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ വാർഷിക കൺവൻഷനുകൾ 2023 നവംബർ – 2024 ഫെബ്രുവരി വരെ മദ്ധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടെ മഹായോഗങ്ങൾക്ക് ആരംഭം കുറിക്കും. 101 -)o കൺവൻഷനിലേക്ക് പ്രവേശിക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, റീജിയൻ സഭകളുടെ ജനറൽ കൺവൻഷൻ, ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൺവൻഷൻ, പ്ലാറ്റിനം ജൂബിലി വർഷത്തിലായിരിക്കുന്ന WME സഭകളുടെ കൺവൻഷൻ, പതിവായി ചൊവ്വാഴ്ച ആരംഭിച്ചിരുന്ന അസ്സംബ്ലീസ്‌

കേരളക്കരയിൽ ഇനി പെന്തെക്കോസ്ത് ജനറൽ കൺവൻഷനുകളുടെ നാളുകൾ; നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന മഹായോഗങ്ങളുടെ ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ Read More »

സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ

ബാംഗ്ളൂർ : സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ നടക്കും. സുവിശേഷ നേതൃത്വത്തിലുള്ളവർക്കും കുടുബാംഗങ്ങൾക്കുമായി ഡോ. ഡേവിഡ് സ്‌പെൽ സെമിനാറിന് നേതൃത്വം നൽകും. ‘I rejoice my suffering’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് : പാ. സിബി ജേക്കബ് (+91 98804 65225), പാ. ജിജിമോൻ (+91 91489 17064), പാ. ബിജു ജോൺ (+91 94483 45161)

സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, ബാംഗ്ളൂരിന്റെ ആഭിമുഖ്യത്തിൽ നവം. 8, 9 ന് ബൈബിൾ സെമിനാർ Read More »

ഐപിസി മദ്ധ്യപ്രദേശ് 29 -)മത് മിഷനറി സമ്മേളനവും വാർഷിക കൺവൻഷനും ഒക്ടോബർ 19, 20 ന്

ഇൻഡോർ : ഐപിസി മദ്ധ്യപ്രദേശ് 29 -)മത് മിഷനറി സമ്മേളനവും വാർഷിക കൺവൻഷനും ഒക്ടോബർ 19, 20 ന് ഇൻഡോർ പ്രേരണ സദൻ, കൽരിയയിൽ നടക്കും. പാ. ഡോ. സണ്ണി ഫിലിപ്പ് (ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ്), പാ. രാം ബാലി സിംഗ് (ഉത്തരാഖണ്ഡ്), പാ. തോമസ് ഫിലിപ്പ് (കേരള) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി മദ്ധ്യപ്രദേശ് 29 -)മത് മിഷനറി സമ്മേളനവും വാർഷിക കൺവൻഷനും ഒക്ടോബർ 19, 20 ന് Read More »

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ

കുവൈറ്റ് : അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് മംഗഫ് അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച് ഹാളിൽ സംഗീത സന്ധ്യ നടക്കും. സഭാ ശുശ്രുഷകൻ പാ. സജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഫെയ്ത്ത് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     കൂടുതൽ വിവരങ്ങൾക്ക് : പാ. സജി വർഗീസ് (+965 9942 0296), അനിൽ (+965 9415 8532), മാരിയെസൺ (+965 5161 8048) 

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും 

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) മുതൽ ഒക്ടോ. 13 വരെ നടക്കും. മുഖ്യാതിഥി പാ. ഡോ. രാജു എം. തോമസിനെ കൂടാതെ പാസ്റ്റർമാരായ ബെൻസൺ തോമസ്, തോമസ് ബേബി, എബി ടി. ജോയ്, ജോൺസൺ തോമസ്, എബ്രഹാം സക്കറിയ വചന ശുശ്രുഷ നിർവഹിക്കും. പാ. ഷിനോ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും  Read More »

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് സുവർണ്ണ ജൂബിലി നിറവിൽ

കുവൈറ്റ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ സുവർണ്ണ ജൂബിലി വർഷമായ 2023  – 2024 ലെ പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ഡോ. കെ. ജെ. മാത്യു നിർവഹിക്കും. അമ്പതാം വർഷത്തിൽ നിരവധി പദ്ധതികളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചതായി സഭാ സെക്രട്ടറി ജോസി വര്ഗീസ് അറിയിച്ചു. വിപുലമായ പ്രോഗ്രാമുകളുടെ നടത്തിപ്പിനായി സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ നേതൃതത്തിൽ സഭാ കമ്മിറ്റിയോടൊപ്പം ചാൾസ് മാത്യു

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് സുവർണ്ണ ജൂബിലി നിറവിൽ Read More »

error: Content is protected !!