Church News

കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും നടന്നു

കാനഡ : കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും 2023 സെപ്റ്റംബർ 15ന് നടന്നു. സഭാ ശുശ്രുഷകൻ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പ് ശുശ്രുഷകൾക്ക് നേതൃത്വം നൽകി. ഡോ. ജയ്സൺ തോമസ്, ഡോ. ജെസ്സി ജയ്സൺ എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകി. കാൽഗറിയിലെ പ്രഥമ മലയാള പെന്തക്കോസ്തു സഭയാണ് കേരള ക്രിസ്ത്യൻ അസംബ്ലി. കാൽഗറിയിലെ വിവിധ സഭകളിലെ പാസ്റ്റർമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും നടന്നു Read More »

ദി പെന്തെക്കോസ്ത് മിഷൻ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ ത്രിദിന ബൈബിൾ പഠനം ആരംഭിക്കും

തൃശൂർ : ദി പെന്തെക്കോസ്ത് മിഷൻ തൃശൂർ സെന്റർ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ഞായർ മുതൽ 19 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇക്കണ്ടവാര്യർ റോഡിൽ മനോരമ ജംഗ്ഷന് സമീപം നടക്കും. വൈകിട്ട് 5.45 ന് ആരംഭിക്കുന്ന ക്ലാസ്സുകളിൽ ‘യേശുക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും’ എന്ന വിഷയമാണ് പഠനവിധേയമാക്കുന്നത്. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

ദി പെന്തെക്കോസ്ത് മിഷൻ കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ ത്രിദിന ബൈബിൾ പഠനം ആരംഭിക്കും Read More »

ഐപിസി കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 ന് ആരംഭിക്കും

കുവൈറ്റ് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ NECK ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ സേവ്യർ ജെയിംസ് (എറണാകുളം) വചനശുശ്രൂഷ നിർവഹിക്കും. ഇവാ. സ്റ്റാൻലി എബ്രഹാം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 ന് ആരംഭിക്കും Read More »

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന് 

ഫിലാഡൽഫിയ : എബനേസർ ചർച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ സെപ്തംബർ 1, 2 തീയതികളിൽ വൈകുന്നേരം 6:30 ന്  ചർച് ആഡിറ്റോറിയത്തിൽ (2605 Welsh Rd, Philadelphia) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) ദൈവവചനം ശുശ്രുഷിക്കും. ശനിയാഴ്ച 3:30 pm ന്  നടക്കുന്ന വനിതാ സമ്മേളനത്തിൽ സിസ്റ്റർ ജോളി ഫിലിപ്പ് നേതൃത്വം നൽകും.  എബനേസർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ രഞ്ജൻ ഫിലിപ്പ് ചെറിയാൻ  (7134095184), സാം ജോൺ

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന്  Read More »

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്)

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) IAG- UK ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാഞ്ചസ്റ്റർ വർഷിപ് സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും ജെയിൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10:30 മുതൽ ഉച്ചക്ക് 01:30 വരെയാണ് ആരാധന.  കൂടുതൽ വിവരങ്ങൾക്ക് : +44 7721 688 408,  +44

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) Read More »

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന്

ഇടയ്ക്കാട് : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയുടെ പുത്രികാസംഘടനകളായ സൺഡേസ്കൂൾ, ക്രൈസ്റ്റ് അംബാസഡേഴ്സ്, വിമൺസ് മിഷണറി കൗൺസിൽ എന്നിവയുടെ സംയുക്ത വാർഷികം സെപ്തംബർ 3ന് വൈകിട്ട് ആറു മുതൽ ഒമ്പത് വരെ സഭാഹാളിൽ നടക്കും. കുട്ടികൾ അവതരിപ്പിക്കുന്ന പുതുമയാർന്ന  പരിപാടികൾ വാർഷികത്തിൽ ശ്രദ്ധേയമാകും. സഭയിലെ വിമൺസ് മിഷണറി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സഭാപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, യുവജന സംഘടനാ മുൻകാല പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ ടീം പ്രോഗ്രാമുകൾ വാർഷികയോഗത്തെ അതുല്യമാക്കും. സഭാ -പുത്രികാസംഘടനാ

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന് Read More »

അസ്സംബ്ലീസ് ഓഫ് ഗോഡ് നെടുമ്പാശ്ശേരി സഭയ്ക്ക് പുതിയ ആരാധനാലയം

കൊച്ചി : കഴിഞ്ഞ 35 വർഷമായി നെടുമ്പാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എജി ഫെലോഷിപ്പ് സെന്ററിന്റെ പുതിയ ആരാധനാലയ സമർപ്പണ പ്രാർത്ഥന സെപ്റ്റ്. 3 -)o തീയതി നടക്കും. അങ്കമാലി – എയർപോർട്ട് റോഡിൽ നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിന്റെ മുൻവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പുതിയ ആരാധനാലയം. ഞായറാഴ്ച  രാവിലെ 9 മണിക്ക് സമർപ്പണ പ്രാർത്ഥന നടക്കും. അസംബ്ലീസ് ഓഫ് ഗോഡ്  ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ്, ആലുവ സെക്ഷൻ  പ്രസ്ബിറ്റർ പാസ്റ്റർ

അസ്സംബ്ലീസ് ഓഫ് ഗോഡ് നെടുമ്പാശ്ശേരി സഭയ്ക്ക് പുതിയ ആരാധനാലയം Read More »

എടത്വ യു.പി.വൈ.എമ്മിന് പുതിയ ഭാരവാഹികൾ

എടത്വ : എടത്വ, തലവടി പ്രദേശങ്ങളിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ് യൂത്ത് മൂവ്മെന്റിന്റെ 2023-2024 ലെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളക്കിണർ   ഐപിസി ചർച്ചിൽ പാസ്റ്റർ സാലു വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗമാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഡയറക്ടറായി ബിനോ മാത്യു, അസോസിയേറ്റ് ഡയറക്ടേഴ്സായി പാസ്റ്റർ റോഷി ദേവസ്യ, ഇവാ. ഷൈജു എസ്., സെക്രട്ടറിയായി ലിജോ പി. ജോസഫ്, ജോയിന്റ് സെക്രട്ടറി ഡെയ്സൺ എസ്സ്. ഡെന്നി,  ട്രഷറാർ – ജയ്മോൻ തോമസ്, പ്രെയർ കോഡിനേറ്റർ –  ജോമോൻ

എടത്വ യു.പി.വൈ.എമ്മിന് പുതിയ ഭാരവാഹികൾ Read More »

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്)

ദുബായ് : ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) നടക്കും. ‘പെന്തക്കോസ്തു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ യുവതലമുറ’ എന്ന വിഷയത്തിൽ പാ. സുനിൽ സക്കറിയ ക്ലാസ്സുകൾ നയിക്കും. ദുബായ് സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ജിറ്റി ജോൺ ഗാനശുശ്രുഷ നിർവഹിക്കും.   ZOOM ID : 559 297 6870 Passcode : 010101

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) Read More »

ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് തിരഞ്ഞെടുപ്പ് : ജെയിംസ് ജോര്‍ജ് ഇലക്ഷന്‍ ഓഫീസര്‍, ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവർ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍

കുമ്പനാട് : ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സോദരി സമാജം തെരഞ്ഞെടുപ്പിന്റെ ഇലക്ഷന്‍ കമ്മീഷണറായി ജെയിംസ് ജോര്‍ജിനെയും റിട്ടേണിങ്ങ് ഓഫീസര്‍മാരായി ജോജി ഐപ്പ് മാത്യൂസിനെയും സജി മത്തായി കാതേട്ടിനെയും നിയമിതരായി. റിട്ട. അധ്യാപകനും ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിയുമാണ് ജെയിംസ് ജോര്‍ജ് വേങ്ങൂര്‍. ഈ വര്‍ഷം നടന്ന പി.വൈ.പി.എ സ്റ്റേറ്റ് തെരഞ്ഞെടുപ്പിന്റെയും ഇലക്ഷന്‍ ഓഫീസര്‍ ആയിരുന്നു. ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരും ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍

ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് തിരഞ്ഞെടുപ്പ് : ജെയിംസ് ജോര്‍ജ് ഇലക്ഷന്‍ ഓഫീസര്‍, ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവർ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ Read More »

error: Content is protected !!