Church News

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കരയിൽ 

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കര ഐപിസി സിയോൺ ചർച്ചിൽ നടക്കും. പകൽ 10 മുതൽ 1 മണി വരെയും വൈകിട്ട്: 6 മുതൽ 8:30 മണി വരെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (ഐപിസി ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ ബിന്നി ജോൺ (കൊട്ടാരക്കര),  പാസ്റ്റർ റോണി എബ്രഹാം (അടൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. […]

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കരയിൽ  Read More »

21-മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ

യുകെ : മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യുകെ (MPA UK) യുടെ 21-മത്‌ നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29-31 വരെ ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്തിലുള്ള അർഡിങ്‌ലിയിൽ നടക്കും. പാസ്റ്റർ റോയ് തോമസാണ് കോൺഫ്രൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ. (വാർത്ത : പോൾസൺ ഇടയത്ത്)

21-മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ Read More »

PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29 വരെ മുട്ടുമണ്ണിൽ

കുമ്പനാട് : PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29 വരെ ICPF മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്റർ മുട്ടുമണ്ണിൽ നടക്കും. 5G (𝘈 𝘑𝘰𝘶𝘳𝘯𝘦𝘺 𝘧𝘳𝘰𝘮 𝘎𝘦𝘯𝘯𝘢𝘴𝘢𝘳𝘦𝘵𝘩 𝘵𝘰 𝘎𝘰𝘭𝘨𝘰𝘵𝘩𝘢) – മത്തായി : 5:16 എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ബൈബിൾ പഠനം, പ്രേയസ് & വർഷിപ്പ്, കൗൺസിലിംഗ്, കാത്തിരിപ്പ് യോഗം, മിഷൻ ചലഞ്ച്, കിഡ്സ് പ്രോഗ്രാം, ബൈബിൾ ഗെയിംസ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.     ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ  : https://tinyurl.com/youthcamppta2023 രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : +91 89432 99538

PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29 വരെ മുട്ടുമണ്ണിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി അക്കരനാട്ടിൽ

കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി ജൂലൈ 30 ന് നിത്യതയിൽ പ്രവേശിച്ചു. നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ എന്നീ  നിലകളിൽ  റവ. സണ്ണി വർക്കി ചുമതലകൾ വഹിക്കുകയായിരുന്നു.. കുട്ടനാട് കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി, മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി1954 ലായിരുന്നു റവ. സണ്ണി വർക്കിയുടെ ജനനം.  മുളക്കുഴ സീയോൻ ബൈബിൾ

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി അക്കരനാട്ടിൽ Read More »

മണിപ്പൂരിന് ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി

തിരുവല്ല : മനസ്സാക്ഷി മരവിക്കുന്ന സംഭവങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച മണിപ്പുർ ഐക്യദാര്‍ഢ്യ സമാധാന നൈറ്റ് മാര്‍ച്ച് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ്, ഡോ. യുഹാനോന്‍

മണിപ്പൂരിന് ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി Read More »

PYPA അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും 

അബുദാബി : PYPA അബുദാബിയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും. ‘SMS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ക്യാമ്പ് ജൂലൈ 25 ന് സമാപിക്കും.  ZOOM ID : 857 849 300 30 passcode : excel           

PYPA അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും  Read More »

ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും

ഇന്ത്യാനാ / (പെൻസൽവേനിയ) : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും. പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ ജൂലൈ 5 ന് ആരംഭിച്ച സാർവ്വദേശീയ കണ്‍വന്‍ഷനിൽ സുവിശേഷ പ്രസംഗം, പൊതുയോഗം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ, ഉപവാസ പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ എന്നിവ നടന്നു. പാസ്റ്റർമാരായ ഐഡാവേ ലീ, കാർലാൻഡ് റൈറ്റ്, ഷാജി മംഗലത്ത്, ഗ്രെഗ് വിൽ‌സൺ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു നേതൃത്വം നൽകി. ഇന്ന് രാവിലെ 9 ന്

ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് സർവ്വദേശീയ കണ്‍വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും Read More »

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’

അബുദാബി : മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ ‘Renew your Mind’ (റോമർ 12 : 2), വൈകിട്ട് 7.30 pm – 10 pm വരെ എലോഹീം ഹാളിൽ നടക്കും. പാ. ഷിബിൻ  സാമുവേൽ (PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്) സെമിനാർ  നയിക്കും  പാസ്റ്റർ തോമസ്കുട്ടി ഐസക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’ Read More »

കാനഡ എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ജൂലൈ 28 – 30 വരെ

കാനഡ : കാനഡയിലെ ഗ്വാൾഫിലുളള എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ‘എക്‌സോൾട്ട് 2023’ ജൂലൈ 28 മുതൽ 30 വരെ നടക്കും. പാസ്റ്റർമാരായ കെ  ജെ. മാത്യു,  ഫെയിത്  ബ്ലെസ്സൺ, പ്രിൻസ് റാന്നി എനിവർ ദൈവവചനം പ്രസംഗിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസ്, പാസ്റ്റർ വര്ഗീസ് ഈശോ എന്നിവർ  ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

കാനഡ എക്‌സോൾട്ടർസ്  ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ജൂലൈ 28 – 30 വരെ Read More »

ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് കുമരകത്ത് 

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് രാവിലെ 9 മണി മുതൽ, കുമരകം അബാദ്  വിസ്പറിംഗ് പാംസിൽ വെച്ച് നടത്തപ്പെടും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബെൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻകാല ശുശ്രൂഷകന്മാരും, മുൻകാല സഭാംഗങ്ങളും, ഇപ്പോൾ നാട്ടിലുള്ള സഭാംഗങ്ങളും പങ്കെടുക്കും.

ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് കുമരകത്ത്  Read More »

error: Content is protected !!