Friday Fasting

‘സങ്കീർത്തന ധ്യാനം’ – 65 

‘സങ്കീർത്തന ധ്യാനം’ – 65 പാ. കെ. സി. തോമസ് ‘ഞാൻ ഒരു ഉടഞ്ഞ പത്രം പോലെ ആയിരിക്കുന്നു’, സങ്കീ : 31:12 ദാവീദ് ശൗലിൽ കൂടെ പീഡയും ഉപദ്രവും സഹിച്ച കാലത്ത് ഒരിയ്ക്കൽ എഴുതിയ സങ്കീർത്തനമെന്ന് അഭിപ്രായം ഉണ്ട്. ദാവീദ് കെയിലയിൽ ഒളിച്ചിരുന്ന കാലത്ത് സ്വന്തജനം ഒറ്റി കൊടുക്കാൻ ശ്രമിച്ചു. (1 സമു :23:1-10). ആ കാലത്ത് എഴുതിയതായി പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. താൻ ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നുയെന്ന് പറയത്തക്ക സാഹചര്യങ്ങൾ ഉണ്ടായി. ആ സാഹചര്യം 10 മുതൽ വാക്യങ്ങൾ വ്യക്തമാക്കുന്നു. തന്റെ […]

‘സങ്കീർത്തന ധ്യാനം’ – 65  Read More »

‘സങ്കീർത്തന ധ്യാനം’ – 64

‘സങ്കീർത്തന ധ്യാനം’ – 64 പാ. കെ. സി. തോമസ് ‘ദൈവം എന്റെ വിലാപത്തെ എനിക്ക് നൃത്തമാക്കി തീർത്തു’, സങ്കീ : 30:31 ദാവീദിന് ദൈവം കൊടുത്ത ഉദ്ധാരണത്തെ ഓർത്ത് നന്ദിയോടെ പാടിയ ഒരു കീർത്തനം ആണിത്. ഭവന പ്രതിഷ്‌ഠാഗീതം എന്നാണ് ശീർഷകം. അരമന പണിത ശേഷം എഴുതിയ കീർത്തനം എന്ന അഭിപ്രായം ഉണ്ട്. പ്രതിഷ്ഠോത്സവത്തിൽ ഇത് യിസ്രായേൽ പാടിയിരുന്നു. തന്റെ പ്രാർത്ഥനയാൽ ദൈവം ചെയ്ത ദൈവപ്രവർത്തിയാണ് സങ്കീർത്തനത്തിൽ ഉടനീളം കാണുന്നത്. ദാവീദ് ഒരു പ്രാർത്ഥനാ പുരുഷനായിരുന്നു. ഒന്ന് മുതൽ

‘സങ്കീർത്തന ധ്യാനം’ – 64 Read More »

‘സങ്കീർത്തന ധ്യാനം’ – 63

‘സങ്കീർത്തന ധ്യാനം’ – 63 പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ കോപവും പ്രസാദവും’, സങ്കീ : 30:5 ഇവിടെ കോപിക്കുന്ന ദൈവത്തെക്കുറിച്ചും, പ്രസാദിക്കുന്ന ദൈവത്തെ കുറിച്ചും കാണുന്നു. ദൈവം കോപിക്കുന്നത് ദൈവത്തിന്റെ പ്രമാണം വിട്ട് പോകുന്ന ജനത്തോടാണ്. എന്നാൽ ദൈവം പ്രസാദിക്കുന്നത് ദൈവത്തിന്റെ പ്രമാണത്തിന് വേണ്ടി നില്ക്കുന്നവരിലാണ്. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ. എന്നു പറഞ്ഞാൽ അനുതപിച്ചാൽ ഉടനെ കോപം തീരും. ഒരു തുള്ളി കണ്ണുനീർ ഒഴുക്കി ദൈവമേ ക്ഷമിക്കേണമേ എന്ന് പറഞ്ഞാലുടനെ തീരുന്ന കോപമേ ഉള്ളൂ. അനുതപിച്ചാൽ ഉടൻ കോപം

‘സങ്കീർത്തന ധ്യാനം’ – 63 Read More »

‘സങ്കീർത്തന ധ്യാനം’ – 62

‘സങ്കീർത്തന ധ്യാനം’ – 62 പാ. കെ. സി. തോമസ് ‘യഹോവയുടെ ശബ്ദം വെള്ളത്തിൻ മീതെ മുഴങ്ങുന്നു’, സങ്കീ : 29:3  ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് പറഞ്ഞിട്ടാണ് ദൈവശബ്ദം മുഴങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ദൈവപുത്രന്മാരെ യഹോവയ്‌ക്ക് കൊടുപ്പിൻ. കൊടുത്ത് ആരാധിക്കണം. എന്ത് കൊടുക്കണം ? യഹോവയ്‌ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുക്കണം. ആ നാമം എല്ലാ നാമങ്ങൾക്കും മേലായ നാമം ആകയാൽ ആ നാമത്തിന്റെ സ്രേഷ്ഠതയ്ക്ക് അനുസരിച്ചാണ് മഹത്വം കൊടുക്കേണ്ടത്. സങ്കീ : 96:8 ൽ യഹോവയ്‌ക്ക് അവന്റെ നാമത്തിന് തക്ക മഹത്വം കൊടുക്കണം. ഒരാളിന്റെ

‘സങ്കീർത്തന ധ്യാനം’ – 62 Read More »

‘സങ്കീർത്തന ധ്യാനം’ – 61

‘സങ്കീർത്തന ധ്യാനം’ – 61 പാ. കെ. സി. തോമസ് ‘അവൻ അവരെ പണിയാതെ ഇടിച്ച് കളയും’, സങ്കീ : 28:5 സീയോനെ പണിയുവാനും അതിന്റെ ഇടിവുകളെ നന്നാക്കുന്നവനുമാണ് ദൈവം. യഹോവ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നുയെന്ന് വചനം പറയുന്നു. എന്നാൽ മനുഷ്യൻ പണിത പണി പൂർത്തീകരിക്കാൻ കഴിയാതെ പണി നിറുത്തിച്ച ചരിത്രമാണ് ബാബേൽ ഗോപുര പണിയിൽ കാണുന്നത്. ഇവിടെ ദൈവം പണിയുന്നില്ല എന്ന് മാത്രമല്ല പണിതതിനെ ഇടിച്ച് കളയുന്ന ദൈവമാണെന്ന് കാണുന്നു. എന്ത് കൊണ്ട് എന്നും അവിടെ

‘സങ്കീർത്തന ധ്യാനം’ – 61 Read More »

‘സങ്കീർത്തന ധ്യാനം’ – 60

‘സങ്കീർത്തന ധ്യാനം’ – 60  പാ. കെ. സി. തോമസ് ‘ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു’, സങ്കീ : 27: 4  ഏത് സാഹചര്യത്തിൽ ഈ സങ്കീർത്തനം രചിച്ചു എന്നതിനെകുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ കൂടുതൽ പേരും അംഗീകരിക്കുന്നത് 2 സമു : 21:15-17 വരെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണെന്നാണ്. ദാവീദിന്റെ ജീവിത സായാഹ്നത്തോടടുത്ത് മല്ലനായ യിശ്ബിബെനോവ് തന്നെ വധിക്കുവാൻ അടുത്തു. അബീശായി ദാവീദിനെ രക്ഷിച്ചു. അപ്പോൾ ജനം പറഞ്ഞു, നീ യിസ്രായേലിന്റെ ദീപമാണ്. നീ ഇനി യുദ്ധത്തിന് പോകേണ്ട. ‘യഹോവ എന്റെ

‘സങ്കീർത്തന ധ്യാനം’ – 60 Read More »

‘സങ്കീർത്തന ധ്യാനം’ – 59

‘സങ്കീർത്തന ധ്യാനം’ – 59  പാ. കെ. സി. തോമസ് ‘യഹോവയുടെ മഹത്വത്തിന്റെ നിവാസം’, സങ്കീ : 26:8 ദൈവമക്കൾ പ്രിയപ്പെടുന്നതും പ്രിയപ്പെടാൻ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. ദൈവജനത്തിന് ഉചിതമല്ലാത്ത കാര്യങ്ങളിൽ പ്രിയപ്പെടാൻ പാടില്ല. ദൈവജനത്തിന് ഉചിതമായ കാര്യങ്ങളിൽ പ്രിയപ്പെടാതിരിക്കാനും പാടില്ല. സങ്കീർത്തനക്കാരനായ ദാവീദ് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ദൈവത്തിന്റെ ആലയം. ദാവീദ് ഇങ്ങനെ എഴുതി “യഹോവേ നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു”, അത് കൊണ്ട് ഒരു കാര്യം യഹോവയോട്‌ അപേക്ഷിച്ചു, അത് തന്നെ ആഗ്രഹിച്ചു. യഹോവയുടെ മനോഹരത്വം

‘സങ്കീർത്തന ധ്യാനം’ – 59 Read More »

‘സങ്കീർത്തന ധ്യാനം’ – 58 

‘സങ്കീർത്തന ധ്യാനം’ – 58  പാ. കെ. സി. തോമസ് ‘യഹോവയുടെ സഖിത്വം ഉണ്ടാകും’, സങ്കീ : 25:14  ദൈവത്തിന്റെ ഭക്തരായിരിക്കുവാൻ ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നു. ദൈവത്തെ ഭയപ്പെടുന്നവനാണ് ദൈവഭക്തൻ. ഇന്ന് ഭക്തന്മാർ ഇല്ലാതെ പോകുന്ന കാലമാണ്. ദൈവഭക്തന്മായിരുന്നാൽ ഇഷ്ടം പോലെ ജീവിക്കാൻ കഴിയുകയില്ല. ദൈവത്തെ ഭയപ്പെടുന്നവൻ ദോഷം വിട്ട് ജീവിക്കുന്നവനാണ്. ജ്ഞാനിയായ ശലോമോൻ ദാവീക ശലോമോൻ ദൈവീക ജ്ഞാനത്തിൽ കണ്ടെത്തിയ കാര്യം ഇങ്ങനെ എഴുതി, എല്ലാറ്റിന്റെയും സാരം കേട്ട് കൊൾക ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ച് കൊൾക അതാകുന്നു

‘സങ്കീർത്തന ധ്യാനം’ – 58  Read More »

‘സങ്കീർത്തന ധ്യാനം’ – 57

‘സങ്കീർത്തന ധ്യാനം’ – 57 പാ. കെ. സി. തോമസ് ‘ദൈവത്തെ കാത്തിരിക്കുന്നവൻ ലജ്ജിച്ചു പോകയില്ല’, സങ്കീ : 25:3 സിംഹാസനത്തിൽ ഇരുന്ന ദാവീദ് തന്റെ മകൻ കൂട്ട് കെട്ടുണ്ടാക്കി രാജാവായി തീർന്നിരിക്കുന്നുവെന്ന് കേട്ടപ്പോൾ സിംഹാസനത്തിൽ നിന്നും ഇറങ്ങി ഓടിപ്പോകുന്ന സമയത്ത് ചമച്ച കീർത്തനമായി പലരും ഈ സങ്കീർത്തനത്തെ കരുതുന്നു. കാരണം കൂടാതെ ദ്രോഹിക്കുന്ന ദ്രോഹം പലപ്പോഴും ദാവീദ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വന്ത മകൻ സ്നേഹിക്കുവാനും, അനുസരിക്കുവാനും, ബഹുമാനിക്കുവാനും സഹായിക്കുവാനും കടമ്പെട്ടവൻ മത്സരിച്ച് രാജാവായ സമയം ഹൃദയത്തിന് വളരെ വേദനകളും ദുഃഖങ്ങളും ദാവീദിന്

‘സങ്കീർത്തന ധ്യാനം’ – 57 Read More »

‘സങ്കീർത്തന ധ്യാനം’ – 56

‘സങ്കീർത്തന ധ്യാനം’ – 56 പാ. കെ. സി. തോമസ് ‘അവനാകുന്നു മഹത്വത്തിന്റെ രാജാവ്’, സങ്കീ : 24:10 ദാവീദിന്റെ നേതൃത്വത്തിൽ ബലത്തിന്റെ പെട്ടകവുമായി യെരൂശലേമിലേക്ക് പ്രവേശിക്കുമ്പോൾ അവർ ആർത്ത് പാടി. “വാതിലുകലെ നിങ്ങളുടെ തലകൾ ഉയർത്തുക, പണ്ടേയുള്ള കതകുകളെ ഉയർന്നിരിക്കുക. മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ”. സങ്കീർത്തനം 22 ൽ നല്ല ഇടയനെ കുറിച്ചും 23 ൽ വലിയ ഇടയനെ കുറിച്ചും 24 ൽ സ്രേഷ്ഠ ഇടയനെ കുറിച്ചുമാണ് കാണുന്നത്. സ്രേഷ്ഠ ഇടയനായ കർത്താവ് രാജാധിരാജാവായി യെരുശലേമിലേക്ക് പ്രവേശിക്കുമ്പോൾ പണ്ട് ഉയർന്ന് നിന്ന വാതിലുകൾ ഉയർന്ന് നിൽക്കുവാൻ ആഹ്വാനം ചെയ്യുന്ന

‘സങ്കീർത്തന ധ്യാനം’ – 56 Read More »

error: Content is protected !!