Independent

UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന്

ഷാർജ : UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന്  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കും. വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശം, പുസ്തകമേള എന്നിവ പ്രദർശനത്തോടൊപ്പം നടക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു വർഗീസ് (+971 50845 9417), ജേക്കബ് ജോൺസൺ (+971 56991 4266), സന്തോഷ് ഈപ്പൻ (+971 50657 6490)      (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന് Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല : സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റിന് നേതൃത്വം നൽകുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ശുശൂഷയുടെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒന്‍പതാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായ System Unlock J.10:9 തയ്യാറാക്കിയിരിക്കുന്നത്. യാന്ത്രികതയുടെ ലോകത്ത് ക്രിസ്തുവാകുന്ന വാതിലിലൂടെ ദൈവ രാജ്യപ്രവേശനം സാദ്ധ്യമാക്കുകയും കുട്ടികളില്‍ മനുഷത്വം തിരികെക്കൊണ്ടുവരുവാനുമാണ് ക്രിസ്തു കേന്ദ്രീകൃതമായ

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് കൺവൻഷൻ മെയ് 9 – 11 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ (ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപം) നടക്കും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റെജി ശാസ്താംകോട്ട, ഷാജി യോഹന്നാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും Read More »

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയുംഗുഡ്ന്യൂസ് -2024 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടും.ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കുംപാസ്റ്റർ:സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും.ബ്രദർ:വിൻസെന്റ് ചാർളി(റിട്ട ജില്ലാ ജെഡ്ജി

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും Read More »

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ

തൊടുപുഴ : വള്ളിപ്പാറ തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ്, സിൽവർ ജൂബിലി നിറവിൽ. 1998- ൽ റവ. ഡോ. എം. ഡി. ഡാനിയേലാണ് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് ആരംഭിച്ചത്.  ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുട്ടത്തിനടുത്ത്  ‘RIFLE CLUB’ ഓഡിറ്റോറിയത്തിൽ വെച്ചു ജൂബിലി ആഘോഷം നടത്തപ്പെടും. ഇതേ ദിനം C.Th, B.Th & M.Div വിദ്യാർഥികളുടെ ബിരുദദാനവും, പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ Read More »

25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ

ഒറ്റപ്പാലം : 25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ നടക്കും. പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജി എം. പോൾ, ബ്രദർ പി. ജി. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഭാരതപ്പുഴ ഹെവൻലി സിംഫണി യുടെ നേതൃത്വത്തിൽ പാ. സതീഷ് മാത്യു & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് നടക്കുന്ന മ്യൂസിക്ക് നെറ്റിൽ സ്റ്റീഫൻ ദേവസ്സി, ബിനോയ് ചാക്കോ, ഇമ്മാനുവേൽ ഹെൻറി, ഷാരോൻ വർഗീസ്, സ്റ്റീഫൻ സാമുവേൽ ദേവസ്സി, ജിജി സാം എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 98471 33393, +91 94473 83717  

25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ Read More »

അപ്കോൺ (APCCON) ടാലന്റ് ടെസ്റ്റ് 2024 സമാപിച്ചു

അബുദാബി : അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ടാലന്റ് ടെസ്റ്റ് 2024 അനുഗ്രഹീതമായി സമാപിച്ചു. അപ്കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ സജി വർഗീസിന്റെ അധ്യക്ഷതയിൽ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം. വർഗീസ് സമ്മേളനം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. അപ്കോൺലെ 21 അംഗത്വ സഭകളിലെ പ്രതിനിധികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.പാസ്റ്റർ റിബി ക്കെന്നത്ത്, ആശിഷ് ശ്രീനിവാസൻ, ബിജു ജേക്കബ് എന്നിവരായിരുന്നു വിധികർത്താക്കൾ. അപ്കോൺ ജോയിന്റ് സെക്രട്ടറി എബ്രഹാം മാത്യു സ്വാഗതവും, സെക്രട്ടറി ജോഷ്വാ ജോർജ്

അപ്കോൺ (APCCON) ടാലന്റ് ടെസ്റ്റ് 2024 സമാപിച്ചു Read More »

കേരളത്തിലെ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ആദ്യ ഏകദിന സംഗമം നടന്നു

തിരുവല്ല : കേരളത്തിലെ വിവിധ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ഏകദിന സെമിനാർ നടന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു വനിതാ അധ്യാപക സംഗമം നടക്കുന്നത്. ഡോ. മെറിൻ പുന്നേൻ ഉദ്ഘാടന പ്രസംഗം നടത്തിയ സെമിനാറിന് ഡോ.ജെസ്സി ജെയ്‌സൺ ചർച്ചകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ പതിനഞ്ചോളം ബൈബിൾ കോളേജുകളിൽ നിന്നായി ഇരുപത്തി മൂന്ന് വനിതാ അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിലെ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ആദ്യ ഏകദിന സംഗമം നടന്നു Read More »

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt)

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലി ചെയ്യുന്നതിന് 45-55 ന് ഇടയിൽ പ്രായമുള്ള വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട്.(കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850)

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt) Read More »

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു Read More »

error: Content is protected !!