Independent

തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ‘4-14 വിന്‍ഡോ ഇൻഡ്യാ’ ഓൺലൈൻ സമ്മിറ്റ് ജൂൺ 19ന്

തിരുവല്ലാ : നാല് മുതല്‍ പതിനാല്  വയസുവരെയുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന അന്താരാഷ്ട്ര മൂവ്‌മെന്റ് 4-14 വിന്‍ഡോയുടെ ഇൻഡ്യാ സമ്മിറ്റിന്, കേരളത്തിലെ പങ്കാളിയായ തിമഥി ഇന്‍സ്റ്റിട്യൂട്ട് വേദി ഒരുക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് സമ്മിറ്റ്  നടക്കുന്നത്. ജൂൺ 19 ശനിയാഴ്ച വൈകിട്ട് O7 മണി മുതല്‍ 09മണി (IST) വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിഗിന് 4-14 മൂവ്‌മെന്റിന്റെ ദേശീയ തലത്തില്‍ നേതൃത്വം നല്കുന്ന ലീഡേഴ്‌സ് സെക്ഷനുകള്‍ക്ക് നേതൃത്വം നൽകും. കുട്ടികളുടെ ഇടയില്‍ നടക്കുന്ന […]

തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ‘4-14 വിന്‍ഡോ ഇൻഡ്യാ’ ഓൺലൈൻ സമ്മിറ്റ് ജൂൺ 19ന് Read More »

തിരുവല്ല വെസ്റ്റ് UPF പ്രാർത്ഥനാ സമ്മേളനം നാളെ (ജൂൺ 7 ന്)

തിരുവല്ല : തിരുവല്ല വെസ്റ്റ് UPF പ്രാർത്ഥനാ സമ്മേളനം നാളെ (ജൂൺ 7 ന്) നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ UPF പ്രസിഡൻ്റ് പാ. സജി ചാക്കോ വചനസന്ദേശം നൽകും. മുൻ പ്രസിഡൻ്റ് പാ. സാം പി.ജോസഫ് അധ്യക്ഷത വഹിക്കും.കഴിഞ്ഞ വർഷം ഇവിടെയുള്ള സഭകളായ കാരയ്ക്കൽ ചർച്ച് ഓഫ് ഗോഡ്, കാരയ്ക്കൽ IPC, ചാത്തങ്കേരി ശാരോൻ, മേപ്രാൽ ശാരോൻ എന്നിവിടങ്ങളിലേക്ക് സ്ഥലം മാറി വന്ന പാസ്റ്റർമാർക്ക് ഓൺലൈൻ യോഗത്തിൽ സ്വീകരണവും നൽകും. 

തിരുവല്ല വെസ്റ്റ് UPF പ്രാർത്ഥനാ സമ്മേളനം നാളെ (ജൂൺ 7 ന്) Read More »

‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും’ എന്ന വിഷയത്തിൽ PYC സെമിനാർ ജൂൺ 7 ന്

തിരുവല്ല : കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള സെമിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ (PYC) ജൂൺ 7 ന് നടക്കും. വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ ആരംഭിക്കുന്ന സെമിനാറിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തും.പി.വൈ.സി. ജനറൽ- സ്റ്റേറ്റ് കൗൺസിലുകൾ സംയുക്തമായി നടത്തുന്ന ഈ സെമിനാറിൽ കേരളത്തിലെവിവിധ

‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും’ എന്ന വിഷയത്തിൽ PYC സെമിനാർ ജൂൺ 7 ന് Read More »

യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം നടത്തി

മാവേലിക്കര : യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം സംഘടിപ്പിച്ചു. ‘കരുതൽ : പ്രകൃതിക്ക് ഒരു കുട’ എന്ന പരിപാടിയുടെ ഉദ്ഘാടനം YFI നാഷണൽ കോ.ഓർഡിനേറ്റർ  സുവി. അലക്സ് കട്ടപ്പന നിർവ്വഹിച്ചു. നാഷണൽ കോർഡിനേറ്റർ സുവി. കെൻസ്മോൻ കട്ടപ്പന, കിഡ്സ്‌ കോർഡിനേറ്റർ അക്സ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. കിഡ്സ് ക്ലബ് അംഗങ്ങൾ വീട്ടുവളപ്പിൽ മരതൈകൾ നട്ടു. കൂടാതെ പ്രകൃതിസംരക്ഷണ പോസ്റ്റർ തയ്യാറാക്കി.

യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം നടത്തി Read More »

‘ന്യൂനപക്ഷാവകാശം : കമ്മീഷൻ്റെ മുമ്പിൽ നിർദേശങ്ങൾ സമർപ്പിക്കാൻ പെന്തെക്കോസ്ത് സഭാ നേതൃത്വം അതിവേഗം തയാറാകണം’, പാസ്റ്റർ ജെയ്‌സ് പാണ്ടനാട്

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ. ബി. കോശി അദ്ധ്യക്ഷനായ കമ്മീഷൻ മുൻപാകെ നിർദേശങ്ങൾ അതിവേഗം സമർപ്പിക്കാൻ പെന്തെക്കോസ്ത് സഭാ നേതൃത്വം തയാറാകണമെന്ന് പാ. ജെയ്‌സ് പാണ്ടനാട്.ജസ്റ്റീസ് ജെ. ബി. കോശിയെ കൂടാതെ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് IAS, ശ്രി.ജേക്കബ് പുന്നൂസ് IPS എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. കമ്മീഷൻ്റെ മുമ്പിൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പഠനങ്ങളും സഭാ നേതൃത്വമോ സഭ ചുമതലപ്പെടുത്തിയ

‘ന്യൂനപക്ഷാവകാശം : കമ്മീഷൻ്റെ മുമ്പിൽ നിർദേശങ്ങൾ സമർപ്പിക്കാൻ പെന്തെക്കോസ്ത് സഭാ നേതൃത്വം അതിവേഗം തയാറാകണം’, പാസ്റ്റർ ജെയ്‌സ് പാണ്ടനാട് Read More »

PCI യുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരം, അനുസ്മരണം ഇന്ന് (ജൂൺ 3 ന്)

തിരുവല്ല : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി 8 മണി മുതൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരത്തെ അനുസ്മരിക്കുന്നു. സഭാ നേതാക്കന്മാർ, മിഷൻ ലീഡേഴ്സ്, യുവജന പ്രവർത്തകർ, പത്ര പ്രവർത്തകർ, കുടുംബാംഗങ്ങൾ, സെമിനാരി അധ്യാപകർ എന്നിവർ പങ്കെടുക്കുന്നു. പ്രസ്തുത വേദിയിലേക്ക് ബഹുമാന്യരായ എല്ലാ ശുശ്രൂഷകന്മാരെയും സഹോദരീ – സഹോദരന്മാരെയും ക്ഷണിക്കുന്നു. പി സി ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകും.Join Zoom Meetinghttps://us02web.zoom.us/j/4232302608?pwd=NUppV3B1Tm9pcWg2Mnd4eFE0M0pvQT09 ZOOM ID :

PCI യുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരം, അനുസ്മരണം ഇന്ന് (ജൂൺ 3 ന്) Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ന് മുഴുരാത്രി പ്രാർത്ഥന

ദുബായ് : യു.പി.എഫ് യു.എ.ഇ യുടെ നേതൃത്വത്തിൽ 2021 ജൂൺ 3 ന് രാത്രി 8.00 മുതൽ മുഴുരാത്രി ഓൺലൈൻ പ്രാർത്ഥന നടക്കും. UAE യിലെ വിവിധ സഭാ ശുശ്രുഷകന്മാർ, സഭാംഗങ്ങൾ പ്രാർത്ഥനയിൽ പങ്ക് ചേരും.ZOOM ID : 70343 80001Passcode : 123456

UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ന് മുഴുരാത്രി പ്രാർത്ഥന Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ‘4-14 പ്രാർത്ഥന ദിനം’ ജൂൺ 13 ന്

തിരുവല്ല : 2021 ജൂൺ 13 ഞായറാഴ്ച ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 4 മുതല്‍ 14 വരെ പ്രായക്കാര്‍ക്കായി സഭായോഗത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനാ ദിനം നടക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രാര്‍ത്ഥനാ ദിനത്തിന് നേതൃത്വം നല്കുന്നത്.കുട്ടികള്‍ നേരിടു പ്രധാന വെല്ലുവിളികളായ ബാലപീഠനം, ബാലവേല, കോവിഡ് കാലത്തു കുഞ്ഞുങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെയോര്‍ത്ത് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് സഭകള്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ജൂൺ 13 ഞായറാഴ്ച പങ്കാളികളാകും.സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുന്ന ഏറ്റവും അനുയോജ്യമായ പ്രായപരിധിയാണ്

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ‘4-14 പ്രാർത്ഥന ദിനം’ ജൂൺ 13 ന് Read More »

മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ

കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും  മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.ജൂൺ 17 ന് വൈകിട്ട് പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ ഉദ്ഘാടനം നിർവഹിക്കും. കോൺഫ്രൻസ് കോർകമ്മിറ്റി ചെയർമാൻ പാസ്റ്റർ പി. ജി മാത്യൂസ് അദ്ധ്യക്ഷനായിരിക്കും. വിവിധ സെഷനുകളിൽ ഫാദർ ബോബി ജോസ് കട്ടിക്കാട്, ഡോ.തോംസൺ കെ.മാത്യു, ഡോ.ജോർജ് ഓണക്കൂർ, പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ സംസാരിക്കും.മുൻനിര മാധ്യമപ്രവർത്തകരായ സി.വി.മാത്യു, അച്ചൻകുഞ്ഞ്

മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ Read More »

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS നടക്കും. YFI യുടെ നേതൃത്വത്തിൽ വൈകിട്ട് 5 – 6:30 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 7499 507 945കൂടുതൽ വിവരങ്ങൾക്ക് : പാ. അനീഷ് ജോർജ് (96459 94610)

‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-3 വരെ ഓൺലൈൻ VBS Read More »

error: Content is protected !!