India

നിലമ്പൂർ കരുളായി എബനേസർ ഏ. ജി. യുടെ നേതൃത്വത്തിൽ 2023 ജനു. 4 – 6 വരെ സുവിശേഷ മഹായോഗം

കരുളായി : എബനേസർ അസംബ്ലീസ്‌  ഓഫ് ഗോഡ്, കരുളായി സഭയുടെ നേതൃത്വത്തിൽ 2023 ജനുവരി 04 – 06 വരെ സുവിശേഷ മഹായോഗം കിണറ്റിങ്കൽ, കരുളായിയിൽ നടക്കും. പാസ്റ്റർ മത്തായി പുന്നൂസ് (എ.ജി. മലബാർ ഡിസ്ട്രിക്ട് അസി.സൂപ്രണ്ട്) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മോനച്ചൻ ദാനിയേൽ (+91 94951 97943)

നിലമ്പൂർ കരുളായി എബനേസർ ഏ. ജി. യുടെ നേതൃത്വത്തിൽ 2023 ജനു. 4 – 6 വരെ സുവിശേഷ മഹായോഗം Read More »

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന്

അബുദാബി : ബെഥേൽ പി എം ജി അബുദാബി സിറ്റി ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ് ‘ബെൽസ്സ്  ഓഫ്  ബെഥേലൈറ്റ്സ്’ ഡിസംബർ 24 ന് അബുദാബി മുസ്സഫാ എലോഹിം ഇവന്റ് ഹാളിൽ വച്ച് രാത്രി 7:30 ന് നടക്കും. പാസ്‌റ്റർ സൈമൺ ഏലപ്പാറ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബെഥേൽ  പി എം ജി ക്വയർ ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ഇ. ബി. സത്യാർത്ഥി (ബാബു) മീറ്റിങ്ങിന് നേതൃത്വം  നൽകും.

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന് Read More »

ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ

കല്ലുമല : ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ കല്ലുമല ഐ. ഇ. എം. ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ സാം മാത്യു, ഡോ. ബി. വർഗീസ്, വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് പൊതുയോഗം, ബൈബിൾ ക്ലാസ്, യൂത്ത് മീറ്റിംഗ്‌, സഹോദരിമാരുടെ യോഗം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ Read More »

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ നിലമ്പൂരിൽ

നിലമ്പൂർ : ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ ഡിസം. 23 വരെ നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നടക്കും. ഐപിസി മഞ്ചേരി സെന്റർ ശുശ്രുഷകൻ പാ. കെ. സി. ഉമ്മൻ ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു എബ്രഹാം (ഐപിസി കോഴിക്കോട് സെന്റർ ശുശ്രുഷകൻ), ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് കാത്തിരിപ്പ് യോഗം, ടാലെന്റ്റ്

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ നിലമ്പൂരിൽ Read More »

നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറയിൽ

പേഴുംപാറ : നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറ ഐപിസി ശാലേം സഭയിൽ വച്ച്  നടക്കും.ഇവാ. ഷിബിൻ സാമുവേൽ (സെക്രട്ടറി, PYPA കേരളം സ്റ്റേറ്റ്) ഉത്‌ഘാടന സന്ദേശം നൽകുന്ന ക്യാമ്പിൽ  പാ.ചേസ് ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇമ്മാനുവേൽ കെ. ബി., ക്ലിന്റ് ജോൺസൺ, എബനേസർ അഗസ്റ്റിൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 89430 50810, +91 77365 77463   

നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറയിൽ Read More »

പട്ടം ഐപിസി എലീം ചർച്ച് 28 – മത് വാർഷിക കൺവൻഷൻ ഡിസം. 22-25 വരെ 

തിരുവനന്തപുരം : പട്ടം ഐപിസി എലീം ചർച്ചിന്റെ 28 – മത് വാർഷിക കൺവൻഷൻ മരപ്പാലം കുറവൻകോണം റോഡിൽ NSS കരയോഗത്തിന് സമീപം ഡിസം. 22-25 വരെ നടക്കും. ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. സാമുവേൽ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ്, രാജു മെത്രാ, റോയ് ജോഷുവാ, ഷാജി എം. പോൾ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഗാനശുശ്രുഷയ്ക്ക് JBWC നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ജയൻ (+91 96339 34180), ആന്റണി (+91 94470 20594), ജോഷുവ ജോസഫ് (+91 96567 63870)   

പട്ടം ഐപിസി എലീം ചർച്ച് 28 – മത് വാർഷിക കൺവൻഷൻ ഡിസം. 22-25 വരെ  Read More »

സംസ്ഥാന പി.വൈ.പി.എ. താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട്

കുമ്പനാട് : PYPA കേരള സ്റ്റേറ്റ് താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് നടക്കും. പാ. അജു അലക്സിന്റെ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) അദ്ധ്യക്ഷതയിൽ രാവിലെ 8:30 യ്ക്ക് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി) താലന്ത് പരിശോധന ഉത്‌ഘാടനം നിർവഹിക്കും. കേരളത്തിലെ 14 മേഖലകളിൽ നിന്നുമുള്ള അഞ്ഞൂറിൽ പരം പി.വൈ.പി.എ അംഗങ്ങൾ ആകെ 45 മത്സരയിനങ്ങളിലായി സംസ്ഥാന താലന്ത് പരിശോധനയിൽ പങ്കെടുക്കും. സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ.

സംസ്ഥാന പി.വൈ.പി.എ. താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് Read More »

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ

തിരുവനന്തപുരം : ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൺവൻഷനോടനുബന്ധിച്ച്‌ ചാരിറ്റി ഡിപ്പാർട്മെന്റ് സമ്മേളനവും നടക്കും. ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ടിനു ജോർജ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഗോഡ് വിത്ത് അസ് ക്രൂസേഡ് മ്യൂസിക്കൽ ടീമിനോടൊപ്പം ഇമ്മാനുവേൽ കെ. ബി., പെർസിസ് ജോൺ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. INZA അദ്ധ്യക്ഷൻ സിംസൺ സുന്ദരരാജ് സുവനീർ പ്രകാശനം ചെയ്യും. ശുശ്രുഷക, മിഷൻ, ഇവാഞ്ചിലിസം, ഗോഡ് വിത്ത് അസ് ക്രൂസേഡ്, ലിറ്ററേച്ചർ & പബ്ലിക്കേഷൻ, സണ്ടേസ്കൂൾ, യൂത്ത് ഇൻ ക്രൈസ്റ്റ്, വിമൻസ് ഫെലോഷിപ്പ്

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ Read More »

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു 

പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു. പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ തോമസിന്റെ നേതൃത്വത്തിൽ PYPA പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം (പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ., ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി PYPA പ്രവർത്തകർ രക്തം ദാനം ചെയ്തു.

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു  Read More »

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത്

കോട്ടയം : ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ 11 വരെ മീനടം പുത്തൻപുരപടി ട്രിനിറ്റി സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), എം. വി. എബ്രഹാം, പി. എ. മാത്യു (ഐപിസി പുതുപ്പള്ളി സെന്റർ മിനിസ്റ്റർ), പി. ടി. തോമസ്, ഡോ. സാജു ജോസഫ് എന്നിവർ വചനശുശ്രുഷ  നിർവഹിക്കും.     ഉപവാസ പ്രാർത്ഥന, ഓർഡിനേഷൻ, മാസയോഗം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത് Read More »

error: Content is protected !!